ചുരിദാര്‍ ധരിച്ചതിന്റെ പേരില്‍ സ്‌കൂളില്‍ തടഞ്ഞു: പ്രധാനാധ്യാപികയ്ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

കൊട്ടാരക്കരയില്‍ ചുരിദാര്‍ ധരിച്ചെത്തിയ അധ്യാപികയെ സ്‌കൂളില്‍ തടഞ്ഞ സംഭവത്തില്‍ ഇടപ്പെട്ട് ഹൈക്കോടതി. ഈശ്വരവിലാസം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപിക സിന്ധു എസ് നായര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.ചുരിദാറിട്ടതിന്റെ പേരില്‍ സ്‌കൂളില്‍ പ്രവേശിക്കുന്നത് വിലക്കിയതില്‍ പ്രധാനാധ്യാപിക ഹൈക്കോടതിയില്‍ നല്‍കിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റേതാണ് ഉത്തരവ്.

ഹർജി തീര്‍പ്പാകും വരെ അധ്യാപികയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സ്‌കൂള്‍ മാനേജര്‍ ഇടപെടരുതെന്നും അധ്യാപികയ്ക്ക് ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കി നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. സംഭവത്തില്‍ സ്‌കൂള്‍ മാനേജര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി വ്യക്തമാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

കൊട്ടാരക്കര നടുവത്തൂര്‍ ഈശ്വരവിലാസം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഫെബ്രുവരി നാലിനായിരുന്നു സംഭവം. ചുരിദാര്‍ ഇട്ട് വന്നതിന്റെ പേരില്‍ പ്രധാനാധ്യാപിക സിന്ധുവിനെ ഗേറ്റിന് മുന്നില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ തടയുകയായിരുന്നു. സ്‌കൂള്‍ മാനേജര്‍ കെ സുരേഷ് കുമാറിന്റെ നിര്‍ദേശ പ്രകാരമായിരുന്നു നടപടി. പിന്നീട് പോലീസ് ഇടപെട്ടായിരുന്നു അധ്യാപികയെ സ്‌കൂളില്‍ പ്രവേശിപ്പിച്ചത്.

Related Posts

രാഹുൽഗാന്ധിയുടെ ഫ്രോഡ് രാഷ്ട്രീയമാണ് രാജ്യത്ത്, ഇത്രയും ദിവസം വി ഡി സതീശൻ സർക്കാർ കേരളത്തിൽ എന്ത് ചെയ്തു?: വിമർശനവുമായി രാജീവ് ചന്ദ്രശേഖർ
  • October 12, 2026

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടേ ഫ്രോഡ് രാഷ്ട്രീയമാണ് രാജ്യത്തെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇത്രയും ദിവസം വി ഡി സതീശൻ സർക്കാർ കേരളത്തിൽ എന്ത് ചെയ്തു?. പിണറായി വിജയനെ സംരക്ഷിക്കുന്നു. SIRൽ കേരളത്തിൽ ഇരട്ടതാപ്പ്. രണ്ട് നയമാണ് സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ…

Continue reading
നെടുമ്പാശ്ശേരി അപകടം: ‘പോയത് ഞങ്ങൾക്ക് മാത്രം, വിദേശത്തേക്ക് പോകാൻ തയ്യാറായി ഇരിക്കുകയായിരുന്നു’; ദേവികയുടെ കുടുംബം
  • October 12, 2026

വയനാട്: വൈകാരിക പ്രതികരണവുമായി നെടുമ്പാശേരി വാഹനാപകടത്തിൽ മരിച്ച വയനാട് സ്വദേശി ദേവികയുടെ കുടുംബം. കേസുമായി മുന്നോട്ട് പോകും, ഏതറ്റം വരെയും പോകുമെന്ന് കുടുംബം വ്യക്തമാക്കി. പ്രതി സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദേവികയുടെ അമ്മാവൻ സന്ദീപ് ആവശ്യപ്പെട്ടു. സ്ഥലം വിറ്റാണ് ദേവികയെ പഠിപ്പിച്ചത്.…

Continue reading

You Missed

രാഹുൽഗാന്ധിയുടെ ഫ്രോഡ് രാഷ്ട്രീയമാണ് രാജ്യത്ത്, ഇത്രയും ദിവസം വി ഡി സതീശൻ സർക്കാർ കേരളത്തിൽ എന്ത് ചെയ്തു?: വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

രാഹുൽഗാന്ധിയുടെ ഫ്രോഡ് രാഷ്ട്രീയമാണ് രാജ്യത്ത്, ഇത്രയും ദിവസം വി ഡി സതീശൻ സർക്കാർ കേരളത്തിൽ എന്ത് ചെയ്തു?: വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

ഗ്യാനേഷിന്റെ രാജിയിൽ നിന്ന് പിന്നോട്ടില്ല; ഇന്ത്യ സഖ്യത്തിന്റെ ‘ചലോ ദില്ലി’ മാര്‍ച്ച് തുടങ്ങി

ഗ്യാനേഷിന്റെ രാജിയിൽ നിന്ന് പിന്നോട്ടില്ല; ഇന്ത്യ സഖ്യത്തിന്റെ ‘ചലോ ദില്ലി’ മാര്‍ച്ച് തുടങ്ങി

നെടുമ്പാശ്ശേരി അപകടം: ‘പോയത് ഞങ്ങൾക്ക് മാത്രം, വിദേശത്തേക്ക് പോകാൻ തയ്യാറായി ഇരിക്കുകയായിരുന്നു’; ദേവികയുടെ കുടുംബം

നെടുമ്പാശ്ശേരി അപകടം: ‘പോയത് ഞങ്ങൾക്ക് മാത്രം, വിദേശത്തേക്ക് പോകാൻ തയ്യാറായി ഇരിക്കുകയായിരുന്നു’; ദേവികയുടെ കുടുംബം

സംഭവിക്കാൻ പാടില്ലാത്തതാണ് പൊലീസിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാകുന്നത്; കോൺഗ്രസിൽ ഇല്ലാത്ത ആളാണ് അടൂരിൽ കോൺഗ്രസിനെ നിയന്ത്രിക്കുന്നത്; പിണറായി വിജയൻ

സംഭവിക്കാൻ പാടില്ലാത്തതാണ് പൊലീസിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാകുന്നത്; കോൺഗ്രസിൽ ഇല്ലാത്ത ആളാണ് അടൂരിൽ കോൺഗ്രസിനെ നിയന്ത്രിക്കുന്നത്; പിണറായി വിജയൻ

‘ഗ്യാനേഷ് കുമാറിനെ വെറുതെ വിടില്ല, കാലം കണക്ക് ചോദിക്കാതെ പോകില്ല; ഭരണഘടന സംരക്ഷണത്തിന് വേണ്ടി പോരാട്ടം തുടരും’; രാഹുൽ ​ഗാന്ധി

‘ഗ്യാനേഷ് കുമാറിനെ വെറുതെ വിടില്ല, കാലം കണക്ക് ചോദിക്കാതെ പോകില്ല; ഭരണഘടന സംരക്ഷണത്തിന് വേണ്ടി പോരാട്ടം തുടരും’; രാഹുൽ ​ഗാന്ധി

മാസപ്പടി കേസ്: ‘FIR രജിസ്റ്റർ ചെയ്യാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണം’; പിണറായി വിജയൻ ഹൈക്കോടതിയിലേക്ക്

മാസപ്പടി കേസ്: ‘FIR രജിസ്റ്റർ ചെയ്യാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണം’; പിണറായി വിജയൻ ഹൈക്കോടതിയിലേക്ക്