ഇറാന്‍ യുദ്ധക്കപ്പലിന് നേരെ അമേരിക്കന്‍ അന്തര്‍വാഹിനി നടത്തിയ ആക്രമണം; 87 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വച്ച് ഇറാന്‍ യുദ്ധക്കപ്പലിന് നേരെ അമേരിക്കന്‍ അന്തര്‍വാഹിനി നടത്തിയ ആക്രമണത്തില്‍ 87 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ശ്രീലങ്കന്‍ വിദേശകാര്യ സഹമന്ത്രി അരുണ്‍ ഹേമചന്ദ്രയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഐആര്‍ഐഎസ് ദേനയില്‍ 180 പേര്‍ ഉണ്ടായിരുന്നുവെന്നും ശ്രീലങ്ക അറിയിച്ചു. (87 killed as US submarine hits Iran ship in Sri Lanka)

ശ്രീലങ്കയുടെ തെക്കന്‍ തീരത്ത് വച്ചായിരുന്നു ആക്രമണം. തെക്കന്‍ തുറമുഖമായ ഗാലെയില്‍ നിന്ന് ഏകദേശം 25 മൈല്‍ ദൂരെ വച്ചായിരുന്നു ആക്രമണം. രക്ഷപ്പെട്ട മറ്റുള്ളവരെ കണ്ടെത്തുന്നതിനായി ശ്രീലങ്കന്‍ നാവികസേന തിരച്ചില്‍ ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഫെബ്രുവരി 18 മുതല്‍ ഫെബ്രുവരി 25 വരെ ബംഗാള്‍ ഉള്‍ക്കടലില്‍ നടന്ന മിലാന്‍ നാവികാഭ്യാസത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇറാനിയന്‍ കപ്പല്‍. ഇറാനിലേക്ക് മടങ്ങുന്നതിനിടെയാണ് അമേരിക്കന്‍ അന്തര്‍വാഹിനി കപ്പലിനെ ആക്രമിച്ചത്.

അതിനിടെ, ഐആര്‍ഐഎസ് ദേനയ്‌ക്കെതിരെ അമേരിക്ക നടത്തിയ ആക്രമണത്തിന്റെ വിഡിയോ പുറത്തുവിട്ടു. പെന്റഗണ്‍ ആണ് വിഡിയോ പുറത്തുവിട്ടത്. ആക്രമണത്തില്‍ ഇറാന്‍ കപ്പലിന്റെ ഒരു ഭാഗം പൂര്‍ണമായും തകരുന്നതും ദൃശ്യത്തിലുണ്ട്

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇറാന്‍ പടക്കപ്പല്‍ യുഎസ് മുക്കിയതില്‍ ചോദ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഇന്ത്യയ്ക്ക് സ്വന്തം അയല്‍പക്കത്ത് സ്വാധീനമില്ലേ കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ചോദിച്ചു. ഇന്ത്യയുടെ അയല്‍പ്പക്കവും വാഷിങ്ടണിനും ടെല്‍ അവീവിനും വിട്ടുകൊടുത്തോ എന്നും രാജ്യത്തെ തുറമുഖങ്ങള്‍ ഉപയോഗിക്കാന്‍ യുഎസിന് അനുവാദം കൊടുത്തിട്ടുണ്ടോ എന്നും കോണ്‍ഗ്രസ് ആരാഞ്ഞു

അതേസമയം, ഇറാനിലെ ഇസ്ഫഹാന്‍ ആണവ കേന്ദ്രത്തിന് സമീപം ആക്രമണം നടന്നതായി ഐഎഇഎ സ്ഥിരീകരിച്ചു. എന്നാല്‍ മേഖലയില്‍ ആണവ വികിരണ സാധ്യതയില്ലെന്നും ഐഎഇഎ സ്ഥിരീകരിച്ചു. നതാന്‍സ് ആണവകേന്ദ്രത്തില്‍ കൂടുതല്‍ നാശനഷ്ടങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഏജന്‍സിയുടെ സ്ഥിരീകരണമുണ്ട്. ബുഷെഹര്‍ ഉള്‍പ്പെടെയുള്ള ഇറാന്റെ മറ്റ് ആണവ കേന്ദ്രങ്ങളില്‍ നാശനഷ്ടങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഐഎഇഎ അറിയിച്ചു.

ഇറാന്‍ വ്യോമമേഖലയുടെ നിയന്ത്രണം അമേരിക്കക്കും ഇസ്രായേലിനും ഉടന്‍ ലഭിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പ്രതികരിച്ചു. മിഡില്‍ ഈസ്റ്റിലേക്ക് കൂടുതല്‍ സൈന്യം ഉടന്‍ എത്തും. ആക്രമണം അമേരിക്കയും ഇസ്രായേലും ആരംഭിച്ചിട്ടേയുള്ളൂവെന്നും ഗ്രാവിറ്റി ബോംബുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയെന്നും ഹെഗ്‌സെത്ത് പറഞ്ഞു.

Related Posts

നൂറ് ശതമാനമെന്ന് പറയേണ്ട, ‘നോ സൈഡ് എഫക്ടും’ വേണ്ട; ക്ലിനിക്കുകളുടെ പരസ്യങ്ങളില്‍ ഉപയോഗിക്കുന്ന ചില വാക്കുകള്‍ക്ക് നിയന്ത്രണവുമായി ദുബായ്
  • September 2, 2026

ദുബായ്: ക്ലിനിക്കുകള്‍ നല്‍കുന്ന പരസ്യങ്ങളില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ദുബായ് ഹെല്‍ത്ത് അതോറിറ്റി. രോഗികളെ തെറ്റിദ്ധരിപ്പിക്കുന്ന വാചകങ്ങള്‍ എന്ന നിലയ്ക്ക് ആണ് നിയന്ത്രണം നല്‍കിയിരിക്കുന്നത്. ക്ലിനിക്കുകള്‍ പങ്കിടുന്ന വിവരങ്ങള്‍ സത്യസന്ധവും വ്യക്തവും ആയിരിക്കണമെന്നും ഹെല്‍ത്ത് അതോറിറ്റി മുന്നറിയിപ്പ് നല്‍കി. (Dubai authority…

Continue reading
ഖത്തറിന്റെ ആധുനികവല്‍ക്കരണത്തിനും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിനും കരുത്തുപകര്‍ന്ന നേതാവായിരുന്നു ഫാദര്‍ അമീര്‍ എന്ന് ഇന്ത്യന്‍ അംബാസിഡര്‍
  • July 16, 2026

ഫാദര്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫഅല്‍താനിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ഖത്തറിലെ ഇന്ത്യന്‍ എംബസിയും വിവിധ പ്രവാസി സംഘടനകളും ചേര്‍ന്ന് സംഘടിപ്പിച്ച അനുസ്മരണ യോഗം,ഖത്തറും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയായി. ഖത്തറിന്റെ ആധുനികവല്‍ക്കരണത്തിനും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം…

Continue reading

You Missed

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ