വണ്ടാനം മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ്; റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

വണ്ടാനം മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവില്‍ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രേഖകള്‍ പരിശോധിച്ച് ഉച്ചയ്ക്ക് മുന്‍പ് റിപ്പോര്‍ട്ട് നല്‍കാന്‍ വണ്ടാനം മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. ഉഷ ജോസഫിന്റെ ശസ്ത്രക്രിയ ഇന്ന് നടക്കും. കത്രികയുടെ സ്ഥാനം കണ്ടെത്തിയ ശേഷം സമയം നിശ്ചയിക്കും. പരാതി നല്‍കുമെന്നും ഇനി സര്‍ക്കാര്‍ ആശുപത്രിയില്‍ പോകാന്‍ ഭയമെന്നും ഉഷയുടെ മകന്‍ ഷിബിന്‍ പറഞ്ഞു. ( Scissors found in woman’s abdomen)PauseMute

അമ്മ നേരിട്ടത് ഗുരുതരമായ വേദനയെന്ന് മകന്‍ ഷിബിന്‍ പറഞ്ഞു. ശാസ്ത്രക്രിയ ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും കത്രികയുടെ പൊസിഷന്‍ കണ്ടെത്തിയ ശേഷം ശാസ്ത്രക്രിയ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അമ്മയുടെ ശാസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ലളിതാംബിക ഡോക്ടറുടെ വീട്ടില്‍ എത്തി കണ്ട് പൈസ നല്‍കിയിരുന്നുവെന്നും ഇനി സര്‍ക്കാര്‍ ആശുപത്രിയില്‍ പോകാന്‍ ഭയമെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച അഡ്മിറ്റ് ആകാനാണ് വണ്ടാനത്ത് നിന്ന് അവര്‍ പറഞ്ഞത്. നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഇന്ന് പരാതി നല്‍കും – ഷിബിന്‍ വ്യക്തമാക്കി.

ഉഷയുടെ സിടി സ്‌കാന്‍ അടക്കം പൂര്‍ത്തിയായിട്ടുണ്ട്. ഇന്ന് തന്നെ ശസ്ത്രക്രിയ നടത്താന്‍ പറ്റുമോ എന്നതിന്റെ സാധ്യതയാണ് തേടുന്നത്. വിദഗ്ദ സംഘം രൂപീകരിച്ചുള്ള പരിശോധനയായിരിക്കും നടത്തുക. വിഷയത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ഉഷയുടെ ഭര്‍ത്താവും പ്രതികരിച്ചു.

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയതാണെന്നാണ് സംശയം. മൂത്രത്തില്‍ കല്ലെന്ന ഡോക്ടര്‍മാരുടെ വാക്ക് വിശ്വസിച്ച് ഉഷ കഠിന വേദന പേറിയത് അഞ്ച് വര്‍ഷത്തോളമാണ്. എക്സ് റേയിലാണ് വയറ്റില്‍ കുടുങ്ങിയ കത്രിക കണ്ടെത്തിയത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പരിശോധനയില്‍ കത്രിക കണ്ടെത്തിയില്ലെന്ന് ഉഷ ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു.

Related Posts

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസ: കെ ബിജുവിന്റെ മാപ്പപേക്ഷ തള്ളി ഹൈക്കോടതി; ഉദ്യോഗസ്ഥര്‍ സേവിക്കേണ്ടത് ജനങ്ങളെ എന്ന് കോടതി
  • July 10, 2026

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ വിവാദ പ്രോസിക്യൂഷന്‍ അനുമതി ഉത്തരവിറക്കിയ സംഭവത്തില്‍ നവ്യവസായ വകുപ്പ് സെക്രട്ടറി കെ.ബിജുവിന്റെ മാപ്പ് അപേക്ഷ ഹൈകോടതി തള്ളി. പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശം. ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ ആയുധമാകരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി. (Cashew Development…

Continue reading
പെരുമ്പാവൂരിൽ ലഹരി വിൽപ്പന നടത്തിയെന്നാരോപിച്ച് യുവാക്കളുടെ തലമുണ്ഡനം ചെയ്ത സംഭവം; ജനങ്ങൾ നിയമം കൈയ്യിലെടുക്കരുത്, അംഗീകരിക്കാനാകില്ല; രമേശ് ചെന്നിത്തല
  • July 10, 2026

ലഹരി വിൽപ്പന നടത്തിയെന്നാരോപിച്ച് പെരുമ്പാവൂരിൽ യുവാക്കളെ തലമുണ്ഡനം ചെയ്ത സംഭവം അംഗീകരിക്കാൻ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഈ രീതി അംഗീകരിക്കാൻ ആവില്ല. ജനങ്ങൾ നിയമം കയ്യിലെടുക്കരുത്. വിവരങ്ങൾ ഉണ്ടെങ്കിൽ പൊലീസിനെ അറിയിക്കണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. മഞ്ഞപ്പെട്ടി നീറിയാണിക്കൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

നേടിയതാര് ഇന്നത്തെ കോടി? അറിയാം സുവര്‍ണ കേരളം ലോട്ടറിയുടെ സമ്പൂര്‍ണഫലം

നേടിയതാര് ഇന്നത്തെ കോടി? അറിയാം സുവര്‍ണ കേരളം ലോട്ടറിയുടെ സമ്പൂര്‍ണഫലം

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസ: കെ ബിജുവിന്റെ മാപ്പപേക്ഷ തള്ളി ഹൈക്കോടതി; ഉദ്യോഗസ്ഥര്‍ സേവിക്കേണ്ടത് ജനങ്ങളെ എന്ന് കോടതി

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസ: കെ ബിജുവിന്റെ മാപ്പപേക്ഷ തള്ളി ഹൈക്കോടതി; ഉദ്യോഗസ്ഥര്‍ സേവിക്കേണ്ടത് ജനങ്ങളെ എന്ന് കോടതി

പെരുമ്പാവൂരിൽ ലഹരി വിൽപ്പന നടത്തിയെന്നാരോപിച്ച് യുവാക്കളുടെ തലമുണ്ഡനം ചെയ്ത സംഭവം; ജനങ്ങൾ നിയമം കൈയ്യിലെടുക്കരുത്, അംഗീകരിക്കാനാകില്ല; രമേശ് ചെന്നിത്തല

പെരുമ്പാവൂരിൽ ലഹരി വിൽപ്പന നടത്തിയെന്നാരോപിച്ച് യുവാക്കളുടെ തലമുണ്ഡനം ചെയ്ത സംഭവം; ജനങ്ങൾ നിയമം കൈയ്യിലെടുക്കരുത്, അംഗീകരിക്കാനാകില്ല; രമേശ് ചെന്നിത്തല

‘പണ്ട് സാറെ എന്ന് വിളിച്ചതല്ല.. വിളിപ്പിച്ചതല്ലേ’; അമ്പലപ്പുഴ നീർക്കുന്നം സ്കൂളിൽ ജി.സുധാകരനും സിപിഐഎം പ്രവർത്തകനും തമ്മില്‍ തര്‍ക്കം

‘പണ്ട് സാറെ എന്ന് വിളിച്ചതല്ല.. വിളിപ്പിച്ചതല്ലേ’; അമ്പലപ്പുഴ നീർക്കുന്നം സ്കൂളിൽ ജി.സുധാകരനും സിപിഐഎം പ്രവർത്തകനും തമ്മില്‍ തര്‍ക്കം

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ പൊലീസ് സംരക്ഷണം നീക്കി ഹൈക്കോടതി

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ പൊലീസ് സംരക്ഷണം നീക്കി ഹൈക്കോടതി

കലഹം തീരാതെ സിപിഐഎം; ദിവ്യ എസ് അയ്യരെ മാറ്റിയത് അദാനിയുടെ താത്പര്യപ്രകാരമെന്ന രാഗേഷിന്റെ ആരോപണം തള്ളി പി കെ ശ്രീമതി; അഴിമതി ആരോപണം ആവര്‍ത്തിച്ച് എം വി ഗോവിന്ദന്‍

കലഹം തീരാതെ സിപിഐഎം; ദിവ്യ എസ് അയ്യരെ മാറ്റിയത് അദാനിയുടെ താത്പര്യപ്രകാരമെന്ന രാഗേഷിന്റെ ആരോപണം തള്ളി പി കെ ശ്രീമതി; അഴിമതി ആരോപണം ആവര്‍ത്തിച്ച് എം വി ഗോവിന്ദന്‍