‘പിണറായി പിതൃതുല്യന്‍; എംവി ഗോവിന്ദന്റെ നിലപാട് വേദനിപ്പിച്ചു; സിപിഐഎം വിടുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ല’; പികെ ശശി

സിപിഐഎം വിടുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്ന് കെടിഡിസി മുന്‍ ചെയര്‍മാന്‍ പികെ ശശി. യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടില്ല. എംവി ഗോവിന്ദന്റെ നിലപാട് വേദനിപ്പിച്ചു. വിമതരുടെ കണ്‍വെന്‍ഷനിലേക്ക് ക്ഷണം ലഭിച്ചേക്കാമെന്നും പി കെ ശശി ട്വന്റിഫോര്‍ മോണിങ് ഷോയില്‍ പറഞ്ഞു.

കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവച്ചത് സ്വമനസാലെയെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ആരുടെയും പ്രേരണയും സമ്മര്‍ദവുമില്ല. അഞ്ച് വര്‍ഷക്കാലം കെടിഡിസിയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനത്തില്‍ ഞാന്‍ വളരെയധികം സന്തോഷവാനാണെന്ന് എന്റെ രാജിക്കത്തില്‍ വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഡയറക്ടര്‍ ബോര്‍ഡും ബന്ധപ്പെട്ട വകുപ്പും അവിടെയുള്ള ജീവനക്കാരും ഉള്‍പ്പടെ ഒരു ടീമായി നിന്നുകൊണ്ട് നടത്തിയിട്ടുള്ള കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 15 വര്‍ഷത്തിനിപ്പുറം കെടിഡിസി ലാഭത്തിലായ വര്‍ഷങ്ങളാണ് കഴിഞ്ഞ രണ്ട് വര്‍ഷം. അതിന്റെ ചാരിഥാര്‍ത്ഥ്യത്തോടെയാണ് ഞാന്‍ കെടിഡിസിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത്. വ്യക്തിപരമായ കാരണങ്ങള്‍ മാത്രമാണ് രാജിക്ക് പിന്നിലുള്ളത്. ഇതും മറ്റ് കാര്യങ്ങളുമായി ബന്ധപ്പെടുത്തേണ്ടതില്ല – അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയുമായി അകന്നു നില്‍ക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളിലും അദ്ദേഹം പ്രതികരിച്ചു. വിഷയത്തില്‍ മറുപടി പറയേണ്ടത് താനല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിട്ടുള്ളയാള്‍ നയിച്ച ജനകീയ ജാഥയുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യത്തിന് അദ്ദേഹം നല്‍കിയിട്ടുള്ള ഉത്തരം ശശിയുമായി ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടല്ലോ, അതുകൊണ്ടാണല്ലോ അദ്ദേഹം ബ്രാഞ്ചിലിരിക്കുന്നത് എന്നതാണ്. ചില പ്രശ്‌നങ്ങളുണ്ട് എന്ന് നമുക്ക് ഉറപ്പല്ലേ – അദ്ദേഹം പറഞ്ഞു.

വിമതരുടെ കണ്‍വെന്‍ഷനിലേക്ക് ക്ഷണം ലഭിച്ചേക്കാമെന്നും പി കെ ശശി പറഞ്ഞു. വിമത കണ്‍വെന്‍ഷനുമായി ബന്ധപ്പെട്ട് മാധ്യങ്ങളിലൂടെ ലഭിച്ച വിവരങ്ങള്‍ മാത്രമേയുള്ളു. ഈ നിമിഷം വരെ അവര്‍ ബന്ധപ്പെട്ടിട്ടില്ല. കൊഴിഞ്ഞാമ്പാറയിലെ നേതാവായ സതീശനുമായി ഞാന്‍ സംസാരിച്ചിട്ടില്ല. അതിന്റെ അര്‍ഥം അവര്‍ വണ്‍വെന്‍ഷന്‍ വിളിക്കുന്നുണ്ടെങ്കില്‍ അതിലേക്ക് എന്നെ വിളിക്കില്ല എന്നല്ല. ഒരുപക്ഷേ വിളിച്ചേക്കും. അവര്‍ക്കും താത്പര്യമുണ്ടാകും. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഏറ്റവും വലിയ വിജയം ആണുകളെ ഒരുമിപ്പിച്ച് കൊണ്ടുപോകുന്നതിലാണ്. ഈ പാര്‍ട്ടിയില്‍ അങ്ങനെ യൂണിഫിക്കേഷന്‍ നടന്നിരുന്ന ഒരു സമയമുണ്ട്. തെറ്റുകള്‍ക്കെതിരായി ശക്തമായ നിലപാട് സ്വീകരിക്കുമ്പോള്‍ തന്നെ ആളുകള്‍ വിട്ടുപോകാതിരിക്കാനുള്ള ശ്രമം നടത്തിയ നേതാക്കന്‍മാര്‍ ഈ പാര്‍ട്ടിയിലുണ്ട്. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഉദാഹരണം. ആളുകളെ ഭിന്നിപ്പിക്കുന്നതിലല്ല, യോജിപ്പിക്കുന്നതിലാണ് പാര്‍ട്ടിയുടെ വിജയം – അദ്ദേഹം പറഞ്ഞു.

Related Posts

രാഹുൽഗാന്ധിയുടെ ഫ്രോഡ് രാഷ്ട്രീയമാണ് രാജ്യത്ത്, ഇത്രയും ദിവസം വി ഡി സതീശൻ സർക്കാർ കേരളത്തിൽ എന്ത് ചെയ്തു?: വിമർശനവുമായി രാജീവ് ചന്ദ്രശേഖർ
  • October 12, 2026

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടേ ഫ്രോഡ് രാഷ്ട്രീയമാണ് രാജ്യത്തെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇത്രയും ദിവസം വി ഡി സതീശൻ സർക്കാർ കേരളത്തിൽ എന്ത് ചെയ്തു?. പിണറായി വിജയനെ സംരക്ഷിക്കുന്നു. SIRൽ കേരളത്തിൽ ഇരട്ടതാപ്പ്. രണ്ട് നയമാണ് സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ…

Continue reading
നെടുമ്പാശ്ശേരി അപകടം: ‘പോയത് ഞങ്ങൾക്ക് മാത്രം, വിദേശത്തേക്ക് പോകാൻ തയ്യാറായി ഇരിക്കുകയായിരുന്നു’; ദേവികയുടെ കുടുംബം
  • October 12, 2026

വയനാട്: വൈകാരിക പ്രതികരണവുമായി നെടുമ്പാശേരി വാഹനാപകടത്തിൽ മരിച്ച വയനാട് സ്വദേശി ദേവികയുടെ കുടുംബം. കേസുമായി മുന്നോട്ട് പോകും, ഏതറ്റം വരെയും പോകുമെന്ന് കുടുംബം വ്യക്തമാക്കി. പ്രതി സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദേവികയുടെ അമ്മാവൻ സന്ദീപ് ആവശ്യപ്പെട്ടു. സ്ഥലം വിറ്റാണ് ദേവികയെ പഠിപ്പിച്ചത്.…

Continue reading

You Missed

രാഹുൽഗാന്ധിയുടെ ഫ്രോഡ് രാഷ്ട്രീയമാണ് രാജ്യത്ത്, ഇത്രയും ദിവസം വി ഡി സതീശൻ സർക്കാർ കേരളത്തിൽ എന്ത് ചെയ്തു?: വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

രാഹുൽഗാന്ധിയുടെ ഫ്രോഡ് രാഷ്ട്രീയമാണ് രാജ്യത്ത്, ഇത്രയും ദിവസം വി ഡി സതീശൻ സർക്കാർ കേരളത്തിൽ എന്ത് ചെയ്തു?: വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

ഗ്യാനേഷിന്റെ രാജിയിൽ നിന്ന് പിന്നോട്ടില്ല; ഇന്ത്യ സഖ്യത്തിന്റെ ‘ചലോ ദില്ലി’ മാര്‍ച്ച് തുടങ്ങി

ഗ്യാനേഷിന്റെ രാജിയിൽ നിന്ന് പിന്നോട്ടില്ല; ഇന്ത്യ സഖ്യത്തിന്റെ ‘ചലോ ദില്ലി’ മാര്‍ച്ച് തുടങ്ങി

നെടുമ്പാശ്ശേരി അപകടം: ‘പോയത് ഞങ്ങൾക്ക് മാത്രം, വിദേശത്തേക്ക് പോകാൻ തയ്യാറായി ഇരിക്കുകയായിരുന്നു’; ദേവികയുടെ കുടുംബം

നെടുമ്പാശ്ശേരി അപകടം: ‘പോയത് ഞങ്ങൾക്ക് മാത്രം, വിദേശത്തേക്ക് പോകാൻ തയ്യാറായി ഇരിക്കുകയായിരുന്നു’; ദേവികയുടെ കുടുംബം

സംഭവിക്കാൻ പാടില്ലാത്തതാണ് പൊലീസിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാകുന്നത്; കോൺഗ്രസിൽ ഇല്ലാത്ത ആളാണ് അടൂരിൽ കോൺഗ്രസിനെ നിയന്ത്രിക്കുന്നത്; പിണറായി വിജയൻ

സംഭവിക്കാൻ പാടില്ലാത്തതാണ് പൊലീസിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാകുന്നത്; കോൺഗ്രസിൽ ഇല്ലാത്ത ആളാണ് അടൂരിൽ കോൺഗ്രസിനെ നിയന്ത്രിക്കുന്നത്; പിണറായി വിജയൻ

‘ഗ്യാനേഷ് കുമാറിനെ വെറുതെ വിടില്ല, കാലം കണക്ക് ചോദിക്കാതെ പോകില്ല; ഭരണഘടന സംരക്ഷണത്തിന് വേണ്ടി പോരാട്ടം തുടരും’; രാഹുൽ ​ഗാന്ധി

‘ഗ്യാനേഷ് കുമാറിനെ വെറുതെ വിടില്ല, കാലം കണക്ക് ചോദിക്കാതെ പോകില്ല; ഭരണഘടന സംരക്ഷണത്തിന് വേണ്ടി പോരാട്ടം തുടരും’; രാഹുൽ ​ഗാന്ധി

മാസപ്പടി കേസ്: ‘FIR രജിസ്റ്റർ ചെയ്യാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണം’; പിണറായി വിജയൻ ഹൈക്കോടതിയിലേക്ക്

മാസപ്പടി കേസ്: ‘FIR രജിസ്റ്റർ ചെയ്യാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണം’; പിണറായി വിജയൻ ഹൈക്കോടതിയിലേക്ക്