’40 ദിവസം തന്ത്രിയെ ജയിലിലടച്ചതിന് മറുപടിയെന്ത്? തന്ത്രിയുടെ അറസ്റ്റ് അനാവശ്യമായിരുന്നു, കോടതി ഉത്തരവിലും അത് വ്യക്തമാക്കിയിട്ടുണ്ട്’: രമേശ് ചെന്നിത്തല

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് അനാവശ്യമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. വിജിലന്‍സ് കോടതി ഉത്തരവ് വായിച്ചാല്‍ തന്നെ തന്ത്രിയുടെ അറസ്റ്റ് അനാവശ്യമായിരുന്നുവെന്ന് വ്യക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു. 40 ദിവസം തന്ത്രിയെ ജയിലിലടച്ചതിന് എന്ത് മറുപടിയാണ് പറയാനുള്ളതെന്നാണ് രമേശ് ചെന്നിത്തല ചോദിക്കുന്നത്. 90 ദിവസമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാതെ ജാമ്യം ലഭിച്ചതല്ല തന്ത്രിക്ക്. തന്ത്രി കേസില്‍ ഉള്‍പ്പെട്ടെന്ന് കരുതാന്‍ യാതൊരു കാരണവുമില്ല. ശബരിമലയില്‍ ഭരണപരമായ കാര്യങ്ങള്‍ക്കല്ല ദൈവീകമായ കാര്യങ്ങള്‍ക്കാണ് അദ്ദേഹത്തിന് അധികാരമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. 24 ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. (ramesh chennithala criticize arrest of thantri sabarimala gold case)

പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തെ തനിക്ക് വിശ്വാസമായിരുന്നുവെങ്കിലും തന്ത്രിയുടെ കാര്യം വന്നപ്പോള്‍ ഒരു സംശയം തോന്നിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അന്താരാഷ്ട്ര വിഗ്രഹ കടത്തും സ്വര്‍ണക്കൊള്ളയുമായി ബന്ധിപ്പിക്കുന്ന ഒരു വിവരം വ്യവസായി അറിയിച്ചപ്പോള്‍ ഉത്തരവാദിത്തപ്പെട്ട പൗരനെന്ന നിലയില്‍ അത് അന്വേഷണസംഘത്തെ അറിയിച്ചു. തന്റെ ഉത്തരവാദിത്തം അവിടെ തീര്‍ന്നു. വ്യവസായിയുടെ പേര് വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു

അതോടൊപ്പം കെഎസ്ആര്‍ടിസി ബസില്‍ സര്‍ക്കാരിന്റെ പരസ്യങ്ങള്‍ പതിക്കുന്നതിനെതിരെ രമേശ് ചെന്നിത്തല രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഡ്രൈവര്‍ക്ക് കണ്ണുപോലും കാണാനാകാത്ത തരത്തിലാണ് ബസില്‍ മുഴുവനും പരസ്യങ്ങള്‍ നിറച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസിയെ സര്‍ക്കാരിന്റെ പരസ്യവണ്ടിയാക്കി മാറ്റുകയാണ്. ഇതുകൊണ്ടൊന്നും കെഎസ്ആര്‍ടിസി രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

മറിയ ഉമ്മന്റെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അത്തരം ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി. പി കെ ശശിയെ ഉള്‍പ്പെടെ പാര്‍ട്ടിയിലെത്തിച്ച് വിസ്മയമുണ്ടാക്കുമോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം കോണ്‍ഗ്രസിലേക്ക് വരാന്‍ താത്പര്യം അറിയിച്ചിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസിലേക്ക് വരാന്‍ താത്പര്യമുള്ളവരെ സ്വാഗതം ചെയ്യും. പി കെ ശശി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകനാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

താന്‍ എഴുതി പൂര്‍ത്തിയാക്കിയ നോവല്‍ സംബന്ധിച്ച ചില അപ്‌ഡേറ്റുകളും രമേശ് ചെന്നിത്തല അഭിമുഖത്തില്‍ വെളിപ്പെടുത്തി. നിയോഗം എന്നാണ് തന്റെ നോവലിന്റെ പേര്. നോവല്‍ മാര്‍ച്ച് പകുതിയോടെ പുറത്തിറങ്ങും. അമേരിക്കയുടെ പശ്ചാത്തലത്തിലാണ് നോവല്‍. മനോരമ ബുക്ക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Posts

കോണ്‍ഗ്രസ് എസും എന്‍സിപി സെക്കുലറും ലയിച്ചേക്കും; എ കെ ശശീന്ദ്രന്‍ – രാമചന്ദ്രന്‍ കടന്നപ്പള്ളി ചര്‍ച്ച തുടങ്ങി
  • June 29, 2026

രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ കോണ്‍ഗ്രസ് എസും, ഏ കെ ശശീന്ദ്രന്റെ നേതൃത്വം നല്‍കുന്ന എന്‍സിപി സെക്യുലറും ലയിച്ചേക്കും. ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ച തുടങ്ങി. ലയനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏ കെ ശശീന്ദ്രന്‍, പ്രതിപക്ഷനേതാവ് പിണറായി വിജയനെ അറിയിച്ചു. ലയനത്തിന് വേണ്ടിയുള്ള ആദ്യ ചര്‍ച്ച…

Continue reading
പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍
  • June 27, 2026

ബെംഗളൂരുവിനെ നടുക്കി കൂട്ടക്കൊല. പ്രണയം എതിര്‍ത്തതിന് സ്വന്തം അമ്മയേയും അച്ഛനേയും സഹോദരിയേയുമാണ് യുവതിയും കാമുകനും ചേര്‍ന്ന് കൊന്നത്. സംഭവത്തില്‍ പ്രതി ശ്വേത നേരത്തെ പിടിയിലായിരുന്നു. ശ്വേതയുടെ സുഹൃത്തും ലിവ് ഇന്‍ പങ്കാളിയുമായ കെന്നത്ത് കൂടി ഇന്നലെ അറസ്റ്റിലായി. കെആര്‍ പുരം പൊലീസ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

നീറ്റ് ചോദ്യപേപ്പർ ചോർച്ച: കേസ് എത്തി നിൽക്കുന്നത് ബിജെപി നേതാക്കളിലേക്ക്, ഡൽഹിയിൽ എത്തി സമരത്തിന് പിന്തുണ നൽകും; റോജി എം ജോണ്‍

നീറ്റ് ചോദ്യപേപ്പർ ചോർച്ച: കേസ് എത്തി നിൽക്കുന്നത് ബിജെപി നേതാക്കളിലേക്ക്, ഡൽഹിയിൽ എത്തി സമരത്തിന് പിന്തുണ നൽകും; റോജി എം ജോണ്‍

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്; ഇന്ന് മുതല്‍ സര്‍വീസ് മറ്റ് ആപ്പുകള്‍ ഉപയോഗിച്ച്

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്; ഇന്ന് മുതല്‍ സര്‍വീസ് മറ്റ് ആപ്പുകള്‍ ഉപയോഗിച്ച്

വിദ്യാര്‍ഥികള്‍ക്കെതിരെ നിയമനടപടി ഉണ്ടാകില്ലെന്ന് കേന്ദ്രം എഴുതി നല്‍കി; നിരാഹാര സമരം അവസാനിപ്പിച്ചതില്‍ വിശദീകരണവുമായി സോനം വാങ്ചുക്ക്

വിദ്യാര്‍ഥികള്‍ക്കെതിരെ നിയമനടപടി ഉണ്ടാകില്ലെന്ന് കേന്ദ്രം എഴുതി നല്‍കി; നിരാഹാര സമരം അവസാനിപ്പിച്ചതില്‍ വിശദീകരണവുമായി സോനം വാങ്ചുക്ക്

അധികാരം മറക്കുന്ന ചരിത്രപാഠങ്ങള്‍: ഡോ എല്‍സി ഉമ്മന്‍ എഴുതുന്നു

അധികാരം മറക്കുന്ന ചരിത്രപാഠങ്ങള്‍: ഡോ എല്‍സി ഉമ്മന്‍ എഴുതുന്നു

ശബരിമല സ്വര്‍ണക്കൊള്ള റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍; പിഎസ് പ്രശാന്തും അജികുമാറും ഗൂഢാലോചന നടത്തിയെന്ന് എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ള റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍; പിഎസ് പ്രശാന്തും അജികുമാറും ഗൂഢാലോചന നടത്തിയെന്ന് എസ്‌ഐടി

ഡല്‍ഹിയില്‍ പ്രതിഷേധ ജ്വാല; രാഹുലിന്റെ നേതൃത്വത്തില്‍ ബിര്‍ള ഹൗസിലേക്ക് ഒറ്റക്കെട്ടായി പ്രതിപക്ഷ എംപിമാര്‍; സ്തംഭിച്ച് തലസ്ഥാനം

ഡല്‍ഹിയില്‍ പ്രതിഷേധ ജ്വാല; രാഹുലിന്റെ നേതൃത്വത്തില്‍ ബിര്‍ള ഹൗസിലേക്ക് ഒറ്റക്കെട്ടായി പ്രതിപക്ഷ എംപിമാര്‍; സ്തംഭിച്ച് തലസ്ഥാനം