‘അപൂർവമായി ഇത്തരം കാര്യങ്ങൾ വൈദ്യശാസ്ത്രത്തിൽ സംഭവിക്കാറുണ്ട്, സർക്കാർ ആശുപത്രിയിലെ സംവിധാനം ഒരുപാട് മെച്ചപ്പെട്ടു’; കെ കെ ശൈലജ

പുന്നപ്രയിൽ വീട്ടമ്മയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ആരോ​ഗ്യമന്ത്രിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ കെ ശൈലജ. സംഭവിക്കാൻ പാടില്ലാത്തത് ആണ് സംഭവിച്ചത്. ഇത്തരം സംഭവങ്ങൾ നിസാരവൽക്കരിക്കാൻ കഴിയില്ലെന്ന് കെ കെ ശൈലജ വ്യക്തമാക്കി. ഒരു ടീം ആണ് ഓപ്പറേഷൻ നിർവഹിക്കുന്നത്.

അപൂർവമായി ഇത്തരം കാര്യങ്ങൾ വൈദ്യശാസ്ത്രത്തിൽ സംഭവിക്കാറുണ്ട്. അങ്ങനെ വന്നാൽ അത് പരിഹരിക്കാൻ ഉള്ള കാര്യങ്ങൾ ചെയ്യുക എന്നതാണ് പ്രധാനം. ഓപ്പറേഷന് ശേഷം ഉപകരണങ്ങൾ പരിശോധിക്കേണ്ടതാണെന്നും ഉഷ അനുഭവിച്ച പ്രയാസം സങ്കടകരമാണെന്നും കെ കെ ശൈലജ പ്രതികരിച്ചു. സംഭവത്തിൽ ഉഷയ്ക്ക് നഷ്ടപരിഹാരം നൽകുന്നത് ഉൾപ്പെടെ സർക്കാർ ആലോചിക്കും. സർക്കാർ ആശുപത്രിയിലെ സംവിധാനം ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ടെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു.

നിലവിൽ ഉഷയെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ഉപകരണം വയറ്റിൽനിന്ന് പുറത്തെടുക്കുന്നതിനുള്ള ശസ്ത്രക്രിയ നാളെയുണ്ടായേക്കുമെന്ന് കുടുംബം അറിയിച്ചു. സംഭവത്തില്‍ ഗുരുത വീഴ്ച സംഭവിച്ചതായും കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു.

Related Posts

അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു, സുപ്രീംകോടതിയെ സമീപിക്കുമെന്ന് മധുവിന്റെ സഹോദരി
  • May 25, 2026

അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകത്തിലെ പ്രതികൾക്ക് ജീവപര്യന്തം വിധിച്ച് ഹൈക്കോടതി. രണ്ടാം പ്രതി മുതലുള്ള 12 പ്രതികൾക്കാണ് ജീവപര്യന്തം വിധിച്ചത്. രണ്ടര ലക്ഷം രൂപ വച്ച് 12 പ്രതികളും പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു. ഒന്നാം പ്രതി മേച്ചേരി ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടിരുന്നു. പ്രതികളുടെ…

Continue reading
‘മുനമ്പത്ത് 10 മിനിറ്റില്‍ തീരുമാനം എടുപ്പിക്കാതിരിക്കാൻ മുൻ സർക്കാർ പോണ പോക്കിൽ എട്ടിന്റെ പണി തന്നു’; മുഖ്യമന്ത്രി
  • May 25, 2026

മുനമ്പം വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. പോണ പോക്കിൽ കഴിഞ്ഞ സർക്കാർ ഒരു തീരുമാനം എടുത്തു. രണ്ടു മത വിഭാഗങ്ങളെ ശത്രുക്കൾ ആക്കാനുള്ള നീക്കമാണ് നടത്തിയത്. പോണ പോക്കിൽ വഖഫ് ബോർഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്തു. എന്താണ് അവരുടെ ഉദ്ദേശം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു, സുപ്രീംകോടതിയെ സമീപിക്കുമെന്ന് മധുവിന്റെ സഹോദരി

അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു, സുപ്രീംകോടതിയെ സമീപിക്കുമെന്ന് മധുവിന്റെ സഹോദരി

മധു കൊലപാതക കേസ്; 12 പ്രതികൾക്ക് ജീവപര്യന്തം

മധു കൊലപാതക കേസ്; 12 പ്രതികൾക്ക് ജീവപര്യന്തം

‘മുനമ്പത്ത് 10 മിനിറ്റില്‍ തീരുമാനം എടുപ്പിക്കാതിരിക്കാൻ മുൻ സർക്കാർ പോണ പോക്കിൽ എട്ടിന്റെ പണി തന്നു’; മുഖ്യമന്ത്രി

‘മുനമ്പത്ത് 10 മിനിറ്റില്‍ തീരുമാനം എടുപ്പിക്കാതിരിക്കാൻ മുൻ സർക്കാർ പോണ പോക്കിൽ എട്ടിന്റെ പണി തന്നു’; മുഖ്യമന്ത്രി

കെകെ ശിവരാമന് എതിരെ പാർട്ടി നടപടി: ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും ഒഴിവാക്കി

കെകെ ശിവരാമന് എതിരെ പാർട്ടി നടപടി: ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും ഒഴിവാക്കി

അമ്മ കുടുംബ സംഗമത്തിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് 75 ലക്ഷം രൂപ, ഏറ്റെടുത്തത് വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം; വിവാദ സ്പോൺസർഷിപ്പ് കരാർ പുറത്ത്

അമ്മ കുടുംബ സംഗമത്തിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് 75 ലക്ഷം രൂപ, ഏറ്റെടുത്തത് വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം; വിവാദ സ്പോൺസർഷിപ്പ് കരാർ പുറത്ത്

കാലവർഷം നാളെയില്ല; മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പ് പിൻവലിച്ചു; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

കാലവർഷം നാളെയില്ല; മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പ് പിൻവലിച്ചു; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്