കണ്ണൂരിൽ മന്ത്രി വീണാ ജോർജിന് പരുക്കേറ്റ സംഭവം; കെ എസ് യു പ്രവർത്തകർക്ക് ജാമ്യമില്ല

ആരോഗ്യ മന്ത്രി വീണാ ജോർജിന് കണ്ണൂരിൽ വച്ചുനടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ പരുക്കേറ്റ കേസിൽ കെ എസ് യു പ്രവർത്തകർക്ക് ജാമ്യമില്ല. കണ്ണൂർ സിജെഎം കോടതിയാണ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ഉൾപ്പടെയുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. തെളിവെടുപ്പിനായി 5,6 തീയതികളിൽ ഇവരെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. പ്രതികളെ ഈ മാസം 5 ന് കോടതിയിൽ ഹാജരാക്കും. ഉണ്ടായത് കരിങ്കൊടി പ്രതിഷേധം മാത്രമെന്നും വധശ്രമം നിലനിൽക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. മാർച്ച് 12 വരെയായിരുന്നു പ്രവർത്തകരെ റിമാൻഡ് ചെയ്തിരുന്നത്

ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് കെഎസ്‌യു പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യമന്ത്രി വീണ ജോർജ് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. മന്ത്രിയുടെ കഴുത്തിനാണ് പരുക്കേറ്റത്. കണ്ണൂരിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത് തിരുവനന്തപുരത്തേക്ക് മടങ്ങാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു കെഎസ്‌യുവിന്റെ പ്രതിഷേധം ഉണ്ടായത്. പൊലീസ് വലയം ഭേദിച്ച് മന്ത്രിയെ കയ്യേറ്റം ചെയ്യുകയായിരുന്നു

Related Posts

ഭൂട്ടാനിൽ നിന്ന് വ്യാപക സിഗരറ്റ് കള്ളക്കടത്ത്; ഇന്ത്യയിലേക്കെത്തിയത് ആയിരം കോടിയിലധികം രൂപയുടെ വ്യാജ സിഗരറ്റ്
  • April 21, 2026

ആഡംബരവാഹനങ്ങൾ മാത്രമല്ല, ഭൂട്ടാനിൽ നിന്ന് ആയിരം കോടി രൂപയിലധികം വില വരുന്ന വ്യാജ സിഗരറ്റും രാജ്യത്തേയ്ക്ക് കടത്തുന്നെന്ന് കണ്ടെത്തൽ. കള്ളക്കടത്ത് സംഘങ്ങളുടെ വിവരങ്ങൾ ഇന്തോ -ഭൂട്ടാൻ സംയുക്ത കസ്റ്റംസ് യോഗത്തിൽ പരസ്പരം കൈമാറി. സിഗരറ്റ് കടത്ത് തടയാൻ അതിർത്തികളിൽ സംയുക്ത പരിശോധന…

Continue reading
‘വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ തുറക്കരുത്’: പേരാമ്പ്രയിൽ സ്ട്രോങ് റൂം തുറന്നതിൽ വിശദീകരണം തേടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
  • April 21, 2026

വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ തുറക്കരുതെന്ന നിർദേശവുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ. പേരാമ്പ്രാ മണ്ഡലത്തിലെ സ്ട്രോങ് റൂമുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് നിർദേശം. ഏത് സാഹചര്യത്തിലാണ് മുറികൾ തുറക്കാൻ തീരുമാനിച്ചത് എന്നതിൽ വിശദീകരണം തേടി. വോട്ടെണ്ണൽ കഴിയും വരെ സീൽ ചെയ്യാത്ത മുറികളും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഭൂട്ടാനിൽ നിന്ന് വ്യാപക സിഗരറ്റ് കള്ളക്കടത്ത്; ഇന്ത്യയിലേക്കെത്തിയത് ആയിരം കോടിയിലധികം രൂപയുടെ വ്യാജ സിഗരറ്റ്

ഭൂട്ടാനിൽ നിന്ന് വ്യാപക സിഗരറ്റ് കള്ളക്കടത്ത്; ഇന്ത്യയിലേക്കെത്തിയത് ആയിരം കോടിയിലധികം രൂപയുടെ വ്യാജ സിഗരറ്റ്

‘വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ തുറക്കരുത്’: പേരാമ്പ്രയിൽ സ്ട്രോങ് റൂം തുറന്നതിൽ വിശദീകരണം തേടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

‘വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ തുറക്കരുത്’: പേരാമ്പ്രയിൽ സ്ട്രോങ് റൂം തുറന്നതിൽ വിശദീകരണം തേടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

പലപ്പോഴും ഏകപക്ഷീയമായ തീരുമാനം എടുക്കുന്നു; ഫാത്തിമ തഹ്ലിയക്കെതിരെ യുഡിഎഫിൽ അതൃപ്തി

പലപ്പോഴും ഏകപക്ഷീയമായ തീരുമാനം എടുക്കുന്നു; ഫാത്തിമ തഹ്ലിയക്കെതിരെ യുഡിഎഫിൽ അതൃപ്തി

‘തൃണമൂലിന് രഹസ്യമായി അയച്ച കത്ത് ചോർത്തിയത് തരം താഴ്ന്ന നടപടി, കോൺഗ്രസുമായി സഹകരിക്കാൻ നേതൃത്വം തയ്യാറായില്ല’; പി.വി അൻവർ

‘തൃണമൂലിന് രഹസ്യമായി അയച്ച കത്ത് ചോർത്തിയത് തരം താഴ്ന്ന നടപടി, കോൺഗ്രസുമായി സഹകരിക്കാൻ നേതൃത്വം തയ്യാറായില്ല’; പി.വി അൻവർ

സമൂഹമാധ്യമങ്ങൾ വഴി ഭീഷണിയും അപവാദ പ്രചരണവും; പരാതി നൽകി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ

സമൂഹമാധ്യമങ്ങൾ വഴി ഭീഷണിയും അപവാദ പ്രചരണവും; പരാതി നൽകി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ

മഞ്ഞക്കുറ്റിയുടെ ദുരിതം പേറി ഭൂവുടമകൾ: സർവ്വേ നടത്തിയ ഭൂമി ക്രയവിക്രയം ചെയ്യാൻ സാധിക്കുന്നില്ല

മഞ്ഞക്കുറ്റിയുടെ ദുരിതം പേറി ഭൂവുടമകൾ: സർവ്വേ നടത്തിയ ഭൂമി ക്രയവിക്രയം ചെയ്യാൻ സാധിക്കുന്നില്ല