അമേരിക്കയ്ക്ക് കനത്ത തിരിച്ചടി; യുഎസ് പോര്‍വിമാനം തകര്‍ത്ത് ഇറാന്‍; ദൃശ്യങ്ങള്‍ പുറത്തുവിട്ടു

അമേരിക്കയുടെ F15 യുദ്ധവിമാനം തകര്‍ത്ത് ഇറാന്‍. യുദ്ധവിമാനം ഇറാന്‍ വെടിവച്ചിടുകയായിരുന്നു. പൈലറ്റ് രക്ഷപ്പെട്ടു. കുവൈറ്റില്‍ വച്ച് അമേരിക്കയുടെ യുദ്ധവിമാനം തകര്‍ന്ന് വീഴുന്ന ദൃശ്യങ്ങളും ഇറാന്‍ പുറത്തുവിട്ടു. ജനവാസ മേഖലയ്ക്ക് സമീപത്തുവച്ചാണ് വിമാനം തകര്‍ന്നുവീണത്. പരുക്കേറ്റ പൈലറ്റിനെ കുവൈത്തികള്‍ ഒരു പിസാ ബോയ്‌യുടെ കാറില്‍ കയറ്റി കൊണ്ടുപോകുന്നതും അയാളെ സഹായിക്കുന്നതായുമുള്ള വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ആക്രമണം നടന്നതായി അമേരിക്കയോ കുവൈറ്റോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നിരിക്കിലും യുദ്ധവിമാനം അമേരിക്കയുടേത് തന്നെയെന്ന് ദൃശ്യങ്ങള്‍ തെളിയിക്കുന്നുണ്ട്. (US F-15 Fighter Jet Crashes in Kuwait)

അതേസമയം ഇന്നും സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്. ഗള്‍ഫ് രാജ്യങ്ങള്‍ അശാന്തമാണ്. സംഘര്‍ഷത്തില്‍ ഐക്യരാഷ്ട്രസഭയുടെ അടിയന്തര ഇടപെടല്‍ ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സുസ്ഥിരവും ഫലപ്രദവുമായ ഇടപെടല്‍ വേണമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്ചി ആവശ്യപ്പെട്ടു. ഇറാന്റെ ബഹ്‌റൈന്‍ ആക്രമണത്തില്‍ ഒരുമരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മനാമയിലെ സല്‍മാല്‍ തുറമുഖത്തിന് സമീപം മിസൈല്‍ അവശിഷ്ടങ്ങള്‍ വീണുണ്ടായ തീപിടിത്തത്തില്‍ കൊല്ലപ്പെട്ടത് ഏഷ്യന്‍ വംശജനാണ്. രണ്ട് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. സൈപ്രസിലെ ബ്രിട്ടീഷ് സേനാ ആസ്ഥാനത്തേക്ക് ഡ്രോണ്‍ ആക്രമണം നടത്തി ഇറാന്‍ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇറാന്റെ ആക്രമണം ചെറുക്കാനുള്ള നീക്കങ്ങള്‍ ഗള്‍ഫ് രാജ്യങ്ങള്‍ ശക്തമാക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹിയാനുമായി ഫോണില്‍ സംസാരിച്ചു. യുഎഇ, ഖത്തര്‍, കുവൈറ്റ്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്ന് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ മാത്രമാണ് നടക്കുക. യുഎഇയില്‍ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് റിമോട്ട് വര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്

Related Posts

ഖത്തറിന്റെ ആധുനികവല്‍ക്കരണത്തിനും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിനും കരുത്തുപകര്‍ന്ന നേതാവായിരുന്നു ഫാദര്‍ അമീര്‍ എന്ന് ഇന്ത്യന്‍ അംബാസിഡര്‍
  • July 16, 2026

ഫാദര്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫഅല്‍താനിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ഖത്തറിലെ ഇന്ത്യന്‍ എംബസിയും വിവിധ പ്രവാസി സംഘടനകളും ചേര്‍ന്ന് സംഘടിപ്പിച്ച അനുസ്മരണ യോഗം,ഖത്തറും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയായി. ഖത്തറിന്റെ ആധുനികവല്‍ക്കരണത്തിനും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം…

Continue reading
ഇറാന് വേണ്ടി ചാരപ്പണി; ബഹ്‌റൈനിൽ മൂന്ന് പേർക്ക് ജീവപര്യന്തം തടവ്
  • July 14, 2026

ഇറാന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ബഹ്‌റൈനിൽ മൂന്ന് പേർക്ക് ജീവപര്യന്തം തടവ്. മേഖലയിലെ ആക്രമണത്തിന് ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സിന് വിവരങ്ങൾ ചോർത്തി നൽകിയെന്ന് ആരോപിച്ചാണ് ശിക്ഷ വിധിച്ചത്. പിടിച്ചെടുത്ത വസ്തുക്കളെല്ലാം കണ്ടുകെട്ടാനും ഹൈ ക്രിമിനൽ കോടതി അധികൃതരോട് ഉത്തരവിട്ടു.ഇവർക്ക് രണ്ട്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

നീറ്റ് ചോദ്യപേപ്പർ ചോർച്ച: കേസ് എത്തി നിൽക്കുന്നത് ബിജെപി നേതാക്കളിലേക്ക്, ഡൽഹിയിൽ എത്തി സമരത്തിന് പിന്തുണ നൽകും; റോജി എം ജോണ്‍

നീറ്റ് ചോദ്യപേപ്പർ ചോർച്ച: കേസ് എത്തി നിൽക്കുന്നത് ബിജെപി നേതാക്കളിലേക്ക്, ഡൽഹിയിൽ എത്തി സമരത്തിന് പിന്തുണ നൽകും; റോജി എം ജോണ്‍

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്; ഇന്ന് മുതല്‍ സര്‍വീസ് മറ്റ് ആപ്പുകള്‍ ഉപയോഗിച്ച്

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്; ഇന്ന് മുതല്‍ സര്‍വീസ് മറ്റ് ആപ്പുകള്‍ ഉപയോഗിച്ച്

വിദ്യാര്‍ഥികള്‍ക്കെതിരെ നിയമനടപടി ഉണ്ടാകില്ലെന്ന് കേന്ദ്രം എഴുതി നല്‍കി; നിരാഹാര സമരം അവസാനിപ്പിച്ചതില്‍ വിശദീകരണവുമായി സോനം വാങ്ചുക്ക്

വിദ്യാര്‍ഥികള്‍ക്കെതിരെ നിയമനടപടി ഉണ്ടാകില്ലെന്ന് കേന്ദ്രം എഴുതി നല്‍കി; നിരാഹാര സമരം അവസാനിപ്പിച്ചതില്‍ വിശദീകരണവുമായി സോനം വാങ്ചുക്ക്

അധികാരം മറക്കുന്ന ചരിത്രപാഠങ്ങള്‍: ഡോ എല്‍സി ഉമ്മന്‍ എഴുതുന്നു

അധികാരം മറക്കുന്ന ചരിത്രപാഠങ്ങള്‍: ഡോ എല്‍സി ഉമ്മന്‍ എഴുതുന്നു

ശബരിമല സ്വര്‍ണക്കൊള്ള റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍; പിഎസ് പ്രശാന്തും അജികുമാറും ഗൂഢാലോചന നടത്തിയെന്ന് എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ള റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍; പിഎസ് പ്രശാന്തും അജികുമാറും ഗൂഢാലോചന നടത്തിയെന്ന് എസ്‌ഐടി

ഡല്‍ഹിയില്‍ പ്രതിഷേധ ജ്വാല; രാഹുലിന്റെ നേതൃത്വത്തില്‍ ബിര്‍ള ഹൗസിലേക്ക് ഒറ്റക്കെട്ടായി പ്രതിപക്ഷ എംപിമാര്‍; സ്തംഭിച്ച് തലസ്ഥാനം

ഡല്‍ഹിയില്‍ പ്രതിഷേധ ജ്വാല; രാഹുലിന്റെ നേതൃത്വത്തില്‍ ബിര്‍ള ഹൗസിലേക്ക് ഒറ്റക്കെട്ടായി പ്രതിപക്ഷ എംപിമാര്‍; സ്തംഭിച്ച് തലസ്ഥാനം