വാഹന വിപണിയിൽ ലോകത്തെ ഏറ്റവും വലിയ ശക്തിയാകാൻ ചൈന

വൈദ്യുത വാഹന വിപണിയിൽ ലോകത്തെ ഏറ്റവും വലിയ ശക്തിയായി ചൈന വരുംവർഷങ്ങളിൽ മാറുമെന്നതിന്റെ സൂചനയാണ് ബീജിങ് ഇൻർനാഷണൽ ഓട്ടോമോട്ടീവ് എക്‌സിബിഷൻ നൽകുന്നത്. മേയ് നാലിന് പ്രദർശനം സമാപിക്കും. ഇലക്ട്രിക് വാഹനങ്ങളുടേയും ഡിജിറ്റലി കണക്ടഡ് വാഹനങ്ങളുടേയും ലോകത്തെ പ്രധാന വിപണിയായി ചൈന മാറുകയാണെന്നതിന്റെ സൂചനയാണ് ബീജിങ് ഇന്റർനാഷണൽ ഓട്ടോമോട്ടീവ് എക്‌സിബിഷൻ നൽകുന്നത്.

ഏപ്രിൽ 25-ന് ആരംഭിച്ച വാഹനപ്രദർശനത്തിൽ ആഗോള വാഹനനിർമ്മാതാക്കളും വൈദ്യുത വാഹന സ്റ്റാർട്ടപ്പുകളും പുതിയ മോഡലുകളും കോൺസെപ്ട് കാറുകളും അനാവരണം ചെയ്തു. കാറുകളിൽ നിർമ്മിതബുദ്ധിയെ ആശ്രയിച്ചുള്ള ഓൺലൈൻ കണക്ടിവിറ്റിയാണ് പ്രധാനമായും ചൈനീസ് ഉപഭോക്താക്കൾ ആവശ്യപ്പെടുന്നതെന്നതിനാൽ ടൊയോട്ടയും നിസ്സാനും ചൈനീസ് ടെക്‌നോളജി കമ്പനികളുമായുള്ള കൂട്ടുകെട്ടുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു.

ചൈനയിൽ മൊത്തം വാഹനവിൽപനയുടെ കാൽ ഭാഗത്തോളം വൈദ്യുത വാഹനങ്ങളാണ്. ചൈനയിലെ ഏറ്റവും വലിയ വൈദ്യുത കാർ നിർമ്മാതാക്കളായ ബി വൈ ഡി രണ്ട് ഡ്യുവൽ മോഡ് പ്ലഗ് ഇൻ കാറുകൾ പ്രദർശിപ്പിച്ചു. പൂർണമായും വൈദ്യുതിയിലോ ഹൈബ്രിഡായോ പ്രവർത്തിപ്പിക്കാനാകുന്നവയാണ് അവ. ഇതിനു പുറമേ ഒരു ആഡംബര ഹൈബ്രിഡ് ഓഫ്-റോഡ് എസ് യു വിയും ബി വൈ ഡി പ്രദർശിപ്പിച്ചു.

  • Related Posts

    ‘Y’ സോ കോസ്റ്റ്ലി? എന്താവും ഇന്ത്യയിൽ ടെസ്‌ലയുടെ തന്ത്രം
    • July 16, 2025

    അങ്ങനെ ആറ്റുനോറ്റിരുന്ന ടെസ്‌ലയുടെ ആദ്യ ഷോറൂം മുംബൈയിലെ ബാന്ദ്ര-കുർല കോംപ്ലക്സിലാരംഭിച്ചു. മസ്കിന്റെ ടെസ്‌ല വരട്ടെ ഒരെണ്ണം എടുത്തേക്കാമെന്ന് കരുതിയ പലരും വില കേട്ടപ്പോൾ ഞെട്ടിയിരിക്കുകയാണ്. അമേരിക്കയിൽ പ്രാരംഭ വില 32 ലക്ഷമുള്ള മോഡൽ Y RWD (റിയർ വീൽ ഡ്രൈവ്) ഏകദേശം…

    Continue reading
    10-ാം വാർഷികത്തിൽ ചരിത്ര നേട്ടം; ഹ്യുണ്ടായ് ക്രെറ്റ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡൽ
    • July 14, 2025

    ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ജനപ്രിയ എസ്‌യുവിയായ ക്രെറ്റ, 2025 ജൂൺ മാസത്തിൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാർ എന്ന നേട്ടം സ്വന്തമാക്കി. ഈ മാസം മാത്രം 15,786 യൂണിറ്റ് ക്രെറ്റ വിൽക്കപ്പെട്ടതായി കമ്പനി അറിയിച്ചു. 2025-ൽ ഇതുവരെ (ജനുവരി…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    ചേരപ്പെരുമാളായ കോതരവിയുടെ ശിലാലിഖിതം കണ്ടെത്തി

    ചേരപ്പെരുമാളായ കോതരവിയുടെ ശിലാലിഖിതം കണ്ടെത്തി

    ഉമ്മൻ ചാണ്ടി എൻ്റെ ഗുരു, RSSനെയും CPIMനെയും ആശയപരമായി എതിർക്കുന്നു, അവർ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല; രാഹുൽ ഗാന്ധി

    ഉമ്മൻ ചാണ്ടി എൻ്റെ ഗുരു, RSSനെയും CPIMനെയും ആശയപരമായി എതിർക്കുന്നു, അവർ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല; രാഹുൽ ഗാന്ധി

    ന്യൂമോണിയ ബാധിച്ച് ഭിന്നശേഷിക്കാരിയായ പെൺകുട്ടി മരിച്ചു: കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ നിഷേധിച്ചതായി പരാതി

    ന്യൂമോണിയ ബാധിച്ച് ഭിന്നശേഷിക്കാരിയായ പെൺകുട്ടി മരിച്ചു: കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ നിഷേധിച്ചതായി പരാതി

    എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ: മൊഴികള്‍ പി.പി ദിവ്യക്ക് അനുകൂലം

    എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ: മൊഴികള്‍ പി.പി ദിവ്യക്ക് അനുകൂലം

    ‘മതപരമായ ചടങ്ങുകൾക്കല്ല, ആനകളുടെ ആരോഗ്യത്തിനാണ് മുൻഗണന’; ശ്രദ്ധേയ ഉത്തരവവുമായി ബോംബെ ഹൈക്കോടതി

    ‘മതപരമായ ചടങ്ങുകൾക്കല്ല, ആനകളുടെ ആരോഗ്യത്തിനാണ് മുൻഗണന’; ശ്രദ്ധേയ ഉത്തരവവുമായി ബോംബെ ഹൈക്കോടതി

    അതിതീവ്ര മഴ തുടരും; മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട്, വിവിധ ജില്ലകളിലെ സ്കൂളുകൾക്ക് അവധി

    അതിതീവ്ര മഴ തുടരും; മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട്, വിവിധ ജില്ലകളിലെ സ്കൂളുകൾക്ക് അവധി