EV മേഖലയിൽ മത്സരിക്കാൻ ടെസ്‌ല മോഡൽ YL: 6 സീറ്റർ SUV വാഗ്ദാനം ചെയ്യുന്നത് 681 കിലോമീറ്റർ ഡ്രൈവിങ് റേഞ്ച്

ജൂലൈയിലെ എൻട്രിക്ക് ശേഷം ഇന്ത്യൻ വിപണിയിൽ കാര്യമായ പ്രഭാവം ഉണ്ടാക്കാനാകാതെ പോയ ടെസ്‌ല ഇപ്പോൾ മെഴ്സിഡസ് ബെൻസിന്റെ ഇലക്ട്രിക് ആഡംബര എസ് യു വികളുമായി കൊന്പുകോർക്കാനുള്ള ശ്രമത്തിലാണ്. ബെൻസിന്റെ EQS SUV, EQB,MGM9 എന്നീ ത്രീ ഇവി ആർമി സെഗ്മെന്റിലാണ് മോഡൽ Y Lന്റെ ഇന്ത്യൻ ലോഞ്ച്. 70 മുതൽ 1.4 കോടി വരെ പ്രൈസ് റേഞ്ചുള്ള വിഭാഗത്തിൽ ചെറിയൊരു വില വ്യത്യാസത്തിലാണ് മസ്കിന്റെ ടെസ്‌ലയെത്തുന്നത്.

കഴിഞ്ഞ ജൂലൈക്ക് ശേഷമുള്ള ടെസ്‌ലയുടെ പ്രധാന തുറുപ്പുചീട്ടാണ് മോഡൽ Y L. മോഡൽ Y Lന്റെ ആറ് സീറ്റർ മോഡലാണ് ലോഞ്ച് ചെയ്തത്. 61.99 ലക്ഷം എക്സ് ഷോറൂം വിലയും 63.12 ലക്ഷം ഓൺ റോഡ് വിലയുമാണ് മോഡലിന്. WLTP സർട്ടിഫിക്കേഷൻ പ്രകാരം 681 കി.മി ഡ്രൈവിങ് റേഞ്ചും മണിക്കൂറിൽ 201 കി.മി ടോപ് സ്പീഡുമാണ് വാഹനത്തിനുള്ളത്. അധിക സീറ്റിങ് കപ്പാസിറ്റിയും മറ്റ് ഫീച്ചറുകളും ലക്ഷ്യമിടുന്നത് പ്രിമീയം ഫാമിലി EV വിഭാഗത്തെയാണ്.

ചൈനയാണ് വാഹനത്തിന്റെ പ്രധാന ഉത്പാദന-വിൽപന കേന്ദ്രം. ഏഷ്യാ-പസിഫിക് വിപണികളായ ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ എന്നിവിടങ്ങളിലും വാഹനം ലഭ്യമാണ്. എന്നാൽ അമേരിക്കയിലും യൂറോപ്പിലും വാഹനം ഇറക്കിയിട്ടില്ല. ആഗോള വിപണിയിൽ വന്പൻ പേരും ഇഷ്ടം പോലെ ഫാൻസുമുണ്ടെങ്കിലും ഇന്ത്യയിൽ ടെസ്‌ലക്ക് തിളങ്ങാൻ ഇതുവരെ ആയിട്ടില്ല. 2 ലക്ഷം രൂപ വരെ ഡിസ്കൗണ്ട് നൽകിയിട്ടും കണക്കുകൂട്ടിയത്ര കാറുകൾ ഇന്ത്യൻ വിപണിയിൽ ടെസ്‌ലക്ക് വിറ്റഴിക്കാനായിരുന്നില്ല. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷന്റെ (FADA) കണക്ക് പ്രകാരം കഴിഞ്ഞ ആറ് മാസം ടെസ്‌ല ഇന്ത്യയിൽ രജിസ്റ്റർ ചെയ്തത് 342 കാറുകളാണ്- 60 യൂണിറ്റെന്ന പ്രതിമാസ ശരാശരി. 

പ്രതിമാസം 295 ഇവി വരെ വിൽക്കുന്ന BMW ആണ് വിപണിയിലെ കേമൻ. 100 മുതൽ 110 വരെ ഇറക്കുമതി തീരുവയിൽ രാജ്യത്തേക്ക് വരുന്ന ടെസ്‌ലക്ക് ഇവിടെ അസംബിൾ ചെയ്യുന്ന ഇവികളോട് മത്സരിക്കുന്നതിൽ പരിമിതിയുണ്ടെന്നാണ് വിലയിരുത്തൽ. പോയവർഷം രാജ്യത്തെ ഇവി വിപണിയിൽ വിറ്റഴിച്ചത് 5,308 യൂണിറ്റുകളാണ്. BMW, ബെൻസ്, വോൾവോ എന്നീ കന്പനികൾ സജീവമാകുന്ന വിപണിയിൽ ടെസ്‌ലയ്ക്ക് ഉള്ളത് 6 ശതമാനം വിപണി വിഹിതം മാത്രമാണ്. പ്രിമീയം ഇവി സെഗ്മെന്റിൽ കിയയും MG മോട്ടോറും BYDയും സാന്നിധ്യമുറപ്പിച്ചിട്ടുണ്ട്.

Related Posts

ഭൂട്ടാനിൽ നിന്നുള്ള വാഹന കടത്ത്: മുഖ്യസൂത്രധാരൻ കസ്റ്റംസ് പിടിയിൽ
  • May 30, 2026

ഭൂട്ടാനിൽ നിന്ന് ആഡംബര കാറുകൾ അനധികൃതമായി ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട ഓപ്പറേഷൻ നുംഖോറിൽ മുഖ്യസൂത്രധാരൻ കസ്റ്റംസ് പിടിയിൽ. ജയ്പൂർ സ്വദേശി യാഷിനെയാണ് അറസ്റ്റ് ചെയ്തത്. കേസിൽ അറസ്റ്റിലായ ബിശ്വജിത് ദാസിന്റെ കൂട്ടാളിയാണ് യഷ്. ഓപ്പറേഷൻ നുംഖോറിന്റെ കിങ്പിൻ എന്നാണ് യാഷിനെ കസ്റ്റംസ്…

Continue reading
ഹൈഡ്രജൻ ഇന്ധനമാക്കി സ്കൂട്ടർ: പേറ്റന്റ് സമർപ്പിച്ച് ടൊയോട്ട
  • May 9, 2026

ഹൈഡ്രജൻ ഇന്ധനമാക്കി സ്കൂട്ടർ എത്തിക്കാൻ ടൊയോട്ട. ഇതിനായി കമ്പനി പേറ്റന്റ് സമർപ്പിച്ച് കഴിഞ്ഞു. മാക്സി-സ്കൂട്ടർ വിഭാഗത്തിലെ പരിചിതമായ പേരായ സുസുക്കി ബർഗ്മാൻ 400 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് സ്കൂട്ടർ എത്തുക. പരിസ്ഥിതി സൗഹൃദ മാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ ഇലക്ട്രിക് വാഹനങ്ങൾ ആധിപത്യം തുടരുമ്പോഴാണ് ഹൈഡ്രജൻ…

Continue reading

You Missed

മധുര തനിഷ്ക് ജ്വല്ലറി സ്വർണ കവർച്ച; നഷ്ടപ്പെട്ടത് 15 കിലോ സ്വർണവും മൂന്ന് കിലോ വജ്രാഭരണങ്ങളും

മധുര തനിഷ്ക് ജ്വല്ലറി സ്വർണ കവർച്ച; നഷ്ടപ്പെട്ടത് 15 കിലോ സ്വർണവും മൂന്ന് കിലോ വജ്രാഭരണങ്ങളും

വിവാദ നിയമനം: നെയ്യാറ്റിൻകര, പാറശ്ശാല ആശുപത്രി സൂപ്രണ്ടുമാർക്ക് മാറ്റം

വിവാദ നിയമനം: നെയ്യാറ്റിൻകര, പാറശ്ശാല ആശുപത്രി സൂപ്രണ്ടുമാർക്ക് മാറ്റം

‘ബാച്ച്‌ലർ പാർട്ടി ‘deux’ പുറത്തിറങ്ങാൻ ഇനി 3 ദിനം കൂടി

‘ബാച്ച്‌ലർ പാർട്ടി ‘deux’ പുറത്തിറങ്ങാൻ ഇനി 3 ദിനം കൂടി

കാലടി സർവകലാശാല സസ്പെൻഷൻ: വിദ്യാർത്ഥികളുടെ ഭേദഗതി ഹർജി അനുവദിച്ച് കോടതി

കാലടി സർവകലാശാല സസ്പെൻഷൻ: വിദ്യാർത്ഥികളുടെ ഭേദഗതി ഹർജി അനുവദിച്ച് കോടതി

മണ്ണന്തല രഞ്ജിത്ത് വധക്കേസ്; 12 പ്രതികളുടെയും കുറ്റം തെളിഞ്ഞു, സിപിഐഎം നേതാവ് ഉൾപ്പടെയുള്ളവർ പ്രതികൾ

മണ്ണന്തല രഞ്ജിത്ത് വധക്കേസ്; 12 പ്രതികളുടെയും കുറ്റം തെളിഞ്ഞു, സിപിഐഎം നേതാവ് ഉൾപ്പടെയുള്ളവർ പ്രതികൾ

പയ്യന്നൂർ സഹകരണ വാരാഘോഷത്തില്‍ വി കുഞ്ഞിക‍ൃഷ്ണനെ വെട്ടിയ നടപടി തിരുത്തി സംഘാടകര്‍

പയ്യന്നൂർ സഹകരണ വാരാഘോഷത്തില്‍ വി കുഞ്ഞിക‍ൃഷ്ണനെ വെട്ടിയ നടപടി തിരുത്തി സംഘാടകര്‍