ഇലക്ട്രിക് വാഹന നിർമ്മാണ രംഗത്തെ അതികായനായ ടെസ്‌ല മേധാവി ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചതിന് പിന്നാലെ, കമ്പനി ചൈനയിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് വില കുറച്ചു. മോഡൽ വൈ, മോഡൽ എക്സ്, മോഡൽ എസ് കാറുകൾക്കാണ് വില കുറച്ചിരിക്കുന്നത്. മോഡൽ 3 യുടെ അപ്ഡേറ്റിന് 14000 യുവാൻ കുറച്ച് വില 231900 യുവാനാക്കി. മോഡൽ വൈ 249900, മോഡൽ എസ് 684900, മോഡൽ എക്സ് 814000 എന്നിങ്ങനെയാണ് ഇപ്പോഴത്തെ വില.

വിൽപ്പന കുറയുന്നതും മാർക്കറ്റിൽ മത്സരം കടുക്കുന്നതുമാണ് ടെസ്‌ല കമ്പനിക്ക് വലിയ വെല്ലുവിളിയാകുന്നത്. ഇലക്ട്രിക് വാഹന നിർമ്മാണ വിതരണ രംഗത്ത് ചൈനയിലെ ബിവൈഡിയാണ് ടെസ്‌ലയുടെ വലിയ എതിരാളി. ഇവരാകട്ടെ, തങ്ങളുടെ സോങ് പ്രോ ഹൈബ്രിഡ് എസ്‌യുവി മോഡലിന് വില 15.4% കുറച്ച് എതിരാളികളെയും ഉപഭോക്താക്കളെയും ഒന്നടങ്കം അമ്പരപ്പിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ലോകത്തിലെ ഇലക്ട്രിക് വാഹന ഉൽപ്പാദന വിതരണ രംഗത്ത് ടെസ്‌ലയെ മറികടന്ന് ബിവൈഡി മുന്നിലെത്തിയിരുന്നു. ഫെബ്രുവരി മുതൽ ബിവൈഡി തുടർച്ചയായി ഇളവുകൾ നൽകുന്നുണ്ട്

ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി ടെസ്‌ല തങ്ങളുടെ 10% ജീവനക്കാരെ പിരിച്ചുവിട്ടിട്ട് അധിക കാലം ആയിട്ടില്ല. ചൈനീസ് വിപണിയിൽ നിന്ന് 10000 ഡോളറിൽ താഴെ വിലയുള്ള കാറുകൾ വിപണിയിലേക്ക് ഒഴുകി എത്തുന്നതാണ് ടെസ്‌ലയെ പ്രതിരോധത്തിലാക്കുന്നത്. അതിനിടെ ആർക്കും വാങ്ങാവുന്ന വിലയ്ക്ക് ടെസ്‌ല കാറുകൾ വിപണിയിലിറക്കുമെന്ന പ്രഖ്യാപനത്തിൽ നിന്ന് കമ്പനി പുറകോട്ട് പോവുകയും ചെയ്തു.
ഇലക്ട്രിക് വാഹന അസംബ്ലി യൂണിറ്റ് ഇന്ത്യയിൽ സ്ഥാപിക്കുന്നതിന്റെ ചർച്ചകൾക്കായി ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ ഇന്ത്യയിലെത്തുന്നു എന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചത്. ഇന്നും നാളെയുമായാണ് സന്ദർശനം നിശ്ചയിച്ചത്. രാജ്യത്തെ ഇലക്ട്രിക് വാഹന നയത്തിൽ ടെസ്‌ലയുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് മാറ്റമുണ്ടാകുമെന്നും വമ്പൻ പ്രഖ്യാപനം നടക്കുമെന്നും കരുതിയിരുന്നു. എന്നാൽ ടെസ്‌ല കമ്പനിയുമായി ബന്ധപ്പെട്ട നിർണായക യോഗങ്ങളിൽ പങ്കെടുക്കേണ്ടത് കൊണ്ട് ഇന്ത്യയിലേക്കുള്ള യാത്ര മാറ്റിവെക്കുന്നു എന്നായിരുന്നു ഇന്നലെ മസ്ക് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ചൈനീസ് വിപണിയിലും അമേരിക്കൻ വിപണിയിലും തങ്ങളുടെ മോഡലുകളുടെ വില കുറച്ചത്.
Story Highlights : Tesla lures China consumers with cheaper cars as Musk postpones India visit.