വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് ഗംഭീര തുടക്കം; പാകിസ്താനെ 7 വിക്കറ്റിന് തകര്‍ത്തു
  • July 22, 2024

വനിതാ ഏഷ്യാ കപ്പ് ടി-20യില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. പാകിസ്താനെ ഏഴ് വിക്കറ്റിന് തകർത്താണ് ടൂര്‍ണമെന്റിലെ ആദ്യ ജയം ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താനെ 19.2 ഓവറില്‍ 108 റണ്‍സിന് പുറത്താക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 14.1…

Continue reading
ധോണിക്ക് പകരം ഋഷഭ് പന്ത്; ഡൽഹി വിട്ട് താരം ചെന്നൈയിലേക്ക്?
  • July 22, 2024

അടുത്ത ഐപിഎൽ സീസണിന് മുമ്പ് ഋഷഭ് പന്ത് ഡൽഹി ക്യാപ്പിറ്റൽസ് വിട്ടേക്കുമെന്ന് റിപ്പോർട്ട്. ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് താരം ചേക്കേറിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ചെന്നൈ സൂപ്പർ കിം​ഗ്സിനൊപ്പം അടുത്ത സീസണിൽ മഹേന്ദ്ര സിം​ഗ് ധോണി ഉണ്ടാകുമോയെന്ന് ഇപ്പോഴും വ്യക്തമല്ല. ഐപിഎൽ കരിയർ അവസാനിപ്പിക്കുമെന്ന…

Continue reading
തൂങ്ങിമരിക്കുന്നതായുള്ള റീല്‍ ഷൂട്ട് ചെയ്ത് ഏഴാം ക്ലാസുകാരന്‍; കയര്‍ കുരുങ്ങി മരണത്തോട് മല്ലിടുമ്പോഴും അഭിനയമെന്ന് കൂട്ടുകാര്‍ കരുതി; കുട്ടിയ്ക്ക് ദാരുണാന്ത്യം
  • July 22, 2024

തൂങ്ങിമരിക്കുന്നതായുള്ള റീല്‍ ഷൂട്ട് ചെയ്യാന്‍ ശ്രമിച്ച ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം. മധ്യപ്രദേശിലെ മൊറേനയില്‍ ശനിയാഴ്ചയാണ് സംഭവം. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു.  കരണ്‍ പാര്‍മര്‍ എന്ന ഏഴാംക്ലാസുകാരാണ് റീല്‍ ചിത്രീകരിക്കുന്നതിനിടെ ദാരുണാന്ത്യമുണ്ടായത്. ശനിയാഴ്ച മൊറേനയിലെ അംബാ ടൌണില്‍ നടന്ന സംഭവത്തിന്റെ…

Continue reading
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ജൂലൈ 24 മുതൽ
  • July 22, 2024

സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം ബുധനാഴ്ച (ജൂലൈ 24) തുടങ്ങുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 1600 രൂപ വീതമാണ്‌ ഗുണഭോക്താക്കൾക്ക്‌ ലഭിക്കുക. ഇതിനായി 900 കോടി അനുവദിച്ചു. പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌…

Continue reading
രജൗരിയിലെ സൈനിക ക്യാമ്പിന് നേരം ആക്രമണം; ജമ്മു കാശ്മീരിൽ വീണ്ടും ഭീകരാക്രമണം
  • July 22, 2024

രജൗരിയിലെ സൈനിക ക്യാമ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് പുലർച്ചയുണ്ടായ ആക്രമണത്തിൽ ഒരു സൈനികന് പരിക്കേറ്റു. ഒരു ഭീകരനെ സൈന്യം വധിച്ചതായും റിപ്പോർട്ടുണ്ട്. ആക്രമണം നടന്ന സ്ഥലത്ത് സൈന്യം പരിശോധന നടത്തി. ജമ്മുവിൽ ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിൽ കരസേനാ മേധാവി ഉപേന്ദ്ര…

Continue reading
നിപ ബാധിച്ചുമരിച്ച 14കാരന്‍ കാട്ടമ്പഴങ്ങ കഴിച്ചതായി സ്ഥിരീകരണം; രോഗബാധയുടെ ഉറവിടം കണ്ടെത്താന്‍ നടപടികളുമായി ആരോഗ്യവകുപ്പ്
  • July 22, 2024

മലപ്പുറത്തെ നിപ്പ രോഗബാധയില്‍ ഉറവിടം കണ്ടെത്താനുള്ള നടപടികളുമായി ആരോഗ്യവകുപ്പ്.14കാരനും സുഹൃത്തുക്കളും കാട്ട് അമ്പഴങ്ങ കഴിച്ചതായി സ്ഥിരീകരണം.വിശദമായ പരിശോധന നടക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 350 പേരാണ് നിലവില്‍ കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. രോഗലക്ഷണുള്ളവരില്‍ നാലുപേര്‍ തിരുവനന്തപുരം സ്വദേശികളും രണ്ട് പേര്‍ പാലക്കാട്…

Continue reading
വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പി ആർ ശ്രീജേഷ്
  • July 22, 2024

വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പി ആർ ശ്രീജേഷ്. ഒളിമ്പിക്സിന് ശേഷം വിരമിക്കുമെന്ന് മലയാളി താരം വ്യക്തമാക്കി. 36ആം വയസ്സിലാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. 2006ൽ അരങ്ങേറ്റം കുറിച്ച ശ്രീജേഷ് 328 മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായമണിഞ്ഞു. ടോക്കിയോ ഒളിമ്പിക്സിൽ…

Continue reading
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14 വയസുകാരന് രോഗമുക്തി; ലോകത്ത് ആകെ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രം
  • July 22, 2024

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരന്‍ രോഗമുക്തി നേടി. കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിയ്ക്കാണ് രോഗം ഭേദമായത്. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത്…

Continue reading
ഷിരൂര്‍ ദൗത്യം: മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയില്‍ സിഗ്നല്‍ ലഭിച്ച രണ്ടിടത്തും ലോറിയില്ല
  • July 22, 2024

ഷിരൂരിലെ മണ്ണിടിച്ചിലില്‍പ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഓടിച്ചിരുന്ന വാഹനം ഏഴാം ദിവസം വൈകീട്ടായിട്ടും കണ്ടെത്താനാകാതെ ദൗത്യ സംഘം. മെറ്റര്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് ലോഹസാന്നിധ്യം കണ്ടെത്തിയ രണ്ട് സ്ഥലങ്ങളിലും വാഹനം കണ്ടെത്താനായില്ല. നിര്‍ണായകമെന്ന് കരുതിയിരുന്ന രണ്ട് സ്ഥലങ്ങളിലേയും പരിശോധന പൂര്‍ത്തിയായി. ഇപ്പോള്‍ പുഴയോട്…

Continue reading
വടക്കൻ ജില്ലകളില്‍ ഇന്നും മഴ തുടരും, 3 ജില്ലകളിൽ യെല്ലോ അലർട്ട്
  • July 22, 2024

സംസ്ഥാനത്ത് വടക്കൻ ജില്ലകളില്‍ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. ഇതിനാല്‍ തിരുവനന്തപുരം,…

Continue reading