കനത്ത ഉഷ്‌ണതരംഗത്തിന് ആശ്വാസമായി ഡൽഹിയിൽ മഴ

ഡൽഹിയിൽ കനത്ത ഉഷ്‌ണതരംഗത്തിന് ആശ്വാസമായി മഴ. നേരിയ മഴയാണ് ഡൽഹിയിൽ അനുഭവപ്പെട്ടത്. തലസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നതിനാൽ, അടുത്ത രണ്ട് ദിവസത്തേക്ക് ചൂടിന്‍റെ കാര്യത്തിൽ അല്പം ശമനം പ്രതീക്ഷിക്കാം. എന്നാൽ ഈ ആശ്വാസം വളരെ കുറച്ചുമാത്രം നീണ്ടു നില്‍ക്കുന്നതാണെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ജൂൺ 23 മുതൽ ഉഷ്ണതരംഗ സാഹചര്യങ്ങൾ തിരികെയെത്തിയേക്കാമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.ഇന്ന് രാവിലെ ആകാശം മേഘാവൃതമായിരുന്നു. തുടർന്ന് ദില്ലി-എൻസിആറിൽ രാവിലെ 8 മണിയോടെ ചെറിയ മഴ പെയ്തു.

52 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന ശക്തമായ കാറ്റിനൊപ്പം ബുധനാഴ്ച രാത്രി ചെറിയരീതിയിൽ താപനില കുറഞ്ഞുവെങ്കിലും അതും അധികനേരം നീണ്ടുനിന്നില്ലെന്നാണ് റിപ്പോർട്ട്. മൺസൂൺ മഴ ആശ്വാസം പകരുമെന്ന് നിവാസികൾ പ്രതീക്ഷിക്കുമ്പോൾ, ഇടിമിന്നൽ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയേക്കാമെന്നും പ്രവചനമുണ്ട്.ചൂടിനൊപ്പം തന്നെ ജലക്ഷാമവും ഡൽഹിയിൽ രൂക്ഷമായിരിക്കുകയാണ്.

  • Related Posts

    വന്ദേമാതര വിവാദം; പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകൾ
    • August 17, 2026

    ഡൽഹി: എഐസിസിയിലെ വന്ദേമാതര വിവാദത്തിൽ കടുത്ത നിലപാട് എടുക്കാതെ സിപിഐഎം ദേശീയ നേതൃത്വം. വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്ക് പിന്തുണയുമായി എംഎ ബേബി രംഗത്തെത്തി. സോണിയ ഗാന്ധിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളിൽ കഴമ്പ് ഇല്ലെന്ന് എം എ ബേബി. പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ്…

    Continue reading
    യുജിസി നെറ്റ് പുനഃപരീക്ഷ: NTAയ്ക്കെതിരെ വ്യാപക പ്രതിഷേധം
    • August 17, 2026

    ഡൽഹി: യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎയ്ക്ക് എതിരെ വ്യാപക പ്രതിഷേധം. എൻടിഎ ആസ്ഥാനത്തേക്ക് എസ്എഫ്ഐ മാർച്ച്‌ നടത്തും. എസ്എഫ്ഐ എൻടിഎ ആസ്ഥാനത്തേക്ക് ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. എൻടിഎ പിരിച്ചുവിടണം എന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ മാർച്ച്. എൻടിഎ ചെയ്യുന്ന…

    Continue reading

    You Missed

    വന്ദേമാതര വിവാദം; പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകൾ

    വന്ദേമാതര വിവാദം; പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകൾ

    ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം.

    ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം.

    ‘റബറിൻ്റെ വില 300 രൂപ ആക്കും, കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധുവാണ് UDF സർക്കാർ’: മുഖ്യമന്ത്രി

    ‘റബറിൻ്റെ വില 300 രൂപ ആക്കും, കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധുവാണ് UDF സർക്കാർ’: മുഖ്യമന്ത്രി

    യുജിസി നെറ്റ് പുനഃപരീക്ഷ: NTAയ്ക്കെതിരെ വ്യാപക പ്രതിഷേധം

    യുജിസി നെറ്റ് പുനഃപരീക്ഷ: NTAയ്ക്കെതിരെ വ്യാപക പ്രതിഷേധം

    നിലമ്പൂർ ഗവ. ഐടിഐയിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി

    നിലമ്പൂർ ഗവ. ഐടിഐയിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി

    രാജ്യത്ത് വിദ്യാഭ്യാസ സംവിധാനം ചൂഷണ യന്ത്രമായി, തെറ്റ് സമ്മതിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ല; കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി

    രാജ്യത്ത് വിദ്യാഭ്യാസ സംവിധാനം ചൂഷണ യന്ത്രമായി, തെറ്റ് സമ്മതിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ല; കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി