അമ്മ കുടുംബ സംഗമത്തിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് 75 ലക്ഷം രൂപ, ഏറ്റെടുത്തത് വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം; വിവാദ സ്പോൺസർഷിപ്പ് കരാർ പുറത്ത്

അമ്മയിലെ വിവാദ സ്പോൺസർഷിപ്പ് കരാർ പുറത്ത്. അമ്മയുടെ കുടുംബ സംഗമത്തിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് ഏറ്റെടുത്തത് വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം. ക്ഷേത്രം പ്രസിഡൻറ് ടി ജി നന്ദകുമാറിന്റെയും അമ്മ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരന്റെയും പേരിലാണ് കരാർ. കരാറിന്റെ പകർപ്പ് 24ന് ലഭിച്ചു.

75 ലക്ഷം രൂപയാണ് സ്പോൺസർഷിപ്പ് തുക. എന്നാൽ അൻസിബ ഹസൻ കരാറിനെ എതിർത്തിരുന്നു. ശ്വേത മേനോൻ ഔദ്യോഗികമായി ആവശ്യപ്പെട്ടതനുസരിച്ചാണ് സ്പോൺസർഷിപ്പ് നൽകിയതെന്ന് ടിജി നന്ദകുമാർ 24 നോട് പറഞ്ഞു.

അമ്മ ചാരിറ്റി ഓർഗനൈസേഷനും ക്ഷേത്രം ട്രസ്റ്റും ആയതുകൊണ്ടാണ് സ്പോൺസർ ചെയ്തത്. സ്പോൺസർഷിപ്പ് നൽകിയതിൽ തെറ്റില്ല. മുഴുവൻ പണവും പരസ്യത്തിലേക്ക് അല്ല ചാരിറ്റി സംഘടനയിലേക്കാണ് എന്നാണ് പറഞ്ഞത്. സ്പോൺസർഷിപ്പ് സംബന്ധിച്ച് അമ്മയ്ക്കുള്ളിൽ തർക്കമുണ്ടെന്ന് നേരത്തെ അറിഞ്ഞിരുന്നു.

കരാർ അനുസരിച്ചാണ് പണം നൽകിയത്. മെയ് രണ്ടിന് അൻസിബ നേരിട്ട് എത്തി താൻ എതിർത്തിട്ടില്ലെന്ന് പറഞ്ഞിരുന്നു. അൻസിബ നേരത്തെയും രണ്ട് തവണ ക്ഷേത്ര പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. അതിന് പണം നൽകിയിരുന്നു. അൻസിബയുമായി മുൻവൈരാഗ്യം ഇല്ല.

പണം നൽകിയെങ്കിലും ഉദ്ദേശിച്ച പബ്ലിസിറ്റി കിട്ടിയില്ല. 45 ലക്ഷം രൂപ ഇനിയും നൽകാനുണ്ട് ആ പണം നൽകും. വിവാദമായ ശേഷം അമ്മ ഭാരവാഹികളുമായി സംസാരിച്ചിട്ടില്ല. വിവാദങ്ങൾ ക്ഷേത്രത്തെ ബാധിക്കില്ല. കരാറിനെ കുറിച്ച് ക്ഷേത്രം ട്രസ്റ്റ് പുറത്ത് പറഞ്ഞിട്ടില്ല. അമ്മയിലെ തർക്കമാണ് വിവാദത്തിന് കാരണം. ഇനിയും അമ്മയുടേത് അടക്കമുള്ള സ്പോൺസർഷിപ്പുകൾ ഏറ്റെടുക്കും.കൊള്ളാവുന്ന ഏതു വേദിയും ഉപയോഗിക്കുമെന്നും ടിജി നന്ദകുമാർ 24 നോട് പറഞ്ഞു.

Related Posts

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍
  • October 8, 2026

സ്‌റ്റോക്ക്‌ഹോം: 2026ലെ സാഹിത്യ നൊബേലിന് കനേഡിയന്‍ എഴുത്തുകാരിയും പരിഭാഷകയും കവയിത്രിയുമായ ആന്‍ കാഴ്‌സന്‍ അര്‍ഹയായി. സ്‌റ്റോക്ക്‌ഹോമിലെ സ്വീഡിഷ് അക്കാദമിയാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്. 1.2 കോടി സ്വീഡിഷ് ക്രോണറാണ് പുരസ്‌കാരത്തുക. കവിത, പ്രബന്ധങ്ങള്‍, പരിഭാഷകള്‍ എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള തനത് എഴുത്തുരീതിയിലൂടെ ശ്രദ്ധേയയായ…

Continue reading
മുട്ടില്‍ മരംകൊള്ള: പുനരന്വേഷണം അനിശ്ചിതത്വത്തില്‍; ഫയല്‍ കൈമാറാത്ത റവന്യൂ വകുപ്പിന്റെ നീക്കത്തില്‍ ദുരൂഹത
  • October 8, 2026

വയനാട്: മുട്ടില്‍ മരംകൊള്ള കേസിന്റെ പുനരന്വേഷണം അനിശ്ചിതത്വത്തില്‍. വിഷയത്തില്‍ വനംവകുപ്പും റവന്യൂ വകുപ്പും രണ്ട് തട്ടിലെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഫയല്‍ നീക്കം നിലച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പുനരന്വേഷണം വേണമെന്ന നിലപാടിലാണ് വനംവകുപ്പുള്ളത്. എന്നാല്‍ റവന്യൂ വകുപ്പിന്റെ നീക്കങ്ങളില്‍ ദുരൂഹതയുണ്ടെന്ന് ആക്ഷേപം ഉയരുന്നത്. (…

Continue reading

You Missed

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍

ഗ്യാനേഷ് കുമാറിനെതിരായ LDF UDF നീക്കം പ്രതിരോധിക്കണം; വിവാദങ്ങളിൽ തൊടാതെ ബിജെപി നേതൃയോഗം

ഗ്യാനേഷ് കുമാറിനെതിരായ LDF UDF നീക്കം പ്രതിരോധിക്കണം; വിവാദങ്ങളിൽ തൊടാതെ ബിജെപി നേതൃയോഗം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചർച്ചയ്ക്ക് പോകില്ല, തീരുമാനം കടുപ്പിച്ച് സിപിഐ

പ്രതിപക്ഷ ഉപനേതൃസ്ഥാനം; ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചർച്ചയ്ക്ക് പോകില്ല, തീരുമാനം കടുപ്പിച്ച് സിപിഐ

മുട്ടില്‍ മരംകൊള്ള: പുനരന്വേഷണം അനിശ്ചിതത്വത്തില്‍; ഫയല്‍ കൈമാറാത്ത റവന്യൂ വകുപ്പിന്റെ നീക്കത്തില്‍ ദുരൂഹത

മുട്ടില്‍ മരംകൊള്ള: പുനരന്വേഷണം അനിശ്ചിതത്വത്തില്‍; ഫയല്‍ കൈമാറാത്ത റവന്യൂ വകുപ്പിന്റെ നീക്കത്തില്‍ ദുരൂഹത

വ്യാജ ഒപ്പ് പരാതി: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതി

വ്യാജ ഒപ്പ് പരാതി: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതി

ഇതിലപ്പുറം ‘ചാടി’ക്കടന്നവളാണ് ഈ ആന്‍സി സോജന്‍! മെഡല് മുഖ്യം ഈ കട്ട ‘വിജയ് ഫാന്‍’ ഗേളിന്

ഇതിലപ്പുറം ‘ചാടി’ക്കടന്നവളാണ് ഈ ആന്‍സി സോജന്‍! മെഡല് മുഖ്യം ഈ കട്ട ‘വിജയ് ഫാന്‍’ ഗേളിന്