കാലവർഷം നാളെയില്ല; മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പ് പിൻവലിച്ചു; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ആറ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം ഇടുക്കി തൃശൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. മൂന്ന് ജില്ലകളിലെ മുന്നറിയിപ്പ് പിൻവലിച്ചു. 27 വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം സംസ്ഥാനത്തെ കാലവർഷത്തിനായി കാത്തിരിക്കണം. കാലവർഷം നാളെയില്ല. നാളെ കേരളത്തിൽ എത്തുമെന്നായിരുന്നു മുൻ പ്രവചനം.

അതേ സമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Related Posts

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍
  • October 8, 2026

സ്‌റ്റോക്ക്‌ഹോം: 2026ലെ സാഹിത്യ നൊബേലിന് കനേഡിയന്‍ എഴുത്തുകാരിയും പരിഭാഷകയും കവയിത്രിയുമായ ആന്‍ കാഴ്‌സന്‍ അര്‍ഹയായി. സ്‌റ്റോക്ക്‌ഹോമിലെ സ്വീഡിഷ് അക്കാദമിയാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്. 1.2 കോടി സ്വീഡിഷ് ക്രോണറാണ് പുരസ്‌കാരത്തുക. കവിത, പ്രബന്ധങ്ങള്‍, പരിഭാഷകള്‍ എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള തനത് എഴുത്തുരീതിയിലൂടെ ശ്രദ്ധേയയായ…

Continue reading
ഗ്യാനേഷ് കുമാറിനെതിരായ LDF UDF നീക്കം പ്രതിരോധിക്കണം; വിവാദങ്ങളിൽ തൊടാതെ ബിജെപി നേതൃയോഗം
  • October 8, 2026

തിരുവനന്തപുരം: ഇന്ന് ചേർന്ന ബിജെപി നേതൃയോഗത്തിൽ വിവാദ വിഷയങ്ങൾ ചർച്ചയായില്ല. ചർച്ച ചെയ്തത് സർക്കാരിനെതിരായ ഒരു മാസത്തെ സമരപരിപാടികൾ മാത്രം. LDF – UDF ഒരുമിച്ചു എന്ന് ജനങ്ങളെ ബോധിപ്പിക്കണം. ശ്രീലേഖ രാജി, നഗരസഭ വിഷയങ്ങൾ ചർച്ച ചെയ്യാൻ നേതൃത്വം തയ്യാറായില്ല.…

Continue reading

You Missed

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍

ഗ്യാനേഷ് കുമാറിനെതിരായ LDF UDF നീക്കം പ്രതിരോധിക്കണം; വിവാദങ്ങളിൽ തൊടാതെ ബിജെപി നേതൃയോഗം

ഗ്യാനേഷ് കുമാറിനെതിരായ LDF UDF നീക്കം പ്രതിരോധിക്കണം; വിവാദങ്ങളിൽ തൊടാതെ ബിജെപി നേതൃയോഗം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചർച്ചയ്ക്ക് പോകില്ല, തീരുമാനം കടുപ്പിച്ച് സിപിഐ

പ്രതിപക്ഷ ഉപനേതൃസ്ഥാനം; ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചർച്ചയ്ക്ക് പോകില്ല, തീരുമാനം കടുപ്പിച്ച് സിപിഐ

മുട്ടില്‍ മരംകൊള്ള: പുനരന്വേഷണം അനിശ്ചിതത്വത്തില്‍; ഫയല്‍ കൈമാറാത്ത റവന്യൂ വകുപ്പിന്റെ നീക്കത്തില്‍ ദുരൂഹത

മുട്ടില്‍ മരംകൊള്ള: പുനരന്വേഷണം അനിശ്ചിതത്വത്തില്‍; ഫയല്‍ കൈമാറാത്ത റവന്യൂ വകുപ്പിന്റെ നീക്കത്തില്‍ ദുരൂഹത

വ്യാജ ഒപ്പ് പരാതി: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതി

വ്യാജ ഒപ്പ് പരാതി: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതി

ഇതിലപ്പുറം ‘ചാടി’ക്കടന്നവളാണ് ഈ ആന്‍സി സോജന്‍! മെഡല് മുഖ്യം ഈ കട്ട ‘വിജയ് ഫാന്‍’ ഗേളിന്

ഇതിലപ്പുറം ‘ചാടി’ക്കടന്നവളാണ് ഈ ആന്‍സി സോജന്‍! മെഡല് മുഖ്യം ഈ കട്ട ‘വിജയ് ഫാന്‍’ ഗേളിന്