യൂറോ: സ്ലോവാക്യയോട് പൊരുതി ജയിച്ച് യുക്രൈന്‍

ക്രൈന് വിജയം. ജര്‍മ്മനിയിലെ ഡസല്‍ഡോര്‍ഫില്‍ ഗ്രൂപ്പ് ഇ-യിലെ രണ്ടാം മത്സരത്തിനിറങ്ങിയ അവര്‍ വിജയിച്ച് അവസാന പതിനാറിലെത്തണമെന്ന സ്ലോവാക്യയുടെ ആഗ്രഹം തല്ലിക്കെടുത്തി. ആദ്യകളിയില്‍ ബെല്‍ജിയത്തെ ഒരു ഗോളിന് പരാജയപ്പെടുത്തിയ സ്ലോവാക്യ മറ്റൊരു വിജയത്തിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും സാധിക്കാതെ വരികയായിരുന്നു. പതിനേഴാം മിനിറ്റില്‍ സ്ലോവാക്യന്‍ അറ്റാക്കര്‍ ഇവാന്‍ ഷ്രാന്‍സ് ആണ് സ്ലോവാക്യക്കായി സ്‌കോര്‍ ചെയ്തത്. ഹരാസ്ലിന്‍ ബാക്ക് പോസ്റ്റിലേക്ക് ഒരു മികച്ച ക്രോസ് നല്‍കുന്നു. യുക്രെയിനിന്റെ ബെനിഫിക്കന്‍ ഗോള്‍കീപ്പര്‍ അനാറ്റൊലി ടര്‍ബിനെ മറികടന്ന് ഉയര്‍ന്ന് ചാടിയ ഷ്രാന്‍സ് വലകുലുക്കി. കഴിഞ്ഞ മത്സരത്തില്‍ കരുത്തരായ ബെല്‍ജിയത്തിനെതിരെ വിജയഗോള്‍ നേടിയതും ഷ്രാന്‍സ് ആയിരുന്നു. കളിയില്‍ സ്ലോവാക്യക്ക് അര്‍ഹമായ ലീഡ്. 1-0.

എന്നാല്‍ രണ്ടാം പകുതിയില്‍ മത്സരം ആരംഭിച്ച് അധികം വൈകാതെ 54-ാം മിനിറ്റില്‍ യുക്രൈയിന്‍ സമനില പിടിച്ചു. ഇടതുവിങ്ങിലുടെ എത്തിയ ഷിന്‍ചെങ്കോ താഴ്ത്തിയുള്ള ക്രോസ് ബോക്‌സിലേക്ക് നല്‍കുന്നു. പ്രതിരോധ നിരക്കാരില്‍ ആരാലും മാര്‍ക്ക് ചെയ്യപെടാതെ നിന്ന മയ്‌ക്കോല ഷാപെരങ്കോവിന് ചെറിയൊരു സ്‌ട്രൈക്ക് മാത്രമെ വേണ്ടി വന്നുള്ളു. ഗോളടിച്ചതിന് പിന്നാലെ യുക്രൈന്‍ മധ്യനിരയും മുന്നേറ്റനിരയും സ്ലോവാക്യന്‍ ഗോള്‍മുഖത്ത് ഒരുമിച്ച് ആക്രമണം അഴിച്ചുവിട്ടു കൊണ്ടിരുന്നു. എന്നാല്‍ ആക്രമണ പ്രത്യാക്രമണങ്ങള്‍ തുടരവെ 80-ാം മിനിറ്റിലായിരുന്നു യുക്രൈന്റെ വിജയഗോള്‍. ഇത്തവണ ആദ്യഗോള്‍ അടിച്ച ഷെപ് രെങ്കോ നല്‍കിയ പാസിലായിരുന്നു അത്. പകരക്കാരനായി ഇറങ്ങിയ യാരെംചുക് ബോക്‌സിലേക്ക് തന്റെ തലക്ക് മുകളിലൂടെ വന്ന പന്ത് സുന്ദരമായി വലതുകാല്‍ കൊണ്ട് താഴെയിറക്കി കീപ്പറെ കബളിപ്പിച്ച് ഗോള്‍വര കടത്തി. സ്‌കോര്‍ 2-1.

Related Posts

ഐസിസി പുതിയ ചെയർമാനായി സ്ഥാനം ഏറ്റെടുത്ത് ജയ് ഷാ
  • December 2, 2024

ഐസിസിയുടെ പുതിയ ചെയര്‍മാനായി ജയ് ഷാ. ഗ്രെഗ് ബാര്‍ക്ലേയുടെ പിന്‍ഗാമിയായാണ് ജയ് ഷാ ഐസിസി തലപ്പത്തേക്ക് എത്തുന്നത്. ഐസിസി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് 35കാരനായ ജയ് ഷാ. ഐസിസി ചെയര്‍മാനാകുന്ന മൂന്നാമത്തെ ഇന്ത്യക്കാരനുമാണ് ജയ് ഷാ.…

Continue reading
സിറ്റിയെ അടിമുടി മാറ്റിയെടുക്കാന്‍ പദ്ധതിയൊരുക്കി പെപ് ആശാന്‍
  • December 2, 2024

ബേണ്‍ മൗത്തിനോട് 2-1-ന്റെ തോല്‍വി, സ്‌പോര്‍ട്ടിങ് സിപിയോട് 4-1 സ്‌കോറില്‍ തോല്‍വി, ബ്രൈറ്റണോട് 2-1 ന്റെ തോല്‍വി, ടോട്ടനം ഹോട്ടസ്പറിനോട് 4-0-ന്റെ സ്‌കോറില്‍ പരാജയം. ഏറ്റവും ഒടുവില്‍ ഫെയ്‌നൂര്‍ഡിനോട് 3-3 സ്‌കോറില്‍ സമനിലയും. തുടര്‍ച്ചയായ തോല്‍വികളില്‍പെട്ട് മാഞ്ചസ്റ്റര്‍ സിറ്റി എക്കാലെത്തെയും മോശം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

റിലീസ് കഴിഞ്ഞ് 3 ദിവസത്തിന് ശേഷം റിവ്യൂസ് ചെയ്‌താൽ മതി; മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് തമിഴ് ചലച്ചിത്ര നിർമ്മാതാക്കൾ

റിലീസ് കഴിഞ്ഞ് 3 ദിവസത്തിന് ശേഷം റിവ്യൂസ് ചെയ്‌താൽ മതി; മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് തമിഴ് ചലച്ചിത്ര നിർമ്മാതാക്കൾ

കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ കോടതിയുടെ സമയം മെനക്കെടുത്തരുത്, മരിച്ചയാൾക്ക് അല്പം ആദരവ് നൽകണം ; രൂക്ഷ വിമർശനവുമായി കോടതി

കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ കോടതിയുടെ സമയം മെനക്കെടുത്തരുത്, മരിച്ചയാൾക്ക് അല്പം ആദരവ് നൽകണം ; രൂക്ഷ വിമർശനവുമായി കോടതി

ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിക്ക് ഇന്ന് ആദ്യ ഹോം മത്സരം; എതിരാളികള്‍ ഐ സോള്‍ എഫ്‌സി

ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിക്ക് ഇന്ന് ആദ്യ ഹോം മത്സരം; എതിരാളികള്‍ ഐ സോള്‍ എഫ്‌സി

സര്‍വകാല തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ രൂപ

സര്‍വകാല തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ രൂപ

ഒരുമിച്ച് പഠിക്കാൻ തുടങ്ങിയിട്ട് വെറും ഒന്നര മാസം; ചങ്കും കരളുമായി മാറിയ സംഘം; നൊമ്പരമായി അ‍ഞ്ചു പേർ

ഒരുമിച്ച് പഠിക്കാൻ തുടങ്ങിയിട്ട് വെറും ഒന്നര മാസം; ചങ്കും കരളുമായി മാറിയ സംഘം; നൊമ്പരമായി അ‍ഞ്ചു പേർ

ആലപ്പുഴ അപകടം; റെന്റ് എ കാർ ലൈസൻസ് ഇല്ല; വാഹന ഉടമയ്ക്കെതിരെ നടപടി ഉണ്ടാകും

ആലപ്പുഴ അപകടം; റെന്റ് എ കാർ ലൈസൻസ് ഇല്ല; വാഹന ഉടമയ്ക്കെതിരെ നടപടി ഉണ്ടാകും