ഇന്ത്യ-ദക്ഷിണാഫ്രിക്ക ലോകകപ്പ് ഫൈനലിനും മഴ ഭീഷണി?; ബാര്‍ബഡോസിലെ കാലാവസ്ഥാ റിപ്പോര്‍ട്ട്

ടി20 ലോകകപ്പില്‍ ഇത്തവണ മത്സരിച്ച ടീമുകളുടെയെല്ലാം കൂടെ പന്ത്രണ്ടാമനായി ഉണ്ടായിരുന്നത് മഴയായിരുന്നു. പ്രത്യേകിച്ച് വെസ്റ്റ് ഇന്‍ഡീസ് വേദിയായ ലോകകപ്പ് മത്സരങ്ങളില്‍. മഴ മൂലം പാകിസ്ഥാൻ അടക്കമുള്ള ചില ടീമുകളുടെ സൂപ്പര്‍ 8 പ്രവേശനം പോലും വെള്ളത്തിലായി. അവസാനം ഗയാനയില്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനല്‍ പോരാട്ടത്തിലും മഴ പലതവണ വില്ലനായി എത്തിയെങ്കിലും മത്സരഫലത്തെ അത് കാര്യമായി  സ്വാധീനിച്ചില്ല.

ഈ സാഹചര്യത്തില്‍ ബുധനാഴ്ച ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ലോകകപ്പ് ഫൈനലിന് മഴ ഭീഷണിയാകുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ട്. മഴമൂലം ശനിയാഴ്ച മത്സരം നടക്കാത്ത സാഹചര്യമുണ്ടായാലും റിസര്‍വ് ദിനമുള്ളതിനാല്‍ ഞായറാഴ്ച മത്സരം പൂര്‍ത്തിയാകും.

ഉഷ്ണമേഖലാ കൊടുങ്കാറ്റിന്‍റെ സ്വാധീനത്തില്‍ ബാര്‍ബഡോസ് ദ്വീപിലെ ബ്രിഡ്ജ്ടൗണിന്‍റെ പലഭാഗങ്ങളിലും ശനിയാഴ്ച മുഴവന്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. പ്രാദേശിക സമയം രാവിലെ 10.30നാണ് മത്സരം തുടങ്ങുക. ബ്രിഡ്ജ്ടൗണിൽ പകല്‍ സമയത്ത് മഴ പെയ്യാനുള്ള സാധ്യത 46 ശതമാനമുണ്ടെന്നാണ് അക്യുവെതറിന്‍റെ പ്രവചനം. ഇതിന് പുറമെ ആകാശം മേഘാവൃതമായിരിക്കുമെന്നും 46 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നും അക്യുവെതര്‍ പ്രവചിക്കുന്നു.

മത്സരം തുടങ്ങുന്ന രാവിലെ 10.30ന് 29 ശതമാനം മഴസാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 12 മണിയാവുമ്പോള്‍ ഇത് 35 ശതമാവും ഒരു മണിയോടെ 51 ശതമാനവും മഴ സാധ്യത പ്രവചിക്കുന്നുണ്ട്. മത്സരത്തിന് മുമ്പും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് പ്രവചമുള്ളതിനാല്‍ ടോസ് വൈകാനും സാധ്യതയുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ബ്രിഡ്ജ്ടൗണില്‍ ഇടവിട്ട് മഴ പെയ്തിരുന്നു.

ഈ ലോകകപ്പില്‍ എട്ട് മത്സരങ്ങള്‍ക്ക് വേദിയായ ബാര്‍ബഡോസില്‍ സ്കോട്‌ലന്‍ഡ്-ഇംഗ്ലണ്ട് മത്സരം മഴമൂലം പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു. സൂപ്പര്‍ 8ല്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെതിരായ മത്സരം കളിച്ചത് ബാര്‍ബഡോസിലായിരുന്നു. അതേസമയം ദക്ഷിണാഫ്രിക്ക ആദ്യമായാണ് ബാര്‍ബഡോസില്‍ കളിക്കാനിറങ്ങുന്നത്.

Related Posts

ഐ ലീഗ്; വിജയക്കുതിപ്പ് തുടരാൻ ഗോകുലം എഫ്‌സി ഇന്നിറങ്ങും, എതിരാളി നാംധാരി എഫ്‌സി
  • January 17, 2025

ഐ ലീഗ് ഫുട്ബോളിൽ വിജയക്കുതിപ്പ് തുടരാൻ ഗോകുലം കേരള എഫ്‌സി ഇന്നിറങ്ങും. രാത്രി 7 ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കരുത്തരായ നാംധാരി എഫ്‌സിയാണ് എതിരാളികൾ. ഗോകുലം കേരള എഫ്‌സി ഇപ്പോൾ വിജപാതയിലാണ്. ഒടുവിൽ കളിച്ച രണ്ട് എവേ…

Continue reading
മുട്ടിലിഴഞ്ഞ് തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള പടികൾ കയറി ക്രിക്കറ്റ് താരം നിതീഷ് കുമാര്‍ റെഡ്ഡി
  • January 15, 2025

ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടിയ ബോർഡർ- ഗവാസ്കർ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ മികച്ച പ്രകടനം കാഴ്ചവച്ചതിന് പിന്നാലെ തിരുമല തിരുപ്പതി ക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തി ഇന്ത്യൻ താരം നിതീഷ് കുമാർ റെഡ്ഡി. പരമ്പരയിൽ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടെങ്കിലും അരങ്ങേറ്റക്കാരനായ നിതീഷിന് മോശമല്ലാത്ത…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

എന്നെ ദിലീപുമായി താരതമ്യം ചെയ്യരുത് ; ബേസിൽ ജോസഫ്

എന്നെ ദിലീപുമായി താരതമ്യം ചെയ്യരുത് ; ബേസിൽ ജോസഫ്

സെയ്ഫ് അലിഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടു; പ്രതിക്കായി 20 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം

സെയ്ഫ് അലിഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടു; പ്രതിക്കായി 20 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം

ആദ്യ ആഴ്ച്ചയിൽ മുടക്കുമുതലിൻ്റെ നാലിരട്ടി കളക്ഷനുമായി ‘രേഖാചിത്രം’

ആദ്യ ആഴ്ച്ചയിൽ മുടക്കുമുതലിൻ്റെ നാലിരട്ടി കളക്ഷനുമായി ‘രേഖാചിത്രം’

പ്രേക്ഷകരുടെ മനംമയക്കുന്ന മാജിക് ഇനിയില്ല; വിഖ്യാത സംവിധായകന്‍ ഡേവിഡ് ലിഞ്ച് വിടവാങ്ങി

പ്രേക്ഷകരുടെ മനംമയക്കുന്ന മാജിക് ഇനിയില്ല; വിഖ്യാത സംവിധായകന്‍ ഡേവിഡ് ലിഞ്ച് വിടവാങ്ങി

‘ബറോസ്’ ഇനി ഒടിടിയിലേക്ക്

‘ബറോസ്’ ഇനി ഒടിടിയിലേക്ക്

അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചിയുടെ ട്രെയ്‌ലർ എത്തി

അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചിയുടെ ട്രെയ്‌ലർ എത്തി