ഓപ്പണറായി രോഹിത്, ക്യാപ്റ്റനായി സര്‍പ്രൈസ് താരം; ലോകകപ്പ് ഇലവനെ തെര‍ഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്ട്രേലിയ

 ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടാനിരിക്കെ ലോകകപ്പ് ഇലവനെ തെരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്ട്രേലിയ. ലോകകപ്പില്‍ തുടര്‍ച്ചയായ ഏഴ് ജയങ്ങളുമായി ഫൈനലിലെത്തിയ ഇന്ത്യൻ ടീമിന്‍റെ നായകനായ രോഹിത് ശര്‍മ അടക്കം മൂന്ന് ഇന്ത്യൻ താരങ്ങളാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ലോകകപ്പ് ഇലവനിലുള്ളത്.

അഫ്ഗാനിസ്ഥാനെ ലോകകപ്പ് സെമി ഫൈനലിലെത്തിച്ച റാഷിദ് ഖാനെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ലോകകപ്പ് ഇലവന്‍റെ നായകനായി തെരഞ്ഞെടുത്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. രോഹിത് ശര്‍മക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തുന്നത് ഓസ്ട്രേലിയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡാണ്. വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് ഇന്ത്യന്‍ താരം റിഷഭ് പന്തിന് ഇടമില്ല. വെസ്റ്റ് ഇന്‍ഡീസിനായി വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത നിക്കോളാസ് പുരാനാണ് ലോകകപ്പ് ടീമിലെ മൂന്നാം നമ്പര്‍ ബാറ്ററും വിക്കറ്റ് കീപ്പറും.

അമേരിക്കന്‍ താരം ആരോണ്‍ ജോണ്‍സ് ഓസീസ് ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയ്നിസ്, ഇന്ത്യയുടെ ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരടങ്ങുന്നതാണ് ക്രിക്കറ്റ് ഓസ്ട്രേലിയ തെരഞ്ഞെടുത്ത ലോകകപ്പ് ഇലവന്‍റെ ബാറ്റിംഗ് നിര. റാഷിദ് ഖാന്‍ സ്പെഷലിസ്റ്റ് സ്പിന്നറും ക്യാപ്റ്റനുമായി ടീമിലെത്തുമ്പോള്‍ ബംഗ്ലാദേശ് താരം റിഷാദ് ഹൊസൈന്‍ ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര, ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്‍റിച്ച് നോര്‍ക്യ, അഫ്ഗാന്‍ പേസര്‍ ഫസല്‍ഹഖ് ഫാറൂഖി എന്നിവരാണ് ക്രിക്കറ്റ് ഓസ്ട്രേലിയ തെരഞ്ഞെടുത്ത ടീമിലുള്ളത്. ഇംഗ്ലണ്ട്, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ്, ശ്രീലങ്ക ടീമുകളില്‍ നിന്ന് ഒറ്റ താരം പോലും ടീമിലെത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ക്രിക്കറ്റ് ഓസ്ട്രേലിയ തെരഞ്ഞെടുത്ത ലോകകപ്പ് ഇലവന്‍: രോഹിത് ശർമ, ട്രാവിസ് ഹെഡ്, നിക്കോളാസ് പുരാൻ, ആരോൺ ജോൺസ്, മാർക്കസ് സ്റ്റോയിനിസ്, ഹാർദ്ദിക് പാണ്ഡ്യ, റാഷിദ് ഖാൻ (ക്യാപ്റ്റൻ), റിഷാദ് ഹൊസൈൻ, ആൻറിച്ച് നോർക്യ, ജസ്പ്രീത് ബുമ്ര, ഫസൽഹഖ് ഫാറൂഖി.

Related Posts

‘സ്പോൺസർ വിശ്വാസ വഞ്ചന നടത്തി; ആദ്യ കരാർ റദ്ദ് ചെയ്തത് കരാർ നിബന്ധനങ്ങൾ പാലിക്കാത്തതിനാൽ’; AFA
  • August 12, 2026

ലിയോണൽ മെസ്സിയേയും അർജന്റീന ടീമിനേയും കേരളത്തിലേക്ക് കൊണ്ടുവരാമെന്ന പേരിൽ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്പോൺസർ വിശ്വാസ വഞ്ചന നടത്തിയെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ഇ- മെയിൽ. സ്പോൺസർ കരാർ നിബന്ധനങ്ങൾ പാലിച്ചില്ല ഇതോടെ ആദ്യ കരാർ റദ്ദ് ചെയ്തു. മൂന്ന്…

Continue reading
ലോകകപ്പിനിടെ മെസ്സിയെ വധിക്കാൻ പദ്ധതി; പൊലീസ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്
  • August 8, 2026

ലോകകപ്പിനിടെ ലിയോണൽ മെസ്സിയെ വധിക്കാൻ പദ്ധതിയിട്ടെന്ന് പൊലീസ് റിപ്പോർട്ട്. അറ്റ്‌ലാന്റ സ്റ്റേഡിയത്തിൽ വച്ച് വധിക്കാൻ പദ്ധതിയിട്ടെന്നാണ് വിവരം. സ്പാനിഷ് പത്രമായ ഇൻഫോർമാസിയോണാണ് പൊലീസ് രേഖയിലെ വിവരങ്ങൾ പുറത്തുവിട്ടത്. കളിക്കാർക്കും ഒഫീഷ്യലുകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും നേരെ ഭീഷണികളുണ്ടായിരുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. ബോംബുകളും എആർ-15…

Continue reading

You Missed

ഒടുവിൽ സമവായം, UPST ഉദ്യോഗാർഥികള്‍ സമരം അവസാനിപ്പിച്ചു; 45 ദിവസത്തെ സാവകാശം തേടി സര്‍ക്കാര്‍

ഒടുവിൽ സമവായം, UPST ഉദ്യോഗാർഥികള്‍ സമരം അവസാനിപ്പിച്ചു; 45 ദിവസത്തെ സാവകാശം തേടി സര്‍ക്കാര്‍

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവം: നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ്

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവം: നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ്

സംസ്ഥാന പൊലീസിന് ജനസൗഹൃദമുഖം: മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് തുടക്കം

സംസ്ഥാന പൊലീസിന് ജനസൗഹൃദമുഖം: മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് തുടക്കം

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം

സെൻസസ് 2027 ചോദ്യാവലി പുറത്തിറക്കി കേന്ദ്ര സർക്കാർ; രാജ്യത്ത് ആദ്യമായി ജാതിവിവരങ്ങൾ ശേഖരിക്കും

സെൻസസ് 2027 ചോദ്യാവലി പുറത്തിറക്കി കേന്ദ്ര സർക്കാർ; രാജ്യത്ത് ആദ്യമായി ജാതിവിവരങ്ങൾ ശേഖരിക്കും

കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച സംഭവം: നിർണായക CCTV ദൃശ്യങ്ങൾ പുറത്ത്

കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച സംഭവം: നിർണായക CCTV ദൃശ്യങ്ങൾ പുറത്ത്