ബി ടീമല്ല എ ടീം തന്നെ! എന്നിട്ടും ബ്രസീലിന് ജയമില്ല

കോപ്പ അമേരിക്കയില്‍ കരുത്തരായ ബ്രസീലിന് സമനില കുരുക്ക്. ഗ്രൂപ്പ് ഡിയില്‍ കോസ്റ്ററിക്കയാണ് ബ്രസീലിനെ സമനിലയില്‍ തളച്ചത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കൊളംബിയ ഒന്നിനെതിരെ രണ്ട് ഗോളിന് പരാഗ്വെയെ മറികടന്നു. ഡാനിയേല്‍ മുനോസ്, ജെഫേഴ്‌സണ്‍ ലെര്‍മ എന്നിവരാണ് കൊളംബിയയുടെ ഗോള്‍ നേടിയത്. ജൂലിയോ എന്‍സിസോയുടെ വകയായിരുന്നു പരാഗ്വെയുടെ ആശ്വാസഗോള്‍. ജയത്തോടെ കൊളംബിയ ഗ്രൂപ്പില്‍ ഒന്നാമതെത്തി. ബ്രസീല്‍ പിന്നിലുണ്ട്.

കോസ്റ്ററിക്കയ്‌ക്കെതിരെ ബ്രസീലിന് തന്നെയായിരുന്നു മുന്‍തൂക്കം. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും ബ്രസീലിന് തന്നെയായിരുന്നു കാനറികള്‍ക്ക് തന്നെയായിരുന്നു ആധിപത്യം. എന്നാല്‍ ഫിനിഷിംഗിലെ പോരായ്മ ബ്രസീലിനെ വലച്ചു. കോസ്റ്ററിക്കന്‍ പ്രതിരോധവും ഗോള്‍ കീപ്പറും കട്ടയ്ക്ക് നിന്നതോടെ ബ്രസീലിന് സമനില വഴങ്ങേണ്ടിവന്നു. 33-ാം മിനിറ്റില്‍ മര്‍ക്വിഞ്ഞോസിലൂടെ ബ്രസീല്‍ ലീഡെടുത്തതാണ്. എന്നാല്‍ ദീര്‍ഘനേരത്തെ വാര്‍ പരിശോധനയ്ക്ക് ശേഷം ഗോള്‍ നിഷേധിച്ചു.

നെയ്മറിന്റെ അഭാവത്തില്‍ ബ്രസീല്‍ താളം കണ്ടെത്താന്‍ നന്നായി ബുദ്ധിമുട്ടി. മത്സരം കാണാന്‍ നെയ്മറും സ്റ്റേഡിയത്തിലുണ്ടായിരുന്നു. വിനീഷ്യസ്, റോഡ്രിഗോ, റാഫീഞ്ഞ എന്നിവരെ മുന്നേറ്റത്തില്‍ അണിനിരത്തിയിട്ടും ബ്രസീലിന് ഒരു ഗോള്‍ നേടാന്‍ സാധിച്ചില്ല. 19 ഷോട്ടുകളാണ് ബ്രസീല്‍ തൊടുത്തത്. ഇതില്‍ മൂന്നെണ്ണം മാത്രമാണ് ഗോള്‍ കീപ്പറെ പരീക്ഷിച്ചത്. മത്സരത്തിന്റെ 74 ശതമാനവും പന്ത് കൈവശം വച്ചത് ബ്രസീലായിരുന്നു. 29ന് പരാഗ്വെയ്‌ക്കെതിരെയാണ് ബ്രസീലിന്റെ മത്സരം.

പരാഗ്വെയ്‌ക്കെതിരെ ആദ്യ പകുതിയിലായിരുന്നു കൊളംബയിയുടെ രണ്ട് ഗോളുകളും. ജെയിംസ് റൊഡ്രിഗസാണ് രണ്ട് ഗോളുകള്‍ക്കും വഴിയൊരിക്കിയത്. 32-ാം മിനിറ്റിലായിരുന്നു മുനോസിന്റെ ഗോള്‍. പത്ത് മിനിറ്റുകള്‍ക്ക് ശേഷം ലെര്‍മ ലീഡ് രണ്ടാക്കി ഉയര്‍ത്തി. 69-ാം മിനിറ്റിലാണ് പരാഗ്വെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

Related Posts

ഈ ഫാസ്റ്റ് ബൗളറെ കണ്ട് അമ്പരന്ന് ക്രിക്കറ്റ് ആരാധകര്‍; ന്യൂകാസിലിന്റെ താരത്തിന് ക്രിക്കറ്റും വഴങ്ങും
  • July 7, 2025

സീന്‍ ഡേവിഡ് ലോങ്‌സ്റ്റാഫ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ ന്യൂകാസിലിന്റെ മിഡ്ഫീല്‍ഡറിനെ ഭൂരിപക്ഷം ക്രിക്കറ്റ് ആരാധകരും അറിയാനിടയില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ക്രിക്കറ്റ് പ്രേമികള്‍ സീന്‍ ലോങ്‌സ്റ്റാഫ് ആരാണെന്ന് ശരിക്കുമറിഞ്ഞു. മികച്ച ഫാസ്റ്റ് ബോളിങിലൂടെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് താരം. ജൂലൈ…

Continue reading
KCL താരലേലത്തിൽ പൊന്നും വില; 26.8 ലക്ഷത്തിന് സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്
  • July 5, 2025

കേരള ക്രിക്കറ്റ് ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ താരമായി സഞ്ജു സാംസൺ. തിരുവനന്തപുരത്ത് നടക്കുന്ന താരലേലത്തിൽ 26.8 ലക്ഷത്തിനാണ് ഐപിഎൽ ടീം രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ കൂടിയായ സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ് . 3 ലക്ഷം മാത്രം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ചർച്ച പരാജയം; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം

ചർച്ച പരാജയം; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം

‘വിമാനങ്ങൾ നഷ്ടമായിട്ടില്ല, ഒരു വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചു’; പാകിസ്താൻ അവകാശവാദം തള്ളി ദസോ CEO

‘വിമാനങ്ങൾ നഷ്ടമായിട്ടില്ല, ഒരു വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചു’; പാകിസ്താൻ അവകാശവാദം തള്ളി ദസോ CEO

സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചു; സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നൽകി ലിസ്റ്റിൻ സ്റ്റീഫൻ

സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചു; സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നൽകി ലിസ്റ്റിൻ സ്റ്റീഫൻ

ഈ ഫാസ്റ്റ് ബൗളറെ കണ്ട് അമ്പരന്ന് ക്രിക്കറ്റ് ആരാധകര്‍; ന്യൂകാസിലിന്റെ താരത്തിന് ക്രിക്കറ്റും വഴങ്ങും

ഈ ഫാസ്റ്റ് ബൗളറെ കണ്ട് അമ്പരന്ന് ക്രിക്കറ്റ് ആരാധകര്‍; ന്യൂകാസിലിന്റെ താരത്തിന് ക്രിക്കറ്റും വഴങ്ങും

കോന്നിയില്‍ പാറമടയിലെത്തിയ ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലുകള്‍ പതിച്ചു; രണ്ട് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു

കോന്നിയില്‍ പാറമടയിലെത്തിയ ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലുകള്‍ പതിച്ചു; രണ്ട് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു

ബെംഗളൂരുവിൽ ചിട്ടിയുടെ പേരിൽ നിക്ഷേപ തട്ടിപ്പ്; മലയാളികൾ ഉടമയും കുടുംബവും മുങ്ങി

ബെംഗളൂരുവിൽ ചിട്ടിയുടെ പേരിൽ നിക്ഷേപ തട്ടിപ്പ്; മലയാളികൾ ഉടമയും കുടുംബവും മുങ്ങി