ബെല്‍ജിയത്തിന്റെ കഥ കഴിച്ച് ഫ്രാന്‍സ്! വീണത് സെല്‍ഫ് ഗോളില്‍, കണക്ക് തീര്‍ക്കാന്‍ ഡി ബ്രൂയ്ന്‍ കാത്തിരിക്കണം

മത്സരത്തില്‍ ബെല്‍ജിയത്തെ കെട്ടിയിടുകയായിരുന്നു ഫ്രാന്‍സ്. ഡി ബ്രൂയ്‌നും റൊമേലു ലുകാകുവിനും തിളങ്ങാനായില്ല.

 ഫ്രാന്‍സ് യൂറോ കപ്പ് യൂറോ ക്വാര്‍ട്ടറില്‍. ബെല്‍ജിയത്തിന്റെ വെല്ലുവിളി മറകടന്നാണ് ഫ്രാന്‍സ് അവസാന എട്ടില്‍ ഇടം പിടിച്ചത്. ജാന്‍ വെര്‍ട്ടോഗന്റെ സെല്‍ഫ് ഗോളാണ് ബെല്‍ജിയത്തിന്റെ പ്രതീക്ഷകള്‍ തകര്‍ത്തത്. ഫ്രാന്‍സിന് തന്നെയായിരുന്നു മത്സരത്തില്‍ മുന്‍തൂക്കം. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും ടീം ബെല്‍ജിത്തേക്കാള്‍ ഒരുപടി മുന്നിലായിരുന്നു. എന്നാല്‍ ഫിനിഷിംഗിലെ പോരായ്മാണ് മുന്‍ ചാംപ്യന്മാരെ ഗോളില്‍ നിന്നറ്റിയത്.

മത്സരത്തില്‍ ബെല്‍ജിയത്തെ കെട്ടിയിടുകയായിരുന്നു ഫ്രാന്‍സ്. ഡി ബ്രൂയ്‌നും റൊമേലു ലുകാകുവിനും തിളങ്ങാനായില്ല. 10-ാം മിനിറ്റില്‍ അന്റോയിന്‍ ഗ്രീസ്മാന്റെ ദുര്‍ബല ഷോട്ട് ബെല്‍ജിയന്‍ ഗോള്‍ കീപ്പര്‍ കയ്യിലൊതുക്കി. 12-ാം മിനിറ്റില്‍ കൂണ്ടെയുടെ ക്രോസ് ബെല്‍ജിയം പ്രതിരോധനിര രക്ഷപ്പെടുത്തി. 15-ാം മിനിറ്റിലായിരുന്നു ബെല്‍ജിയത്തിന്റെ ആദ്യ അവസരം. എന്നാല്‍ കരാസ്‌കോയ്ക്ക് മുതലാക്കാന്‍ സാധിച്ചില്ല. 34-ാം മിനിറ്റില്‍ തുറാമിന്റെ ഹെഡ്ഡര്‍ പുറത്തേക്ക്്. മത്സരം രണ്ടാം പകുതിയിലേക്ക്.

  • Related Posts

    ആതിര ഇന്ത്യന്‍ റഗ്ബി ടീമില്‍; മലയാളി സാന്നിധ്യം ആദ്യം
    • May 13, 2026

    ഇന്ത്യന്‍ വനിതാ റഗ്ബി ടീമില്‍ ആദ്യമായി മലയാളി സാന്നിധ്യം.പാലക്കാട്ടു നിന്നുള്ള ഇരുപത്തിമൂന്നുകാരി കെ.പി. ആതിരയാണ് ചരിത്രനേട്ടക്കാരി. മേയ് 16, 17 തീയതികളില്‍ ഉസ്ബക്കിസ്ഥാനിലെ താഷ്‌കന്റില്‍ നടക്കുന്ന സെന്‍ട്രല്‍ ആന്‍ഡ് സൗത്ത് ഏഷ്യന്‍ റഗ്ബി ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിലാണ് ആതിര സ്ഥാനം നേടിയത്.…

    Continue reading
    ലോക കപ്പില്‍ കാണികളുടെ ആവേശത്തിനപ്പുറം ആശങ്കകളും; മാച്ച് ടിക്കറ്റുകളുടെ വിലക്കൂടുതല്‍ മുതല്‍ പ്രശ്‌നങ്ങളേറെ
    • May 12, 2026

    മെക്‌സിക്കോ, യുഎസ്എ, കാനഡ. പരസ്പരം അതിര്‍ത്തി പങ്കിടുന്ന മൂന്ന് രാജ്യങ്ങളാണ് 2026-ലെ ലോക കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ജൂണ്‍ 11ന് ആരംഭിച്ച് ജൂലൈ 19ന് അവസാനിക്കുന്ന തരത്തില്‍ 104 മത്സരങ്ങളാണ് ഉള്ളത്. ഫുട്‌ബോള്‍ ആരാധകരെ സംബന്ധിച്ചിടത്തോളം കാല്‍പ്പന്തിന്റെ ലോക മാമാങ്കമെന്നത് ആവേശ…

    Continue reading

    You Missed

    വെള്ളിത്താലത്തില്‍ വച്ച് ആരും അംഗീകാരങ്ങള്‍ നീട്ടിയിട്ടില്ല, എല്ലാം വിഡിഎസ് പൊരുതിയും പ്രവര്‍ത്തിച്ചും നേടിയത്; കടലിളകി വന്നാലും നിലപാട് കടുകിട മാറ്റാത്ത ജനനായകന്‍

    വെള്ളിത്താലത്തില്‍ വച്ച് ആരും അംഗീകാരങ്ങള്‍ നീട്ടിയിട്ടില്ല, എല്ലാം വിഡിഎസ് പൊരുതിയും പ്രവര്‍ത്തിച്ചും നേടിയത്; കടലിളകി വന്നാലും നിലപാട് കടുകിട മാറ്റാത്ത ജനനായകന്‍

    കെ സിയും ചെന്നിത്തലയും എന്റെ നേതാക്കള്‍, നല്ല ടീമുണ്ടാക്കി അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കും, ഇത് ദൈവനിയോഗം: വി ഡി സതീശന്‍

    കെ സിയും ചെന്നിത്തലയും എന്റെ നേതാക്കള്‍, നല്ല ടീമുണ്ടാക്കി അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കും, ഇത് ദൈവനിയോഗം: വി ഡി സതീശന്‍

    ‘വി ഡി സതീശൻ എന്ന ഞാൻ’ ; തിങ്കളാഴ്ച സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ

    ‘വി ഡി സതീശൻ എന്ന ഞാൻ’ ; തിങ്കളാഴ്ച സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ

    വി ഡി സതീശന് അഭിനന്ദനങൾ ; മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ പൂർണ സംതൃപ്തൻ, കെ സി വേണുഗോപാൽ

    വി ഡി സതീശന് അഭിനന്ദനങൾ ; മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ പൂർണ സംതൃപ്തൻ, കെ സി വേണുഗോപാൽ

    കടുത്ത അതൃപ്തിയില്‍ ആര്‍ സി; സീനിയോരിറ്റി പരിഗണിക്കാത്തതില്‍ പരിഭവം; ഇന്നത്തെ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും; വീട്ടില്‍ നിന്ന് പുറത്തേക്കുപോയി

    കടുത്ത അതൃപ്തിയില്‍ ആര്‍ സി; സീനിയോരിറ്റി പരിഗണിക്കാത്തതില്‍ പരിഭവം; ഇന്നത്തെ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും; വീട്ടില്‍ നിന്ന് പുറത്തേക്കുപോയി

    പടനയിച്ചവന്‍ നാടിനെ നയിക്കും! വിസ്മയമായി വിഡി, കേരളത്തിന്റെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡ്, വഴങ്ങി കെസി

    പടനയിച്ചവന്‍ നാടിനെ നയിക്കും! വിസ്മയമായി വിഡി, കേരളത്തിന്റെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡ്, വഴങ്ങി കെസി