പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയ്ക്കായി പത്തനംതിട്ട കാട്ടാമലയിലെ വീടുകളിൽ പരിശോധന നടത്തിയ സംഭവത്തിലായിരുന്നു, പൊലീസിനെതിരെ കെ പി ഉദയഭാനുവിന്റെ ഭീഷണി പ്രസംഗം. കെപി ഉദയഭാനുവിന് എതിരെ പൊലീസ് കേസെടുത്തിരുന്നു.

കേസ് കാണിച്ച് ഞങ്ങളെ വിരട്ടരുതെന്ന് കെ പി ഉദയഭാനു പറഞ്ഞു. അടിയന്തരാവസ്ഥയൊക്കെ നേരിട്ടവരാണ്. പാവപ്പെട്ടവരുടെ വീടുകളിൽ പൊലീസ് ഇരച്ചുകയറുകയാണ്. കിടപ്പുമുറിയിലൊക്കെ പൊലീസ് അതിക്രമിച്ചുകയറി. പാവപ്പെട്ടവർക്ക് മനുഷ്യാവകാശമില്ലേയെന്ന് അദേഹം പറഞ്ഞു. പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണ്. പൊലീസുകാർക്കും അമ്മയും പെങ്ങൻമാരുമില്ലെ എന്നാണ് ചോദിച്ചത്. അതിൽ സ്‌ത്രീവിരുദ്ധതയൊന്നുമില്ലെന്ന് ഉദയഭാനു കൂട്ടിച്ചേർത്തു.

ഭരണകൂട ഭീകരതക്കെതിരെയാണ് കെ പി ഉദയഭാനു പ്രതികരിച്ചതെന്ന് രാജു എബ്രഹാം ന്യായീകരിച്ചു. ‌പൊലീസ് അതിക്രമത്തിനെതിരെയായിരുന്നു പ്രതികരണം. സെർച്ച് വാറണ്ടില്ലാതെയാണ് മല്ലപ്പള്ളിയിൽ പൊലീസ് കടന്നുകയറിയത്. പൊലീസ് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയിരുന്നു. വീട് പൊളിച്ചുകയറിയ പൊലീസുകാർക്കെതിരെ നടപടിയെടുത്തില്ലെന്ന് അദേഹം കുറ്റപ്പെടുത്തി.

Related Posts

അമിത് ഷായ്ക്കെതിരായ കരിങ്കൊടി പ്രതിഷേധം; മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അതൃപ്തി, അനാവശ്യ പ്രതിഷേധത്തിന് വഴി വെച്ചെന്ന് വിമർശനം
  • September 28, 2026

തിരുവനന്തപുരം: കൊല്ലത്ത് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുനേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയതിൽ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും അതൃപ്തി. സംസ്ഥാനത്തു അനാവശ്യ പ്രതിഷേധത്തിനു വഴി വെച്ചെന്നാണ് വിലയിരുത്തൽ. കെ.സി പക്ഷ നേതാക്കൾ കൂടിയാലോചനയില്ലാതെ നടത്തിയ സമരമെന്ന് ഒരു വിഭാഗം നേതാക്കളുടെ…

Continue reading
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു; മൂന്നാം ദിവസവും വൈദ്യുതി നിയന്ത്രണം ഉണ്ടായില്ല
  • September 28, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു. തുടർച്ചയായ മൂന്നാം ദിവസവും വൈദ്യുതി നിയന്ത്രണം ഉണ്ടായില്ല. മധ്യപ്രദേശിൽ നിന്ന് ലഭിച്ച 200 മെഗാവാട്ടിന് പുറമെ 300 മെഗാവാട്ട് വൈദ്യുതി കൂടി ലഭിച്ചു. തൽസമയ വിപണിയിൽ നിന്നും ആവശ്യത്തിന് വൈദ്യുതി ലഭിച്ചതോടെയാണ് നിയന്ത്രണം ഒഴിവാക്കാൻ…

Continue reading

You Missed

പഞ്ചാബിലെ ലവ്‌ലി യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണം; പിണറായി വിജയൻ

പഞ്ചാബിലെ ലവ്‌ലി യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണം; പിണറായി വിജയൻ

മെസിയുടെ പേരിലെ തട്ടിപ്പ്; ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി

മെസിയുടെ പേരിലെ തട്ടിപ്പ്; ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി

മോതിരം നല്‍കി ‘തായ് മാമന്‍’; കുരുന്നുകള്‍ക്ക്‌ തങ്കമോതിരം പദ്ധതിക്ക് തുടക്കം കുറിച്ച് സി. ജോസഫ് വിജയ്

മോതിരം നല്‍കി ‘തായ് മാമന്‍’; കുരുന്നുകള്‍ക്ക്‌ തങ്കമോതിരം പദ്ധതിക്ക് തുടക്കം കുറിച്ച് സി. ജോസഫ് വിജയ്

കറ്റാനം സ്കൂളിൽ 23 ദിവസത്തിന് ശേഷം ക്ലാസുകൾ ആരംഭിക്കുന്നു; ക്ലാസുകൾ തത്കാലിക കെട്ടിടത്തിൽ

കറ്റാനം സ്കൂളിൽ 23 ദിവസത്തിന് ശേഷം ക്ലാസുകൾ ആരംഭിക്കുന്നു; ക്ലാസുകൾ തത്കാലിക കെട്ടിടത്തിൽ

അന്‍സിബയുടെ പരാതി: ലക്ഷ്മിപ്രിയക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള BNS 74 ചേര്‍ത്തിട്ടുണ്ടെന്ന് പാലാരിവട്ടം പൊലീസ്

അന്‍സിബയുടെ പരാതി: ലക്ഷ്മിപ്രിയക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള BNS 74 ചേര്‍ത്തിട്ടുണ്ടെന്ന് പാലാരിവട്ടം പൊലീസ്

അനധികൃത സ്വത്ത് സമ്പാദന കേസ്; GST ജോയിന്റ് കമ്മീഷണറുടെ വീട്ടിലെ റെയ്ഡിൽ വിശദമായ അന്വേഷത്തിന് വിജിലൻസ്

അനധികൃത സ്വത്ത് സമ്പാദന കേസ്; GST ജോയിന്റ് കമ്മീഷണറുടെ വീട്ടിലെ റെയ്ഡിൽ വിശദമായ അന്വേഷത്തിന് വിജിലൻസ്