ഒടുവിൽ സമവായം, UPST ഉദ്യോഗാർഥികള്‍ സമരം അവസാനിപ്പിച്ചു; 45 ദിവസത്തെ സാവകാശം തേടി സര്‍ക്കാര്‍

സെക്രട്ടേറിയറ്റിനും മുന്നില്‍ യുപിഎസ്‌ടി ഉദ്യോഗാർഥികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ സമവായം. വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീനുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് സമരത്തില്‍നിന്ന് പിന്മാറാനുള്ള ഉദ്യോഗാർഥികളുടെ തീരുമാനം. പ്രശ്നപരിഹാരത്തിനായി 45 ദിവസത്തെ സാവകാശമാണ് സര്‍ക്കാര്‍ തേടിയത്. ഒഴിവില്ലാതെ പിഎസ്‌സി നോട്ടിഫിക്കേഷൻ ഇറക്കുന്നതും ഒഴിവാക്കും.

മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലും ഫിഷറീസ് സ്കൂളുകളിലും യുപി അധ്യാപക നിയമനം പരിശോധിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നല്‍കി. നിലവിലെ റാങ്ക് പട്ടികയുടെ കാലാവധി നീട്ടുന്നത് പരിഗണിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഉറപ്പു നൽകിയ തീയതിക്കുള്ളിൽ തീരുമാനമായില്ലെങ്കിൽ വീണ്ടും പ്രതിഷേധം തുടങ്ങുമെന്ന് ഉദ്യോഗാർഥികളും വ്യക്തമാക്കി.

2025 ഒക്ടോബറിലാണ് യുപിഎസ്ടി റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. ലിസ്റ്റ് വന്നതിനു പിന്നാലെ ആദ്യ അധ്യായന വർഷവും ക‍ഴിഞ്ഞു. പക്ഷേ ഒരാൾക്കും ഇതുവരെ നിയമനം ലഭിച്ചിട്ടില്ല. വിദ്യാർത്ഥികളുടെ എണ്ണം പല സ്കൂളുകളിലും അധികമാണ് ഇതുനസരിച്ച് വിദ്യാർത്ഥി-അധ്യാപക അനുപാതം പുനർ നിശ്ചിയ്ക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം.

Related Posts

മെസിയുടെ പേരിലെ തട്ടിപ്പ്; ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി
  • September 28, 2026

കൊച്ചി: മെസ്സിയെ എത്തിക്കാം എന്ന പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് റിപ്പോട്ടർ ടിവി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ സമർപ്പിച്ച മുൻ‌കൂർ ജാമ്യപേക്ഷ തീർപ്പാക്കി. നിലവിൽ ചോദ്യം ചെയ്യൽ മാത്രമാണ് നടക്കുന്നതെന്നും അറസ്റ്റ് ആലോചിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചതോടെയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ്…

Continue reading
കറ്റാനം സ്കൂളിൽ 23 ദിവസത്തിന് ശേഷം ക്ലാസുകൾ ആരംഭിക്കുന്നു; ക്ലാസുകൾ തത്കാലിക കെട്ടിടത്തിൽ
  • September 28, 2026

ആലപ്പുഴ: ഫിറ്റ്നസ് നഷ്ടപ്പെട്ടതിനെ തുടർന്ന് പഠനം മുടങ്ങിയ ആലപ്പുഴ കറ്റാനം സെന്റ് സ്റ്റീഫൻസ് എൽപി സ്കൂളിൽ 23 ദിവസത്തിന് ശേഷം ക്ലാസുകൾ ആരംഭിക്കുന്നു. ഔദ്യോഗിക അംഗീകാരം ലഭിക്കാതെയാണ് ക്ലാസുകൾ തുടങ്ങുന്നത്. തത്കാലിക കെട്ടിടത്തിലാണ് ഒന്നും മൂന്നും ക്ലാസുകൾ നടക്കുക. അംഗീകാരം ഉടൻ…

Continue reading

You Missed

പഞ്ചാബിലെ ലവ്‌ലി യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണം; പിണറായി വിജയൻ

പഞ്ചാബിലെ ലവ്‌ലി യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണം; പിണറായി വിജയൻ

മെസിയുടെ പേരിലെ തട്ടിപ്പ്; ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി

മെസിയുടെ പേരിലെ തട്ടിപ്പ്; ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി

മോതിരം നല്‍കി ‘തായ് മാമന്‍’; കുരുന്നുകള്‍ക്ക്‌ തങ്കമോതിരം പദ്ധതിക്ക് തുടക്കം കുറിച്ച് സി. ജോസഫ് വിജയ്

മോതിരം നല്‍കി ‘തായ് മാമന്‍’; കുരുന്നുകള്‍ക്ക്‌ തങ്കമോതിരം പദ്ധതിക്ക് തുടക്കം കുറിച്ച് സി. ജോസഫ് വിജയ്

കറ്റാനം സ്കൂളിൽ 23 ദിവസത്തിന് ശേഷം ക്ലാസുകൾ ആരംഭിക്കുന്നു; ക്ലാസുകൾ തത്കാലിക കെട്ടിടത്തിൽ

കറ്റാനം സ്കൂളിൽ 23 ദിവസത്തിന് ശേഷം ക്ലാസുകൾ ആരംഭിക്കുന്നു; ക്ലാസുകൾ തത്കാലിക കെട്ടിടത്തിൽ

അന്‍സിബയുടെ പരാതി: ലക്ഷ്മിപ്രിയക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള BNS 74 ചേര്‍ത്തിട്ടുണ്ടെന്ന് പാലാരിവട്ടം പൊലീസ്

അന്‍സിബയുടെ പരാതി: ലക്ഷ്മിപ്രിയക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള BNS 74 ചേര്‍ത്തിട്ടുണ്ടെന്ന് പാലാരിവട്ടം പൊലീസ്

അനധികൃത സ്വത്ത് സമ്പാദന കേസ്; GST ജോയിന്റ് കമ്മീഷണറുടെ വീട്ടിലെ റെയ്ഡിൽ വിശദമായ അന്വേഷത്തിന് വിജിലൻസ്

അനധികൃത സ്വത്ത് സമ്പാദന കേസ്; GST ജോയിന്റ് കമ്മീഷണറുടെ വീട്ടിലെ റെയ്ഡിൽ വിശദമായ അന്വേഷത്തിന് വിജിലൻസ്