ചെലവ് താങ്ങാൻ വയ്യ, ഇതുവരെ ചെലവഴിച്ചത് 88 കോടി രൂപ, ഭീമൻ പാണ്ടകളെ ചൈനയിലേക്ക് തിരിച്ചയക്കുന്നുവെന്ന് മൃഗശാല

സംരക്ഷണ ചെലവ് താങ്ങാനാവാതെയാണ് പാണ്ടകളെ തിരിച്ചയക്കുന്നത്.

ഹെൽസിങ്കി: കോടികൾ മുടക്കി ചൈനയിൽ നിന്ന് എത്തിച്ച രണ്ട് ഭീമൻ പാണ്ടകളെ തിരിച്ചയക്കാൻ ഒരുങ്ങി ഫിൻലൻഡ്. പരിപാലന ചെലവ് താങ്ങാനാവാതെയാണ് പാണ്ടകളെ തിരിച്ചയക്കുന്നത്. ഇതിനകം 88 കോടി രൂപ പാണ്ടകൾക്കായി മൃഗശാല ചെലവഴിച്ചു കഴിഞ്ഞു.

2018 ജനുവരിയിലാണ് ലൂമി, പൈറി എന്ന് പേരിട്ട രണ്ട് പാണ്ടകളെ ചൈനയിൽ നിന്ന് ഫിൻലൻഡിലെ അഹ്താരി മൃഗശാലയിലേക്ക് കൊണ്ടുവന്നത്. പാണ്ടകൾക്ക്  സൗകര്യം ഒരുക്കാൻ  8 ദശലക്ഷം യൂറോ (ഏകദേശം 74 കോടി രൂപ) മാറ്റിവച്ചു. മൃഗശാല അതോറിറ്റി 1.5 ദശലക്ഷം യൂറോ (ഏകദേശം 14 കോടി രൂപ) ചെലവഴിച്ചു. ഇതുകൂടാതെ മൃഗശാല അധികൃതർ എല്ലാ വർഷവും സംരക്ഷണ ഫീസും നൽകണം.

മൃഗസംരക്ഷണത്തിനായി ഫിൻലൻഡ് ചൈനയുമായി സംയുക്ത കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെയാണ് ലൂമിയെയും പൈറിയെയും മൃഗശാലയിലേക്ക് കൊണ്ടുവന്നത്. ആ സമയത്ത് കരാർ ചർച്ച ചെയ്യാൻ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് ഫിൻലൻഡ് സന്ദർശിച്ചിരുന്നു. കരാർ പ്രകാരം 15 വർഷത്തേക്കാണ് പാണ്ടകളെ കൈമാറിയത്. ചൈനയിലേക്ക് തിരിച്ചയക്കും മുൻപ് പാണ്ടകളെ ഒരു മാസത്തെ ക്വാറന്‍റൈനിൽ സൂക്ഷിക്കും. നവംബറിൽ പാണ്ടകളെ ചൈനയിലേക്ക് തിരിച്ചയക്കാനാണ് തീരുമാനം.  

സെൻട്രൽ ഫിൻലാന്‍റിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് അഹ്താരി മൃഗശാല. കൂടുതൽ സന്ദർശകരെയും വിദേശ വിനോദ സഞ്ചാരികളെയും ആകർഷിക്കാൻ  പാണ്ഡകളുടെ വരവ് സഹായിക്കുമെന്ന് മൃഗശാല അധികൃതർ പ്രതീക്ഷിച്ചു. എല്ലാം നന്നായി ആരംഭിച്ചു. പക്ഷേ കൊവിഡ് വ്യാപനം എല്ലാം തകിടം മറിച്ചു. കടം കുമിഞ്ഞുകൂടിയയതോടെയാണ് ഭീമൻ പാണ്ടകളെ സമയമാകും മുൻപ് ചൈനയ്ക്ക് തിരികെ നൽകാൻ മൃഗശാല അധികൃതർ തീരുമാനിച്ചത്. ധനസഹായം ആവശ്യപ്പെട്ട് മൃഗശാല അധികൃതർ ഫിൻലൻഡ് സർക്കാരിനെ സമീപിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടാവാത്ത സാഹചര്യത്തിലാണിത്. 

  • Related Posts

    ഉപഭോക്താക്കൾക്കും വ്യവസായികൾക്കും ആശ്വാസം; രാജ്യം GST മേക്ക് ഓവറിലേക്ക്
    • July 16, 2025

    GST നടപ്പാക്കിയിട്ട് എട്ട് വർഷമാകുമ്പോൽ ആദ്യ പരിഷ്കാരത്തിന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പച്ചക്കൊടി. സ്ലാബ് മാറ്റങ്ങളും നടപടിക്രമങ്ങൾ ലളിതമാക്കലുമാണ് പരിഷ്കാരങ്ങളുടെ ഭാഗമായി പരിഗണിക്കുന്നത്. അടുത്ത മാസം നടക്കുന്ന GST കൗൺസിലിൽ ഇത് സംബന്ധിച്ചുള്ള നിർദേശങ്ങളുണ്ടാകുമെന്നാണ് സൂചന. സംസ്ഥാനങ്ങളുമായി ചർച്ചകൾ നടത്തിയതിന് ശേഷം മാത്രമായിരിക്കും…

    Continue reading
    ‘പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഭീകരർ ആഘോഷം നടത്തി; ആകാശത്തേക്ക് നാല് റൗണ്ട് വെടിയുതിർത്തു’; സാക്ഷി മൊഴി
    • July 16, 2025

    പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഭീകരർ ആഘോഷം നടത്തിയതായി സാക്ഷിമൊഴി.ഭീകരർ ആകാശത്തേക്ക് നാല് റൗണ്ട് വെടിയുതിർക്കുന്നത് കണ്ടു എന്നും സാക്ഷി എൻഐഎക്ക് മൊഴി നൽകി. അക്രമം കഴിഞ്ഞു മടങ്ങുന്നതിനിടെ ഭീകരർ തടഞ്ഞു നിർത്തി കലിമ ചൊല്ലാൻ ആവശ്യപ്പെട്ടു. പ്രദേശവാസിയാണെന്ന് ബോധ്യപ്പെട്ടതോടെ തന്നെ വെറുതെ…

    Continue reading

    You Missed

    ‘എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി അയാളും കുടുംബവും’; മുഖ്യമന്ത്രിക്ക് പരാതി നല്‍കിഅവഗണിക്കപ്പെട്ടു, നടൻ ബാലയ്‌ക്കെതിരെ മുൻ ഭാര്യ

    ‘എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി അയാളും കുടുംബവും’; മുഖ്യമന്ത്രിക്ക് പരാതി നല്‍കിഅവഗണിക്കപ്പെട്ടു, നടൻ ബാലയ്‌ക്കെതിരെ മുൻ ഭാര്യ

    ‘റീല്‍സ് അല്ല റിയല്‍ ആണ്, ചാണ്ടി ഉമ്മനാണ് താരം’; യൂത്ത് കോണ്‍ഗ്രസിനെതിരെ വിമർശനവുമായി അജയ് തറയില്‍

    ‘റീല്‍സ് അല്ല റിയല്‍ ആണ്, ചാണ്ടി ഉമ്മനാണ് താരം’; യൂത്ത് കോണ്‍ഗ്രസിനെതിരെ വിമർശനവുമായി അജയ് തറയില്‍

    കോപ്പിയടിച്ചാൽ പൂട്ട് വീഴും ;ഒരു കോടി ഫേസ്‌ബുക്ക് അക്കൗണ്ടുകൾ നീക്കം ചെയ്ത് മെറ്റ

    കോപ്പിയടിച്ചാൽ പൂട്ട് വീഴും ;ഒരു കോടി ഫേസ്‌ബുക്ക് അക്കൗണ്ടുകൾ നീക്കം ചെയ്ത് മെറ്റ

    വിപഞ്ചികയുടെ മരണം; കൊലപാതക സാധ്യത സംശയിച്ച് കുടുംബം, അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ

    വിപഞ്ചികയുടെ മരണം; കൊലപാതക സാധ്യത സംശയിച്ച് കുടുംബം, അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ

    മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് 7 ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലേർട്ട്

    മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് 7 ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലേർട്ട്

    മനോലോ മാർക്കസിന് പകരക്കാരൻ ആര്? ഇന്ത്യൻ ഫുട്ബോൾ ടീം ഹെഡ് കോച്ചാകാൻ അപേക്ഷ നൽകി ഖാലിദ് ജമീൽ

    മനോലോ മാർക്കസിന് പകരക്കാരൻ ആര്? ഇന്ത്യൻ ഫുട്ബോൾ ടീം ഹെഡ് കോച്ചാകാൻ അപേക്ഷ നൽകി ഖാലിദ് ജമീൽ