‘വേടൻ അന്വേഷണത്തോട് സഹകരിക്കുന്നുണ്ട്; പുലിപ്പല്ല് ഹൈദരാബാദിലേക്ക് പരിശോധനക്ക് അയക്കും’; കോടനാട് റേഞ്ച് ഓഫിസർ


റാപ്പർ വേടന്റെ മാലയിലെ പല്ല് പുലിപ്പല്ല് തന്നെ എന്ന് പ്രാഥമിക നിഗമനമെന്ന് കോടനാട് റേഞ്ച് ഓഫിസർ ആർ അധീഷ്‌. വിശദമായ പരിശോധനയ്ക്ക് ഹൈദരാബാദിൽ അയക്കും. വേടൻ അന്വേഷണത്തോട് സഹകരിക്കുന്നുണ്ട്. മൃഗ വേട്ട ചുമത്തി. മൂന്ന് മുതൽ ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് റേഞ്ച് ഓഫിസർ വ്യക്തമാക്കി.

പുലി പല്ല് കൈമാറിയത് 2024 ജൂലൈയിലാണ്. അന്വേഷണം പുലിപ്പല്ല് രഞ്ജിത്ത് കുമ്പിടിയിലേക്ക് നടത്തും. ഇയാളെ ബന്ധപെടാൻ സാധിച്ചിട്ടില്ല. വേടന്റെ ഇൻസ്റ്റാഗ്രാം സുഹൃത്താണ് രഞ്ജിത്ത്. യുകെ- ഫ്രാൻസ് കേന്ദ്രികച്ച് പ്രവർത്തിക്കുന്നയാളാണ് രഞ്ജിത്തെന്ന് കോടനാട് റേഞ്ച് ഓഫിസർ പറഞ്ഞു. വേടനെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങും. ഫ്ലാറ്റിലും, തൃശൂരിലെ ജ്വലറിയിലും എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് റേഞ്ച് ഓഫിസർ ആർ അധീഷ്‌ വ്യക്തമാക്കി.

വിശദമായി ചോദ്യം ചെയ്യലിൽ പുലിപ്പല്ല് നൽകിയത് രഞ്ജിത്ത് എന്നയാളാണെന്ന് വേടൻ മൊഴി നൽകിയത്. 2024ലാണ് പുലിപ്പല്ല് തനിക്ക് ചെന്നൈയിൽ വെച്ച് ലഭിച്ചതെന്ന് വേടൻ പറഞ്ഞു. ഇന്നലെ രാത്രിയോടുകൂടി വേടനെ ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചിരുന്നു.

Related Posts

സിഐയെ ഭീഷണിപ്പെടുത്ത കേസ്; അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
  • August 17, 2026

പൊലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ചതിന് പിന്നാലെ അറസ്റ്റിലായ ക്രമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കോതമംഗലം ഊന്നുകൽ സിഐ യെ ഭീഷണിപ്പെടുത്ത കേസിലാണ് കോതമംഗലം കോടതി അർജുൻ ആയങ്കിയെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. പൊലീസിനെ ഭീഷണിപ്പെടുത്തിയ…

Continue reading
എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി
  • August 15, 2026

ഇടുക്കി എഴുകുംവയൽ ഇരട്ട കൊലപാതകത്തിൽ പ്രതി അജീഷുമായി വീട്ടിൽ തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി. എല്ലാം കള്ളമെന്നും തനിക്കുള്ള പണിയെന്നും അജീഷ്. ഒരാഴ്ച മുമ്പാണ് ഡി അഡിക്ഷൻ സെൻററിൽ നിന്ന് അജീഷ് വീട്ടിൽ തിരിച്ചെത്തിയത്. എഴുകുംവയൽ പാറത്തറയിൽ ആന്റണി,…

Continue reading

You Missed

‘അഭിജീത് ദിപ്കെ‌ AAP പ്രവർത്തകൻ: ജന്തർമന്തർ പ്രതിഷേധം കോൺഗ്രസ് കാലത്തായിരുന്നെങ്കിൽ വെടിയേറ്റ് ആയിരങ്ങൾ മരിച്ചേനെ’; കിരൺ റിജിജു

‘അഭിജീത് ദിപ്കെ‌ AAP പ്രവർത്തകൻ: ജന്തർമന്തർ പ്രതിഷേധം കോൺഗ്രസ് കാലത്തായിരുന്നെങ്കിൽ വെടിയേറ്റ് ആയിരങ്ങൾ മരിച്ചേനെ’; കിരൺ റിജിജു

വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്

വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്

മാസപ്പടി കേസിൽ വീണ്ടും ED റെയ്ഡ്; എട്ടിടങ്ങളിൽ പരിശോധന

മാസപ്പടി കേസിൽ വീണ്ടും ED റെയ്ഡ്; എട്ടിടങ്ങളിൽ പരിശോധന

വന്ദേമാതര വിവാദം; പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകൾ

വന്ദേമാതര വിവാദം; പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകൾ

ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം.

ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം.

‘റബറിൻ്റെ വില 300 രൂപ ആക്കും, കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധുവാണ് UDF സർക്കാർ’: മുഖ്യമന്ത്രി

‘റബറിൻ്റെ വില 300 രൂപ ആക്കും, കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധുവാണ് UDF സർക്കാർ’: മുഖ്യമന്ത്രി