‘അഭിജീത് ദിപ്കെ‌ AAP പ്രവർത്തകൻ: ജന്തർമന്തർ പ്രതിഷേധം കോൺഗ്രസ് കാലത്തായിരുന്നെങ്കിൽ വെടിയേറ്റ് ആയിരങ്ങൾ മരിച്ചേനെ’; കിരൺ റിജിജു

ഡൽഹി: കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കയ്ക്കെതിരെ തുറന്നടിച്ച് കേന്ദ്ര പാർലമന്ററികാര്യമന്ത്രി കിരൺ റിജിജു. അഭിജീത് ദിപ്കെ ആംആദ്മി പാർട്ടി പ്രവർത്തകനെന്നും വിദ്യാർഥികളെ മറയാക്കി എഎപി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചെന്നുമാണ് വിമർശനം. ​ജന്തർമന്തർ പ്രതിഷേധത്തിൽ ഡൽഹി പൊലീസിനെ കിരൺ റിജിജു പ്രശംസിച്ചു. കോൺഗ്രസ് കാലത്തായിരുന്നെങ്കിൽ വെടിയേറ്റ് ആയിരങ്ങൾ മരിച്ചേനെ. പ്രതിഷേധത്തിൽ ഒരാളുടെ പോലും എല്ലൊടിഞ്ഞിട്ടില്ലെന്നും വിദ്യാർത്ഥികളെന്ന വ്യാജേന നിരവധി ക്രിമിനലുകളാണ് നുഴഞ്ഞുകയറിയതെന്നും കിരൺ റിജിജു പറഞ്ഞു.

​പ്രതിഷേധത്തിൽ ഗുരുതര പരിക്കുകളോടെ ആരും ആശുപത്രിയിലില്ല. പ്രതിഷേധത്തിൽ വിദ്യാർത്ഥികളെന്ന വ്യാജേന നിരവധി ക്രിമിനലുകളാണ് നുഴഞ്ഞുകയറിയത്. ഇത്രയും വലിയ പ്രതിഷേധം ആർക്കും പരിക്കേൽക്കാതെ കൈകാര്യം ചെയ്തതിന് ഡൽഹി പോലീസിനെ അഭിനന്ദിക്കണമെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. ആം ആദ്മി പാർട്ടി, ഭീം ആർമി, സമാജ്‌വാദി പാർട്ടി തുടങ്ങിയ രാഷ്ട്രീയ സംഘടനകൾ ഈ സമരത്തിൽ പങ്കുചേരുകയും പ്രതിഷേധക്കാരെ അക്രമത്തിലേക്ക് പ്രേരിപ്പിക്കുകയും ചെയ്തതായി റിജിജു ആരോപിച്ചു.

എഫ്സിആർഎ ഭേദ​ഗതി സംബന്ധിച്ചും കേന്ദ്രമന്ത്രി പ്രതികരിച്ചു. വിദേശ ഫണ്ടുകളിൽ ഏറ്റവും കൂടുതൽ വിഹിതം ലഭിക്കുന്നത് ഹിന്ദു സംഘടനകൾകൾക്കാണ്. അതിനാൽ പ്രതിഷേധിക്കേണ്ടത് അവരാണ്. 16 ശതമാനം മാത്രമാണ് ക്രിസ്ത്യൻ മിഷണറിമാർക്ക് ലഭിക്കുന്നത്. ​ബിൽ ക്രിസ്ത്യൻ വിഭാഗത്തെ ലക്ഷ്യം വെക്കുന്നത് എന്ന് പ്രതിപക്ഷം നുണപ്രചാരണം നടത്തുന്നുവെന്ന് കിരൺ റിജിജു പറഞ്ഞു.
​നിലവിലെ പ്രതിഷേധങ്ങൾക്ക് പിന്നിൽ വ്യക്തമായ വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണെന്നും അദേഹം കൂട്ടിച്ചേർത്തു.

Related Posts

ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം; നിര്‍ണായക ഇന്ത്യാ സഖ്യ യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുന്നു
  • September 30, 2026

ഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം. സമരപരിപാടികള്‍ക്ക് രൂപം നല്‍കാനുള്ള നിര്‍ണായക ഇന്ത്യാ സഖ്യ യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുന്നു. ആംആദ്മി പാര്‍ട്ടിയും ഡിഎംകെയും യോഗത്തില്‍ നിന്ന് വിട്ടുനിന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനത്തില്‍ രാജ്യം ആശങ്കയിലെന്ന് യോഗത്തില്‍…

Continue reading
‘മകളേ… നിന്നെ വേദനിപ്പിച്ചയാള്‍ ഇനി സ്വതന്ത്രനായി സൂര്യോദയം കാണില്ല’; ശ്രദ്ധ നേടി പോക്‌സോ കേസിലെ അതിജീവിതയ്ക്ക് ജഡ്ജി എഴുതിയ കത്ത്
  • September 30, 2026

ഡല്‍ഹി: പോക്‌സോ കേസിലെ അതിജീവിതയായ പത്തുവയസുകാരിയെ മകളേയെന്ന് വിളിച്ച് ചേര്‍ത്തുപിടിച്ച് ജഡ്ജി. പെണ്‍കുട്ടിയ്ക്ക് ഡല്‍ഹി രോഹിണിയിലെ പ്രത്യേക കോടതി ജഡ്ജി രജനി രംഗ എഴുതിയ കത്ത് ഏറെ ഹൃദയസ്പര്‍ശിയായി. ഏഴ് വയസുള്ളപ്പോഴാണ് പെണ്‍കുട്ടി പീഡനം നേരിട്ടത്. (Delhi judge’s message to…

Continue reading

You Missed

ആർ ശ്രീലേഖയുടെ രാജി നീക്കത്തിന് പിന്നിൽ BJP നേതാക്കളുടെ നിസഹകരണം; ആർഎസ്എസിനും അതൃപ്തി

ആർ ശ്രീലേഖയുടെ രാജി നീക്കത്തിന് പിന്നിൽ BJP നേതാക്കളുടെ നിസഹകരണം; ആർഎസ്എസിനും അതൃപ്തി

വി.ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റണമെന്ന് കെ സുധാകരൻ പോസ്റ്റിട്ടെന്ന വ്യാജ പ്രചാരണം; പൊലീസ് കേസെടുത്തു

വി.ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റണമെന്ന് കെ സുധാകരൻ പോസ്റ്റിട്ടെന്ന വ്യാജ പ്രചാരണം; പൊലീസ് കേസെടുത്തു

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മധ്യസ്ഥത വഹിക്കാൻ ഇന്ത്യ; നയതന്ത്ര ചർച്ചകൾ നടത്തുന്നതായി വിദേശകാര്യ മന്ത്രാലയം

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മധ്യസ്ഥത വഹിക്കാൻ ഇന്ത്യ; നയതന്ത്ര ചർച്ചകൾ നടത്തുന്നതായി വിദേശകാര്യ മന്ത്രാലയം

സംസ്ഥാനത്തെ മരുന്ന് പ്രതിസന്ധിക്ക് പരിഹാരമാകുന്നു; ഡോക്സി സൈക്കിളിന്റെ ആദ്യ ബാച്ചുകൾ എത്തി: ഏഴിനം മരുന്നുകൾ ഇന്ന് എത്തും

സംസ്ഥാനത്തെ മരുന്ന് പ്രതിസന്ധിക്ക് പരിഹാരമാകുന്നു; ഡോക്സി സൈക്കിളിന്റെ ആദ്യ ബാച്ചുകൾ എത്തി: ഏഴിനം മരുന്നുകൾ ഇന്ന് എത്തും

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

സിപിഐഎം കൗണ്‍സിലര്‍ക്കെതിരായ കൈക്കൂലി ആരോപണം: 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചുവിറ്റെന്ന് അജിന്‍ പറയുന്ന വിഡിയോ പുറത്തുവിട്ട് പരാതിക്കാരന്‍

സിപിഐഎം കൗണ്‍സിലര്‍ക്കെതിരായ കൈക്കൂലി ആരോപണം: 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചുവിറ്റെന്ന് അജിന്‍ പറയുന്ന വിഡിയോ പുറത്തുവിട്ട് പരാതിക്കാരന്‍