സിഐയെ ഭീഷണിപ്പെടുത്ത കേസ്; അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

പൊലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ചതിന് പിന്നാലെ അറസ്റ്റിലായ ക്രമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കോതമംഗലം ഊന്നുകൽ സിഐ യെ ഭീഷണിപ്പെടുത്ത കേസിലാണ് കോതമംഗലം കോടതി അർജുൻ ആയങ്കിയെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ റിമാൻ്റിലായ പ്രതി അർജുൻ ആയങ്കിയെ ഇന്ന് കോതമംഗലം പോലീസ് കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുകയായിരുന്നു.

ഫേസ്ബുക്കിലൂടെ വെല്ലുവിളി പോസ്റ്റുകളിട്ടത് താന്‍ തന്നെയെന്ന് അർജുൻ ആയങ്കി പൊലീസിന് മൊഴി നൽകിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിടാന്‍ പല സ്ഥലങ്ങളില്‍ നിന്നുള്ള വൈ ഫൈ ആണ് ഉപയോഗിച്ചതെന്നും ഇയാള്‍ പറഞ്ഞു. അര്‍ജുന്‍ ആയങ്കിയെ പിടികൂടിയ അഭിഭാഷകയുടെ അപ്പാര്‍ട്ട്‌മെന്റിന് സമീപത്തുവച്ചാണ് ഫോണ്‍ കണ്ടെത്തിയത്. ഭീഷണി പോസ്റ്റ് ഇട്ട ഐഫോണ്‍ 16 പ്രോ ഫോണ്‍ ആണ് കണ്ടെത്തിയത്. ഷൂ റാക്കില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഫോണ്‍. മുമ്പ് അര്‍ജുന്‍ പിടിയിലായപ്പോള്‍ പൊലീസ് മറ്റൊരു വിവോ ഫോണ്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ ഫോണില്‍ നിന്നല്ല പോസ്റ്റുകള്‍ ഇട്ടതെന്ന് പിന്നീട് തെളിയുകയായിരുന്നു.

പൊലീസിനെയും സ‍ർക്കാരിനെയും വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ ഈ മാസം ഒമ്പതിനാണ് കണ്ണൂരിൽ നിന്ന് പിടികൂടിയത്. പുലർച്ചെ രണ്ടരയോടെ ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അ‍ർജുൻ ആയങ്കിയെ കസ്റ്റ‍ഡിയിലെടുത്തത്. അർജുൻ ആയങ്കിയെ ഓടിച്ചിട്ട് പിടികൂടിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Related Posts

പത്തനംതിട്ട മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊലപ്പെടുത്തി; യുവാവ് പിടിയിൽ
  • September 29, 2026

പത്തനംതിട്ട: കോഴഞ്ചേരി മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശി ഇരുപതുകാരി ദിൻഷയാണ് മരിച്ചത്. ജിത്തു എന്നയാളെ പിടികൂടി. പ്രണയനൈരാശമെന്നാണ് പൊലീലീസിന്റെ പ്രാഥമിക നിഗമനം. രണ്ട് മണിയോടെയായിരുന്നു സംഭവം നടന്നത്. റിസോര്‍ട്ടിലെത്തിയ ജിത്തും ദിൻഷയെ പുറത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. 15 മിനിറ്റോളം ഇരുവരും…

Continue reading
ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ
  • September 14, 2026

വയനാട്: സുൽത്താൻ ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ. പ്രതിയായ സബിത്തിനെയാണ് സസ്പെൻഡ് ചെയ്തത്. തൊണ്ടിമുതലായ 7 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ മോഷ്ടിച്ച സബിത്ത് ഒളിവിലാണ്. ഒളിവിൽ കഴിയുന്ന സബിത്തിനായി പ്രത്യേക അന്വേഷണസംഘം തിരച്ചിൽ തുടരുന്നു.…

Continue reading

You Missed

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം, ഒക്ടോബർ 9 വരെ മഴ തുടരും; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം, ഒക്ടോബർ 9 വരെ മഴ തുടരും; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

മെസിയുടെ പേരിലെ തട്ടിപ്പ്; SIT റിപ്പോർട്ട് സർക്കാരിന് കൈമാറി

മെസിയുടെ പേരിലെ തട്ടിപ്പ്; SIT റിപ്പോർട്ട് സർക്കാരിന് കൈമാറി

ആർ ശ്രീലേഖയുടെ രാജി നീക്കത്തിന് പിന്നിൽ BJP നേതാക്കളുടെ നിസഹകരണം; ആർഎസ്എസിനും അതൃപ്തി

ആർ ശ്രീലേഖയുടെ രാജി നീക്കത്തിന് പിന്നിൽ BJP നേതാക്കളുടെ നിസഹകരണം; ആർഎസ്എസിനും അതൃപ്തി

വി.ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റണമെന്ന് കെ സുധാകരൻ പോസ്റ്റിട്ടെന്ന വ്യാജ പ്രചാരണം; പൊലീസ് കേസെടുത്തു

വി.ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റണമെന്ന് കെ സുധാകരൻ പോസ്റ്റിട്ടെന്ന വ്യാജ പ്രചാരണം; പൊലീസ് കേസെടുത്തു

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മധ്യസ്ഥത വഹിക്കാൻ ഇന്ത്യ; നയതന്ത്ര ചർച്ചകൾ നടത്തുന്നതായി വിദേശകാര്യ മന്ത്രാലയം

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മധ്യസ്ഥത വഹിക്കാൻ ഇന്ത്യ; നയതന്ത്ര ചർച്ചകൾ നടത്തുന്നതായി വിദേശകാര്യ മന്ത്രാലയം

സംസ്ഥാനത്തെ മരുന്ന് പ്രതിസന്ധിക്ക് പരിഹാരമാകുന്നു; ഡോക്സി സൈക്കിളിന്റെ ആദ്യ ബാച്ചുകൾ എത്തി: ഏഴിനം മരുന്നുകൾ ഇന്ന് എത്തും

സംസ്ഥാനത്തെ മരുന്ന് പ്രതിസന്ധിക്ക് പരിഹാരമാകുന്നു; ഡോക്സി സൈക്കിളിന്റെ ആദ്യ ബാച്ചുകൾ എത്തി: ഏഴിനം മരുന്നുകൾ ഇന്ന് എത്തും