വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്

എറണാകുളം: വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ് കോളജ് മാനേജ്മെന്റ്. സേ പരീക്ഷ ഫീസ് 6000 ത്തിൽ നിന്ന് 1000 ആക്കി കുറച്ചു. KTU നിർദേശപ്രകാരമുള്ള മിനിമം ക്രെഡിറ്റ് സിസ്റ്റം നടപ്പാക്കുമെന്ന് ഉത്തരവിൽ കോളജ് അധികൃതർ സമ്മതിച്ചു. വിദ്യാർഥി അക്കാദമി കൗൺസിൽ യോഗങ്ങൾ കൃത്യമായി വിളിച്ചു ചേർക്കും എന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. നേരത്തെ കുറഞ്ഞ ക്രെഡിറ്റിന്റെ പുറത്ത് രജിസ്റ്റർ ചെയ്യാൻ കഴിയാതിരുന്ന കുട്ടികൾക്ക് അഞ്ചാം സെമസ്റ്ററിലേക്ക് രജിസ്റ്റർ ചെയ്യാനും സൗകര്യമൊരുക്കുമെന്ന് ഉത്തരവിൽ കൂട്ടിച്ചേർത്തു. വിദ്യാർഥികൾ അനിശ്ചിതകാല പഠിപ്പു മുടക്ക് സമരം പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് കോളജിന്റെ സർക്കുലർ.

അതേസമയം, കോളജ് സർക്കുലർ അംഗീകരിക്കാൻ കഴിയില്ലെന്നും സമരവുമായി തന്നെ മുന്നോട്ട് പോകുമെന്നും വിദ്യാർഥികൾ അറിയിച്ചു. കോളജിനു മുന്നിൽ വിദ്യാർഥികൾ പ്രതിഷേധം ആരംഭിച്ചു. അധ്യാപകർ അടക്കമുള്ളവരെ തടഞ്ഞു. പ്രിൻസിപ്പലും ഡീനും മാറിനിൽക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. നിയമം മാറ്റിയതുകൊണ്ട് കാര്യമില്ലെന്നും ഇയർ ബാക്ക് ആയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥി മിച്ചി മർപ്പുവിന്റെ മരണത്തിൽ ഉത്തരവാദിത്വം ഇതുവരെ മാനേജ്മെൻറ്റ് ഏറ്റെടുത്തിട്ടില്ലെന്നും വിദ്യാർഥികൾ വ്യക്തമാക്കി. മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതുവരെ മാനേജ്‌മെന്റിനെതിരെ സമരവുമായി മുന്നോട്ട് പോകുമെന്ന് വിദ്യാർഥികൾ പറഞ്ഞു.

മൂന്നാം വർഷ സിവിൽ എഞ്ചിനീയറിങ് വിദ്യാർഥി മിച്ചി മർപ്പുവിന്റെ മരണത്തിന് പിന്നാലെ മാനേജ്മെന്റ് ഉറപ്പു നൽകിയ കാര്യങ്ങൾ രേഖാമൂലം പ്രസിദ്ധീകരിക്കണമെന്നും, മകനെ നഷ്ടപ്പെട്ട കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും, വിദ്യാർഥികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. കോളജിലെ മുഴുവൻ വിദ്യാർഥികളും സമരത്തിന്റെ ഭാഗമാകുമെന്ന് വിദ്യാർഥി കൂട്ടായ്മ അറിയിച്ചു. വിഷയങ്ങളിൽ തീരുമാനമാകുന്നതുവരെ കോളജിന്റെ പ്രവർത്തനം സ്തംഭിപ്പിക്കും എന്നും, മിച്ചിയുടെ അനുഭവം മറ്റാർക്കും ഉണ്ടാകില്ലെന്ന് ഉറപ്പാക്കണം എന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.

Related Posts

അടൂർ പ്രകാശിന്റെ വിമർശനം: പറയാനുള്ളത് പാർട്ടി വേദികളിൽ പറയണം, ഇങ്ങനെ പെരുമാറുന്നത് ശരിയല്ല: മന്ത്രി കെ മുരളീധരൻ
  • October 2, 2026

തിരുവനന്തപുരം: അടൂർ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരൻ. പറയാനുള്ളത് പാർട്ടി വേദികളിൽ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ട്. ചില കാര്യങ്ങൾ പത്രം വായിച്ചിട്ടാണ് അറിയുന്നതെന്ന് താൻ മുൻപ് പറഞ്ഞിരുന്നുവെന്നും അന്ന് എല്ലാവരും തന്റെ മെക്കിട്ട് കയറിയെന്നും കെ…

Continue reading
മരംമുറിയിൽ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിച്ചു; അന്വേഷണം ഉന്നതരിലേക്കെത്തിയില്ല
  • October 2, 2026

വയനാട്: റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറായിരുന്ന എ ജയതിലകിന്റെ വിവാദ ഉത്തരവിന്റെ പേരിൽ , സംസ്ഥാനത്ത് നടന്ന മരംമുറിയിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം അട്ടിമറിച്ചു. അന്വേഷണം ഉന്നതരിലേക്കെത്താതെയാണ് അട്ടിമറി നടന്നതെന്നാണ് ആക്ഷേപം. ക്രൈംബ്രാഞ്ച് എസ് പിയായിരുന്ന കെ എസ് സുദർശനനായിരുന്നു അന്വേഷണ ചുമതല.…

Continue reading

You Missed

അടൂർ പ്രകാശിന്റെ വിമർശനം: പറയാനുള്ളത് പാർട്ടി വേദികളിൽ പറയണം, ഇങ്ങനെ പെരുമാറുന്നത് ശരിയല്ല: മന്ത്രി കെ മുരളീധരൻ

അടൂർ പ്രകാശിന്റെ വിമർശനം: പറയാനുള്ളത് പാർട്ടി വേദികളിൽ പറയണം, ഇങ്ങനെ പെരുമാറുന്നത് ശരിയല്ല: മന്ത്രി കെ മുരളീധരൻ

മരംമുറിയിൽ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിച്ചു; അന്വേഷണം ഉന്നതരിലേക്കെത്തിയില്ല

മരംമുറിയിൽ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിച്ചു; അന്വേഷണം ഉന്നതരിലേക്കെത്തിയില്ല

ഇന്നത്തെ കോടി ആര് നേടും? കാരുണ്യ ലോട്ടറി KR 770 ഫലം ഇന്ന്

ഇന്നത്തെ കോടി ആര് നേടും? കാരുണ്യ ലോട്ടറി KR 770 ഫലം ഇന്ന്

കൊല്ലത്ത് കൊടിയേരി അനുസ്മരണ ഫ്ലക്സ് നശിപ്പിച്ചത് SFI പ്രവർത്തകനല്ല; വിശദീകരണവുമായി SFI ജില്ലാ നേതൃത്വം

കൊല്ലത്ത് കൊടിയേരി അനുസ്മരണ ഫ്ലക്സ് നശിപ്പിച്ചത് SFI പ്രവർത്തകനല്ല; വിശദീകരണവുമായി SFI ജില്ലാ നേതൃത്വം

ഡെന്മാര്‍ക്കിനെതിരെയുള്ള മത്സരത്തിന് കാത്തുനില്‍ക്കാതെ ക്യാമ്പ് വിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; കോച്ചുമായി തര്‍ക്കിച്ചെന്ന് വിവരം

ഡെന്മാര്‍ക്കിനെതിരെയുള്ള മത്സരത്തിന് കാത്തുനില്‍ക്കാതെ ക്യാമ്പ് വിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; കോച്ചുമായി തര്‍ക്കിച്ചെന്ന് വിവരം

മന്ത്രി ഒ.ജെ ജനീഷിനെതിരായ ആക്രമണം: സംസ്ഥാനത്ത് അക്രമങ്ങൾ അഴിച്ചു വിടുന്നു, ക്രിമിനലുകളെ കൈകാര്യം ചെയ്യാൻ പൊലീസിന് അറിയാം; മുഖ്യമന്ത്രി

മന്ത്രി ഒ.ജെ ജനീഷിനെതിരായ ആക്രമണം: സംസ്ഥാനത്ത് അക്രമങ്ങൾ അഴിച്ചു വിടുന്നു, ക്രിമിനലുകളെ കൈകാര്യം ചെയ്യാൻ പൊലീസിന് അറിയാം; മുഖ്യമന്ത്രി