‘കയ്യും കാലും പിടിച്ചപ്പോൾ പണം കൊടുത്തു, കഞ്ചാവ് കേസിലെ പ്രതി തസ്‌ലിമയെ അറിയാം’; ബിഗ് ബോസ് താരം ജിന്റോ

ആലപ്പുഴ കഞ്ചാവ് കേസിലെ പ്രതി തസ്‌ലിമയെ അറിയാമെന്ന് ബിഗ് ബോസ് താരം ജിന്റോ.വെറും പരിചയമാത്രമാണ്. കയ്യും കാലും പിടിച്ചപ്പോൾ സഹായം നൽകി. അച്ഛൻ മരിച്ചെന്നു പറഞ്ഞ് ആയിരം രൂപ ചോദിച്ചു, ഞാൻ കൊടുത്തു. അത്ര മാത്രമാണുണ്ടായതെന്നും ജിന്റോ വ്യക്തമാക്കി.

ജീവിക്കാൻ ആഗ്രഹമുണ്ട്, ഒരുപാട് സ്വപ്നങ്ങളുണ്ട്. ദയവായി തനിക്ക് വ്യാജ ഇമേജ് നൽകരുതെന്നും ന്നും അദ്ദേഹം ആവർത്തിച്ചു. അറസ്റ്റ് ചെയ്തുവെന്ന വ്യാജപ്രചരണം പോലും ചിലർ നടത്തിയതായും ജിന്റോ പറഞ്ഞു. ഓടി ഒളിച്ചിട്ടില്ല, ഒളിക്കുകയുമില്ല. നിയമപരമായി താൻ ഇതെല്ലാം നേരിടുമെന്നും ജിന്റോ കൂട്ടിച്ചേർത്തു. കേസിനെ താൻ ഞാൻ നിയമപരമായി നേരിടുമെന്നും ജിന്റോ പ്രതികരിച്ചു.

പതിനായിരം ആൾക്കാരെ വിളിച്ചിട്ടുണ്ട്. അതിലൊരാൾ ഞാൻ അത്രേയുള്ളൂ. വന്നു കഴിഞ്ഞ് എല്ലാം പറയാം, കുറേ പറയാനുണ്ട് എനിക്ക്,” എന്നാണ് എക്സൈസ് ടീമിനു മുന്നിൽ ഹാജരാവാൻ എത്തിയ ജിന്റോ മീഡിയയോട് പ്രതികരിച്ചത്.കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിച്ചപ്പോഴും തസ്ലീമയെ അറിയില്ല, പേരു കേട്ടിട്ട് മനസ്സിലാവുന്നില്ല എന്നാണ് ജിന്റോ പറഞ്ഞത്.

ഹൈബ്രിഡ് കഞ്ചാവ് കേസിൽ മുൻ ബി​ഗ് ബോസ് താരം ജിന്റോയ്ക്ക് എക്സൈസ് നോട്ടീസ് അയച്ചിരുന്നു. കഞ്ചാവ് കേസില്‍ പിടിയിലായ തസ്‌ലിമയ്ക്ക് ജിന്റോയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യാന്‍ നോട്ടീസ് അയച്ചത്.

Related Posts

സിഐയെ ഭീഷണിപ്പെടുത്ത കേസ്; അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
  • August 17, 2026

പൊലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ചതിന് പിന്നാലെ അറസ്റ്റിലായ ക്രമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കോതമംഗലം ഊന്നുകൽ സിഐ യെ ഭീഷണിപ്പെടുത്ത കേസിലാണ് കോതമംഗലം കോടതി അർജുൻ ആയങ്കിയെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. പൊലീസിനെ ഭീഷണിപ്പെടുത്തിയ…

Continue reading
എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി
  • August 15, 2026

ഇടുക്കി എഴുകുംവയൽ ഇരട്ട കൊലപാതകത്തിൽ പ്രതി അജീഷുമായി വീട്ടിൽ തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി. എല്ലാം കള്ളമെന്നും തനിക്കുള്ള പണിയെന്നും അജീഷ്. ഒരാഴ്ച മുമ്പാണ് ഡി അഡിക്ഷൻ സെൻററിൽ നിന്ന് അജീഷ് വീട്ടിൽ തിരിച്ചെത്തിയത്. എഴുകുംവയൽ പാറത്തറയിൽ ആന്റണി,…

Continue reading

You Missed

‘അഭിജീത് ദിപ്കെ‌ AAP പ്രവർത്തകൻ: ജന്തർമന്തർ പ്രതിഷേധം കോൺഗ്രസ് കാലത്തായിരുന്നെങ്കിൽ വെടിയേറ്റ് ആയിരങ്ങൾ മരിച്ചേനെ’; കിരൺ റിജിജു

‘അഭിജീത് ദിപ്കെ‌ AAP പ്രവർത്തകൻ: ജന്തർമന്തർ പ്രതിഷേധം കോൺഗ്രസ് കാലത്തായിരുന്നെങ്കിൽ വെടിയേറ്റ് ആയിരങ്ങൾ മരിച്ചേനെ’; കിരൺ റിജിജു

വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്

വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്

മാസപ്പടി കേസിൽ വീണ്ടും ED റെയ്ഡ്; എട്ടിടങ്ങളിൽ പരിശോധന

മാസപ്പടി കേസിൽ വീണ്ടും ED റെയ്ഡ്; എട്ടിടങ്ങളിൽ പരിശോധന

വന്ദേമാതര വിവാദം; പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകൾ

വന്ദേമാതര വിവാദം; പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകൾ

ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം.

ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം.

‘റബറിൻ്റെ വില 300 രൂപ ആക്കും, കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധുവാണ് UDF സർക്കാർ’: മുഖ്യമന്ത്രി

‘റബറിൻ്റെ വില 300 രൂപ ആക്കും, കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധുവാണ് UDF സർക്കാർ’: മുഖ്യമന്ത്രി