എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

ഇടുക്കി എഴുകുംവയൽ ഇരട്ട കൊലപാതകത്തിൽ പ്രതി അജീഷുമായി വീട്ടിൽ തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി. എല്ലാം കള്ളമെന്നും തനിക്കുള്ള പണിയെന്നും അജീഷ്. ഒരാഴ്ച മുമ്പാണ് ഡി അഡിക്ഷൻ സെൻററിൽ നിന്ന് അജീഷ് വീട്ടിൽ തിരിച്ചെത്തിയത്. എഴുകുംവയൽ പാറത്തറയിൽ ആന്റണി, ഭാര്യ വത്സമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇരുവരെയും ദൈവ സന്നിധിയിലേക്ക് അയച്ചു എന്ന വിചിത്ര പ്രതികരണമാണ് കൊലപാതകത്തിനുശേഷം പ്രതി നാട്ടുകാരോടും പോലീസിനോടും നടത്തിയത്. ഡി അഡിക്ഷൻ സെന്ററിൽ നിന്ന് വീട്ടിൽ തിരിച്ചെത്തിയ അജീഷ് ലഹരി ഉപയോഗം വീണ്ടും തുടർന്നു. ഇത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് പിതാവ് ആൻറണിയെയും മാതാവ് വത്സയേയും അജീഷ് കുത്തി കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം ചിത്രങ്ങൾ പകർത്തി വിദേശത്തുള്ള വൈദികന് അയച്ചു നൽകി.

കൊല്ലപ്പെട്ട ആൻറണിയുടെ മാതാവും സംഭവസമയം വീട്ടിൽ ഉണ്ടായിരുന്നു.ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കും.

Related Posts

ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ
  • September 14, 2026

വയനാട്: സുൽത്താൻ ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ. പ്രതിയായ സബിത്തിനെയാണ് സസ്പെൻഡ് ചെയ്തത്. തൊണ്ടിമുതലായ 7 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ മോഷ്ടിച്ച സബിത്ത് ഒളിവിലാണ്. ഒളിവിൽ കഴിയുന്ന സബിത്തിനായി പ്രത്യേക അന്വേഷണസംഘം തിരച്ചിൽ തുടരുന്നു.…

Continue reading
അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം: കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം
  • September 12, 2026

ഇടുക്കി: അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം. വിശദ പരിശോധനയ്ക്കായി ഫോറൻസിക് സംഘം വീട്ടിലെത്തി സാമ്പിളുകൾ ശേഖരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം പരിശോധനയ്ക്കായി മാറ്റി. ഒഴുകത്തെടത്തെ ഒരു വയസ്സുകാരായ ഇഹാൻ്റെയും, റിഹാൻ്റെയും മരണം…

Continue reading

You Missed

വാര്‍ത്താ കവറേജിനിടെ എന്‍ബിസി ലോസ് ഏഞ്ചലസിന്റെ ഹെലികോപ്ടര്‍ തകര്‍ന്നു; മൂന്ന് മരണം

വാര്‍ത്താ കവറേജിനിടെ എന്‍ബിസി ലോസ് ഏഞ്ചലസിന്റെ ഹെലികോപ്ടര്‍ തകര്‍ന്നു; മൂന്ന് മരണം

ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്

ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്

റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയത് നിയമപരമായി, സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല, ആ ചാനലില്‍ തന്നെയാണ് വാര്‍ത്ത കണ്ടത്: മുഖ്യമന്ത്രി

റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയത് നിയമപരമായി, സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല, ആ ചാനലില്‍ തന്നെയാണ് വാര്‍ത്ത കണ്ടത്: മുഖ്യമന്ത്രി

ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി

ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി

മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫാബിസിന്റെ ലോക്കറില്‍ ഇ ഡി പരിശോധന; ലോക്കറിലുള്ളത് 50 പവനോളം സ്വര്‍ണം

മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫാബിസിന്റെ ലോക്കറില്‍ ഇ ഡി പരിശോധന; ലോക്കറിലുള്ളത് 50 പവനോളം സ്വര്‍ണം

ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍, കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു; സൗദിയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം

ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍, കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു; സൗദിയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം