ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം.

കൊച്ചി: ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. അർഹതയില്ലാത്തവരെ ആദരിച്ച് പണം കൊടുക്കേണ്ട ആവശ്യം സർക്കാരിനെന്തെന്ന് കോടതി ചോദിച്ചു. കായിക ക്ഷമതയില്ലെന്ന് തെളിഞ്ഞിട്ടും മാറ്റാർക്കുമില്ലാത്ത പ്രത്യേകത എന്തുകൊണ്ടാണ് ഇവർക്കെന്നും ഹൈക്കോടതിയുടെ വിമർശനം. അഴിമതി നിയമന നിരോധന പ്രകാരമുള്ള കേസ് നിലനിൽക്കില്ലന്ന് സർക്കാർ ഹൈക്കോടതിയിൽ ആവർത്തിച്ചു.

അർഹതയില്ലാത്ത ഒരാളുടെ നിമനനം അഴിമതിയാണൊയെന്നതാണ് ചോദ്യമെന്ന് ഹൈക്കോടതി പറഞ്ഞു. ടെസ്റ്റ്‌ പരാജയപ്പെട്ട കാര്യം മന്ത്രി സഭയെ അറിയിച്ചില്ലെന്നത് ഗൗരവതരം.നിയമം എല്ലാവർക്കും ഒരുപോലെയെന്ന് കോടതി പറഞ്ഞു. അതേസമയം ഹർജി നിലനിൽക്കില്ലെന്നാണ് സർക്കാർ വാദം. 41 വയസുള്ളയാളെയാണ് പൊലീസിൽ എടുക്കുന്നത് എന്ന് ഹർജിക്കാരൻ വാദിച്ചു. നടപടി ക്രമങ്ങൾ ഒന്നും പാലിച്ചില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

കായിക ക്ഷമതയില്ലെന്ന് തെളിഞ്ഞല്ലോയെന്നും ടെസ്റ്റ്‌ നടത്തിയപ്പോൾ കുഴഞ്ഞുവീണല്ലോ കോടതി ചോദിച്ചു. വലിയ നേട്ടം കൈവരിച്ചവർ പോലും സി. പി ഓ, ക്ലാർക്ക് തസ്തികളിലാണ് ജോലി നൽകിയതെന്നും ഇവർക്ക് സർക്കിൾ ഇൻസ്‌പെക്ടർ തസ്തിക നൽകിയതെന്നും ഹർജിക്കാരൻ കോടതിയിൽ പറഞ്ഞു. ഇതിൽ തന്നെ ചട്ടലംഘനം വ്യക്തമെന്ന് ഹർജിക്കാരൻ വാദിച്ചു.

Related Posts

അടൂർ പ്രകാശിന്റെ വിമർശനം: പറയാനുള്ളത് പാർട്ടി വേദികളിൽ പറയണം, ഇങ്ങനെ പെരുമാറുന്നത് ശരിയല്ല: മന്ത്രി കെ മുരളീധരൻ
  • October 2, 2026

തിരുവനന്തപുരം: അടൂർ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരൻ. പറയാനുള്ളത് പാർട്ടി വേദികളിൽ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ട്. ചില കാര്യങ്ങൾ പത്രം വായിച്ചിട്ടാണ് അറിയുന്നതെന്ന് താൻ മുൻപ് പറഞ്ഞിരുന്നുവെന്നും അന്ന് എല്ലാവരും തന്റെ മെക്കിട്ട് കയറിയെന്നും കെ…

Continue reading
മരംമുറിയിൽ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിച്ചു; അന്വേഷണം ഉന്നതരിലേക്കെത്തിയില്ല
  • October 2, 2026

വയനാട്: റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറായിരുന്ന എ ജയതിലകിന്റെ വിവാദ ഉത്തരവിന്റെ പേരിൽ , സംസ്ഥാനത്ത് നടന്ന മരംമുറിയിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം അട്ടിമറിച്ചു. അന്വേഷണം ഉന്നതരിലേക്കെത്താതെയാണ് അട്ടിമറി നടന്നതെന്നാണ് ആക്ഷേപം. ക്രൈംബ്രാഞ്ച് എസ് പിയായിരുന്ന കെ എസ് സുദർശനനായിരുന്നു അന്വേഷണ ചുമതല.…

Continue reading

You Missed

അടൂർ പ്രകാശിന്റെ വിമർശനം: പറയാനുള്ളത് പാർട്ടി വേദികളിൽ പറയണം, ഇങ്ങനെ പെരുമാറുന്നത് ശരിയല്ല: മന്ത്രി കെ മുരളീധരൻ

അടൂർ പ്രകാശിന്റെ വിമർശനം: പറയാനുള്ളത് പാർട്ടി വേദികളിൽ പറയണം, ഇങ്ങനെ പെരുമാറുന്നത് ശരിയല്ല: മന്ത്രി കെ മുരളീധരൻ

മരംമുറിയിൽ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിച്ചു; അന്വേഷണം ഉന്നതരിലേക്കെത്തിയില്ല

മരംമുറിയിൽ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിച്ചു; അന്വേഷണം ഉന്നതരിലേക്കെത്തിയില്ല

ഇന്നത്തെ കോടി ആര് നേടും? കാരുണ്യ ലോട്ടറി KR 770 ഫലം ഇന്ന്

ഇന്നത്തെ കോടി ആര് നേടും? കാരുണ്യ ലോട്ടറി KR 770 ഫലം ഇന്ന്

കൊല്ലത്ത് കൊടിയേരി അനുസ്മരണ ഫ്ലക്സ് നശിപ്പിച്ചത് SFI പ്രവർത്തകനല്ല; വിശദീകരണവുമായി SFI ജില്ലാ നേതൃത്വം

കൊല്ലത്ത് കൊടിയേരി അനുസ്മരണ ഫ്ലക്സ് നശിപ്പിച്ചത് SFI പ്രവർത്തകനല്ല; വിശദീകരണവുമായി SFI ജില്ലാ നേതൃത്വം

ഡെന്മാര്‍ക്കിനെതിരെയുള്ള മത്സരത്തിന് കാത്തുനില്‍ക്കാതെ ക്യാമ്പ് വിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; കോച്ചുമായി തര്‍ക്കിച്ചെന്ന് വിവരം

ഡെന്മാര്‍ക്കിനെതിരെയുള്ള മത്സരത്തിന് കാത്തുനില്‍ക്കാതെ ക്യാമ്പ് വിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; കോച്ചുമായി തര്‍ക്കിച്ചെന്ന് വിവരം

മന്ത്രി ഒ.ജെ ജനീഷിനെതിരായ ആക്രമണം: സംസ്ഥാനത്ത് അക്രമങ്ങൾ അഴിച്ചു വിടുന്നു, ക്രിമിനലുകളെ കൈകാര്യം ചെയ്യാൻ പൊലീസിന് അറിയാം; മുഖ്യമന്ത്രി

മന്ത്രി ഒ.ജെ ജനീഷിനെതിരായ ആക്രമണം: സംസ്ഥാനത്ത് അക്രമങ്ങൾ അഴിച്ചു വിടുന്നു, ക്രിമിനലുകളെ കൈകാര്യം ചെയ്യാൻ പൊലീസിന് അറിയാം; മുഖ്യമന്ത്രി