വിട പറഞ്ഞത് രാഷ്ട്രീയത്തിലെ സൗമ്യമുഖം; തെന്നല ബാലകൃഷ്ണപിള്ള സമാനതകളില്ലാത്ത പൊതുപ്രവര്‍ത്തകന്‍
ഒരു രാഷ്ട്രീയ നേതാവിന് ഇത്രയൊക്കെ വിനയം ആവശ്യമുണ്ടോ എന്നു തോന്നിപ്പോകുന്നത് കെപിസിസി മുന്‍ അധ്യക്ഷന്‍ തെന്നല ബാലകൃഷ്ണപിള്ളയെ കാണുമ്പോഴായിരുന്നു. സ്ഥാനമാനങ്ങള്‍ക്കുവേണ്ടി പരക്കംപായുന്ന നേതാക്കളില്‍ നിന്നെല്ലാം വ്യത്യസ്തനായിരുന്നു തെന്നല. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല കൃത്യതയോടെ ചെയ്തു തീര്‍ക്കുകയെന്നതായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന പൊതു പ്രവര്‍ത്തകന്റെ…









