ജയസൂര്യയുടെ ചിത്രമെടുത്ത ഫോട്ടോഗ്രാഫറെ മർദിച്ച സംഭവം; കേസെടുത്ത് കേളകം പൊലീസ്
കണ്ണൂർ കൊട്ടിയൂർ ക്ഷേത്രത്തിൽ ഫോട്ടോഗ്രാഫറെ മർദിച്ച സംഭവത്തിൽ കേളകം പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെയാണ് കേസ്. ഫോട്ടോഗ്രാഫർ സജീവ് നായരെ നടൻ ജയസൂര്യക്കൊപ്പം എത്തിയവരാണ് മർദിച്ചത്. ജയസൂര്യക്ക് ഒപ്പമുണ്ടായിരുന്നവർ ഫോട്ടോയെടുക്കുന്നത് തടഞ്ഞ് മർദിച്ചെന്നാണ് പരാതി. ക്ഷേത്രത്തിലെ ഔദ്യോഗിക ചടങ്ങുകളുടെ ദൃശ്യങ്ങൾ…








