ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തിനു കാരണമായ ഹെലികോപ്റ്റര്‍ അപകടം: മാനുഷിക പിഴവെന്ന് റിപ്പോര്‍ട്ട്
സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തിനു കാരണമായ ഹെലികോപ്റ്റര്‍ അപകടത്തിനു കാരണം മാനുഷിക പിഴവെന്ന് റിപ്പോര്‍ട്ട്. ഹെലികോപ്റ്റര്‍ തകരാന്‍ കാരണം പൈലറ്റിന്റെ പിഴവാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചൊവാഴ്ച ലോക്സഭയില്‍ സമര്‍പ്പിച്ച പ്രതിരോധ സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.…








