ഗസ്സയുടെ ആകാശം തെളിഞ്ഞു; സ്വതന്ത്രരായ ബന്ദികള്‍ പ്രിയപ്പെട്ടവരെ പുണര്‍ന്നു; യുദ്ധം തകര്‍ത്ത ഒരുനാട് ഉയിര്‍ത്തെഴുന്നേല്‍പ്പിന് ശ്രമിക്കുമ്പോള്‍
മഹായുദ്ധങ്ങളെക്കുറിച്ചുള്ള ഒരു അതിഭീകര ചലച്ചിത്രത്തിന്റെ ശുഭപര്യവസാനത്തെ അതേപടി പകര്‍ത്തിയതുപോലെയായിരുന്നു ഇന്ന് ഗസ്സ. 15 മാസങ്ങള്‍ക്കൊടുവില്‍ ഗസ്സയുടെ ആകാശത്തുനിന്ന് പുക പയ്യെ നീങ്ങുകയാണ്. അകലെയെങ്ങോ നിന്ന് ഭക്ഷണങ്ങളും മരുന്നുകളുമായി 600 ട്രക്കുകള്‍ പയ്യെ ഗസ്സയിലേക്ക് വരുന്നു. പുകയും പൊടിയുമടങ്ങുമ്പോള്‍, ചിരിക്കാന്‍ മറന്ന സാധാരണക്കാര്‍…








