ഗുജറാത്തിൽ ഈസ്റ്റർ പ്രാർത്ഥന തടസപ്പെടുത്തി ബജ്റംഗ്ദൾ; അക്രമം മതപരിവർത്തനം ആരോപിച്ച്
അഹമ്മദാബാദിൽ ബജ്റംഗ് ദൾ ഈസ്റ്റർ പ്രാർത്ഥന തടസപ്പെടുത്തിയെന്ന് പരാതി. പ്രൊട്ടസ്റ്റൻറ് വിഭാഗം നടത്തിയ പ്രാർത്ഥന യോഗത്തിനിടെയാണ് ബജ്റംഗ്ദൾ പ്രവർത്തകർ എത്തിയത്. മതപരിവർത്തനം ആരോപിച്ചാണ് അക്രമം. വടിയുമായി എത്തിയ സംഘം പ്രാർത്ഥന തടസപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച രാവിലെ നൂറോളം ക്രിസ്ത്യാനികൾ ഹാളിനുള്ളിൽ ഈസ്റ്റർ പരിപാടിയിൽ…








