യുഎസിനെ 10 വിക്കറ്റിന് തകർത്ത് ഇം​ഗ്ലണ്ട്  സെമിയിൽ

ടി 20 ലോകകപ്പ് സൂപ്പർ എട്ടിലെ നിർണായക മത്സരത്തിൽ അമേരിക്കയെ 10 വിക്കറ്റിന് തകർത്ത് നിലവിലെ ചാമ്പ്യന്മാരായ ഇം​ഗ്ലണ്ട് സെമിയിൽ പ്രവേശിച്ചു. ഈ ടൂർണമെന്റിൽ സെമിയിൽ കയറുന്ന ആദ്യ ടീമാണ് ഇം​ഗ്ലണ്ട്.  ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട ഇം​ഗ്ലണ്ടിന് വിജയം അനിവാര്യമായിരുന്നു. അവസരത്തിനൊത്തുയർന്ന ബൗളർമാരും ക്യാപ്റ്റൻ ജോസ് ബട്ട്ലറുമാണ് വിജയം എളുപ്പമാക്കിയത്. 38 പന്തിൽ ഏഴ് സിക്സറുകളുടെയും ആറ് ഫോറുകളുടെയും അകമ്പടിയോടെ ബട്ട്ലർ 83 റൺസെടുത്ത് പുറത്താകാതെ നിന്നു. ഫിൽ സാൾട്ട് 21 പന്തിൽ 25 റൺസെടുത്ത് പുറത്താകാതെ നിന്നു. വെറും 9.4 ഓവറിൽ യുഎസ് ഉയർത്തിയ 115 റൺസ് ഇം​ഗ്ലണ്ട് മറി കടന്നു. യുഎസ് സ്പിന്നർ ഹർമീത് സിങ്ങിനെ ജോസ് ബട്ട്ലർ തുടർച്ചയായി അഞ്ച് സിക്സറുകൾ പറത്തി. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത യുഎസിനെ 2.5 ഓവറിൽ 10 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് പിഴുത ക്രിസ് ജോർദാനാണ് തകർത്തത്. ഹാട്രിക് വിക്കറ്റ് നേട്ടമുൾപ്പെടെയാണ് ജോർദാന്റെ പ്രകടനം. ആദിൽ റാഷിദ്, സാം കുറൻ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. റീസ് ടോപ്ലെയും ലിവിങ്സ്റ്റണും ഓരോ വിക്കറ്റ് നേടി. 30 റൺസെടുത്ത നിതീഷ് കുമാർ, 29 റൺസെടുത്ത കൊറി ആൻഡേഴ്സൺ, 21 റൺസെടുത്ത ഹർമീത് സിങ് എന്നിവർ മാത്രമാണ് അമേരിക്കൻ ബാറ്റിങ് നിരയിൽ തിളങ്ങിയത്.  

Related Posts

അര്‍ജന്റീനയുടെ ചരിത്ര വിജയത്തില്‍ പ്രതികരിച്ച് സൂപ്പര്‍ താരം ലയണല്‍മെസി
  • March 27, 2025

കാനഡ, യുഎസ്എ, മെക്‌സികോ ലോക കപ്പിലേക്ക് യോഗ്യത നേടിയ അര്‍ജന്റീനയുടെ ബ്രസീലിനെതിരെയുള്ള തകര്‍പ്പന്‍ പ്രകടനത്തില്‍ പ്രതികരിച്ച് ലയണല്‍മെസി. ഇന്റര്‍മയാമിക്കായി കളിക്കുന്ന മെസി പരിക്കേറ്റതിനാല്‍ ലോക കപ്പ് യോഗ്യതക്കുള്ള അവസാന മത്സരങ്ങള്‍ക്കുള്ള ദേശീയ ടീമിലുള്‍പ്പെട്ടിരുന്നില്ല. മെസിയില്ലാതെ 4-1 സ്‌കോറില്‍ ബ്രസീലിനെതിരെയുള്ള പ്രകടനത്തിലാണ് സ്വന്തം…

Continue reading
ലെവിന്‍ഡോസ്‌കിക്ക് പകരക്കാരനാകാന്‍ ആ അര്‍ജന്റീന താരം ബാഴ്‌സയിലേക്കോ? അതോ അത്‌ലറ്റികോ നിലനിര്‍ത്തുമോ?
  • March 25, 2025

അര്‍ജന്റീനയുടെ ഖത്തര്‍ ലോക കപ്പ് വിജയത്തില്‍ പങ്കാളിയായ ജൂലിയന്‍ അല്‍വാരസിനെ കാത്ത് പുതിയ തട്ടകം. ബാഴ്‌സലോണയാണ് താരത്തെ നോട്ടമിട്ടിരിക്കുന്നതെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വേനല്‍ക്കാലത്ത് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് വലിയ തുകക്ക് അത്‌ലറ്റിക്കോ മാഡ്രിഡ് സ്വന്തമാക്കിയ താരം 44 മത്സരങ്ങളില്‍…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

സംസ്ഥാനങ്ങളിലെ കനത്ത ചൂട്; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം

സംസ്ഥാനങ്ങളിലെ കനത്ത ചൂട്; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം

ഒന്നും പേടിക്കണ്ട, കേരള പൊലീസും ‘ഖുറേഷി എബ്രാം’വിളിച്ചാല്‍ അടിയന്തര സഹായം നല്‍കും; പൊലീസ് പേജിലെ പോസ്റ്റ് വൈറല്‍

ഒന്നും പേടിക്കണ്ട, കേരള പൊലീസും ‘ഖുറേഷി എബ്രാം’വിളിച്ചാല്‍ അടിയന്തര സഹായം നല്‍കും; പൊലീസ് പേജിലെ പോസ്റ്റ് വൈറല്‍

ഒരേ സിറിഞ്ചില്‍ ലഹരി ഉപയോഗം? വളാഞ്ചേരിയില്‍ 9 പേര്‍ എച്ച്‌ഐവി പോസിറ്റീവ്

ഒരേ സിറിഞ്ചില്‍ ലഹരി ഉപയോഗം? വളാഞ്ചേരിയില്‍ 9 പേര്‍ എച്ച്‌ഐവി പോസിറ്റീവ്

കേരള മോഡലിൽ മാറാൻ മുംബൈ; രണ്ട് മാസത്തിൽ ഡിപിആർ തയ്യാറാകും; മഹാനഗരത്തിലേക്ക് വാട്ടർ മെട്രോ ഉടനെത്തും

കേരള മോഡലിൽ മാറാൻ മുംബൈ; രണ്ട് മാസത്തിൽ ഡിപിആർ തയ്യാറാകും; മഹാനഗരത്തിലേക്ക് വാട്ടർ മെട്രോ ഉടനെത്തും

താനൂരില്‍ എംഡിഎംഎയ്ക്ക് പണം നല്‍കാത്തതിനാല്‍ യുവാവ് മാതാപിതാക്കളെ ആക്രമിച്ചു

താനൂരില്‍ എംഡിഎംഎയ്ക്ക് പണം നല്‍കാത്തതിനാല്‍ യുവാവ് മാതാപിതാക്കളെ ആക്രമിച്ചു

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പ് : മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തറക്കല്ലിടും

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പ് : മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തറക്കല്ലിടും