ലോകകപ്പ് ഫൈനലില്‍ ശിവം ദുബെക്ക് പകരം സഞ്ജു സാംസണോ?; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍

 ടി20 ലോകകപ്പ് ഫൈനില്‍ ശനിയാഴ്ച ദക്ഷിണാഫ്രിക്കയെ നേരിടാനിറങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി എട്ടിന് ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലിലാണ് കിരീടപ്പോരാട്ടം. ഇരു ടീമുകളും അപരാജിതരായാണ് കിരീടപ്പോരിന് ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്ക കളിച്ച എട്ട് മത്സരങ്ങളും ജയിച്ചപ്പോള്‍ ഇന്ത്യ കളിച്ച ഏഴ് മത്സരങ്ങളും ജയിച്ചു. കാനഡക്കെതിരായ ഇന്ത്യയുടെ ഗ്രൂപ്പ് മത്സരം മഴ മൂലം ഉപേക്ഷിച്ചു. അമേരിക്കയില്‍ നടന്ന ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ മത്സരങ്ങളിലും ഒരു ടീമുമായി ഇറങ്ങിയ ഇന്ത്യ സൂപ്പര്‍ 8 പേരാട്ടങ്ങള്‍ക്ക് വേദിയായ വെസ്റ്റ് ഇന്‍ഡീസിലെത്തിയപ്പോള്‍ മുഹമ്മദ് സിറാജിന് പകരം കുല്‍ദീപ് യാദവിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിച്ചു. പിന്നീട് സൂപ്പര്‍ 8ലെ മൂന്ന് മത്സരങ്ങളിലും ഇംഗ്ലണ്ടിനെതിരായ സെമി ഫൈനിലും ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ മാറ്റം വരുത്താന്‍ തയാറായിട്ടില്ല.

ഈ സാഹചര്യത്തില്‍ ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ എന്തെങ്കിലും മാറ്റം വരുത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സൂപ്പര്‍ 8ല്‍ ഓസ്ട്രേലിയക്കെതിരെയും സെമിയില്‍ ഇംഗ്ലണ്ടിനെതിരെയും പ്രതീക്ഷക്കൊത്ത് ഉയരാതിരുന്ന ശിവം ദുബെക്ക് പകരം മധ്യനിരയില്‍ സഞ്ജു സാംസണ് അവസരം നല്‍കുമോ എന്നാണ് മലയാളികളുടെ ആകാംക്ഷ.

എന്നാല്‍ ടീം മാനേജ്മെന്‍റിന്‍റെ നിലപാട് കണക്കിലെടുത്താല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ മാറ്റം വരുത്താന്‍ തയാറാവില്ലെന്നാണ് സൂചന. ഓപ്പണിംഗില്‍ വിരാട് കോലി റണ്ണടിച്ചിട്ടില്ലെങ്കിലും യശസ്വി ജയ്സ്വാൾ നാളെയും കരക്കിരുന്ന് കളി കാണും. സെമിയില്‍ മൂന്നാം നമ്പറില്‍ റിഷഭ് പന്തിന്‍റെ പ്രകടനവും അത്ര മികച്ചതായിരുന്നില്ല. എങ്കിലും പന്ത്, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ഉറപ്പായും പ്ലേയിംഗ് ഇലവനിലുണ്ടാകും.

ഇംഗ്ലണ്ടിനെതിരായ സെമിയില്‍ ഗോള്‍ഡന്‍ ഡക്കായെങ്കിലും ശിവം ദുബെ അഞ്ചാം നമ്പറില്‍ ബാറ്റിംഗിനെത്തും. ഇതോടെ സഞ്ജു സാംസണ് ഒരു മത്സരത്തിലെങ്കിലും കളിക്കാനുള്ള അവസാന അവസരവും നഷ്ടമാവും. ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍ എന്നിവര്‍ തന്നെയാകും ബാറ്റിംഗ് നിരയില്‍ പിന്നീട് ഇറങ്ങുക. മിന്നും ഫോമിലുളള കുല്‍ദീപ് യാദവും ജസ്പ്രീത് ബുമ്രയും അര്‍ഷ്ദീപ് സിംഗുമാകും ബൗളിംഗ് നിരയില്‍.

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 ലോകകപ്പ് ഫൈനലിലുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശർമ്മ, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര.

Related Posts

ഐസിസി പുതിയ ചെയർമാനായി സ്ഥാനം ഏറ്റെടുത്ത് ജയ് ഷാ
  • December 2, 2024

ഐസിസിയുടെ പുതിയ ചെയര്‍മാനായി ജയ് ഷാ. ഗ്രെഗ് ബാര്‍ക്ലേയുടെ പിന്‍ഗാമിയായാണ് ജയ് ഷാ ഐസിസി തലപ്പത്തേക്ക് എത്തുന്നത്. ഐസിസി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് 35കാരനായ ജയ് ഷാ. ഐസിസി ചെയര്‍മാനാകുന്ന മൂന്നാമത്തെ ഇന്ത്യക്കാരനുമാണ് ജയ് ഷാ.…

Continue reading
സിറ്റിയെ അടിമുടി മാറ്റിയെടുക്കാന്‍ പദ്ധതിയൊരുക്കി പെപ് ആശാന്‍
  • December 2, 2024

ബേണ്‍ മൗത്തിനോട് 2-1-ന്റെ തോല്‍വി, സ്‌പോര്‍ട്ടിങ് സിപിയോട് 4-1 സ്‌കോറില്‍ തോല്‍വി, ബ്രൈറ്റണോട് 2-1 ന്റെ തോല്‍വി, ടോട്ടനം ഹോട്ടസ്പറിനോട് 4-0-ന്റെ സ്‌കോറില്‍ പരാജയം. ഏറ്റവും ഒടുവില്‍ ഫെയ്‌നൂര്‍ഡിനോട് 3-3 സ്‌കോറില്‍ സമനിലയും. തുടര്‍ച്ചയായ തോല്‍വികളില്‍പെട്ട് മാഞ്ചസ്റ്റര്‍ സിറ്റി എക്കാലെത്തെയും മോശം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

റിലീസ് കഴിഞ്ഞ് 3 ദിവസത്തിന് ശേഷം റിവ്യൂസ് ചെയ്‌താൽ മതി; മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് തമിഴ് ചലച്ചിത്ര നിർമ്മാതാക്കൾ

റിലീസ് കഴിഞ്ഞ് 3 ദിവസത്തിന് ശേഷം റിവ്യൂസ് ചെയ്‌താൽ മതി; മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് തമിഴ് ചലച്ചിത്ര നിർമ്മാതാക്കൾ

കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ കോടതിയുടെ സമയം മെനക്കെടുത്തരുത്, മരിച്ചയാൾക്ക് അല്പം ആദരവ് നൽകണം ; രൂക്ഷ വിമർശനവുമായി കോടതി

കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ കോടതിയുടെ സമയം മെനക്കെടുത്തരുത്, മരിച്ചയാൾക്ക് അല്പം ആദരവ് നൽകണം ; രൂക്ഷ വിമർശനവുമായി കോടതി

ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിക്ക് ഇന്ന് ആദ്യ ഹോം മത്സരം; എതിരാളികള്‍ ഐ സോള്‍ എഫ്‌സി

ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിക്ക് ഇന്ന് ആദ്യ ഹോം മത്സരം; എതിരാളികള്‍ ഐ സോള്‍ എഫ്‌സി

സര്‍വകാല തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ രൂപ

സര്‍വകാല തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ രൂപ

ഒരുമിച്ച് പഠിക്കാൻ തുടങ്ങിയിട്ട് വെറും ഒന്നര മാസം; ചങ്കും കരളുമായി മാറിയ സംഘം; നൊമ്പരമായി അ‍ഞ്ചു പേർ

ഒരുമിച്ച് പഠിക്കാൻ തുടങ്ങിയിട്ട് വെറും ഒന്നര മാസം; ചങ്കും കരളുമായി മാറിയ സംഘം; നൊമ്പരമായി അ‍ഞ്ചു പേർ

ആലപ്പുഴ അപകടം; റെന്റ് എ കാർ ലൈസൻസ് ഇല്ല; വാഹന ഉടമയ്ക്കെതിരെ നടപടി ഉണ്ടാകും

ആലപ്പുഴ അപകടം; റെന്റ് എ കാർ ലൈസൻസ് ഇല്ല; വാഹന ഉടമയ്ക്കെതിരെ നടപടി ഉണ്ടാകും