ഐപിഎല്‍; കൊല്‍ക്കത്ത ഫൈനലില്‍; ഹൈദരാബാദിനെ തകര്‍ത്തത് 8 വിക്കറ്റിന്

ഐപിഎല്‍ 2024ലെ ആദ്യ ഫൈനലിസ്റ്റുകളെ തീരുമാനിക്കപ്പെടുന്ന ക്വാളിഫയര്‍ മത്സരത്തില്‍ ഹൈദരാബാദിനെ എട്ട് വിക്കറ്റുകള്‍ക്ക് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സ് ഫൈനലില്‍ പ്രവേശിച്ചു. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് ഹൈദരാബാദ് നല്‍കിയത് 160 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു. 19.3 ഓവറില്‍ 159 റണ്‍സില്‍ ഓള്‍ ഔട്ട് ആകുകയായിരുന്നു ഹൈദരാബാദ്. (ipl Venkatesh, Shreyas Iyer guide Kolkata Knight Riders to final)

വലിയ തകര്‍ച്ചയെ നേരിട്ട ഹൈദരാബാദിനെ താങ്ങിനിര്‍ത്തിയത് 55 റണ്‍സോടെ അര്‍ദ്ധ സെഞ്ച്വറി നേടിയ രാഹുല്‍ ത്രിപാഠിയായിരുന്നു. അവസാന ഓവറുകളില്‍ പിടിച്ചുനിന്ന് 30 റണ്‍സ് നേടിയ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സും ഹൈദരാബാദിനെ ഭേദപ്പെട്ട് സ്‌കോറിലെത്തിച്ചു.

ഈ ടൂര്‍ണമെന്റിലുടനീളം മികച്ച ബാറ്റിംഗ് പ്രകടനം നടത്തിയ ട്രാവിസ് ഹെഡിന്റെ വിക്കറ്റ് ആദ്യ ഓവറില്‍ തന്നെ നേടിയ സ്റ്റാര്‍ക്ക് ഈ മത്സരത്തില്‍ ആകെ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റ് സ്വന്തമാക്കി കൊല്‍ക്കത്തയ്ക്ക് വേണ്ടി തിളങ്ങി. ഒരു ഘട്ടത്തില്‍ 126ന് 9 എന്ന നിലയില്‍ വീണ ഹൈദരാബാദിനെ 159ല്‍ എത്തിച്ചത് അവസാന ഓവറിലെ പാറ്റ് കമിന്‍സിന്റെ ബാറ്റിംഗാണ്.

മറുപടി ബാറ്റിംഗില്‍ തുടക്കം മുതല്‍ തന്നെ ആഞ്ഞടിച്ച കൊല്‍ക്കത്ത രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തിയാണ് വിജയം നേടിയത്. സുനില്‍ നരേന്റേയും ഓപ്പണറായി എത്തിയ ഗുര്‍ബാസിന്റേയും വിക്കറ്റുകള്‍ മാത്രമാണ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്. കൊല്‍ക്കത്തയ്ക്കുവേണ്ടി ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും വെങ്കിടേഷ് അയ്യരും അര്‍ദ്ധ സെഞ്ച്വറി നേടി. തോല്‍വി പിണഞ്ഞെങ്കിലും നാളെ നടക്കുന്ന മത്സരത്തിലൂടെ ഫൈനലിലെത്താനുള്ള സാധ്യതകള്‍ ഹൈദരാബാദിനുണ്ട്.

  • Related Posts

    ഈ ഫാസ്റ്റ് ബൗളറെ കണ്ട് അമ്പരന്ന് ക്രിക്കറ്റ് ആരാധകര്‍; ന്യൂകാസിലിന്റെ താരത്തിന് ക്രിക്കറ്റും വഴങ്ങും
    • July 7, 2025

    സീന്‍ ഡേവിഡ് ലോങ്‌സ്റ്റാഫ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ ന്യൂകാസിലിന്റെ മിഡ്ഫീല്‍ഡറിനെ ഭൂരിപക്ഷം ക്രിക്കറ്റ് ആരാധകരും അറിയാനിടയില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ക്രിക്കറ്റ് പ്രേമികള്‍ സീന്‍ ലോങ്‌സ്റ്റാഫ് ആരാണെന്ന് ശരിക്കുമറിഞ്ഞു. മികച്ച ഫാസ്റ്റ് ബോളിങിലൂടെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് താരം. ജൂലൈ…

    Continue reading
    KCL താരലേലത്തിൽ പൊന്നും വില; 26.8 ലക്ഷത്തിന് സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്
    • July 5, 2025

    കേരള ക്രിക്കറ്റ് ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ താരമായി സഞ്ജു സാംസൺ. തിരുവനന്തപുരത്ത് നടക്കുന്ന താരലേലത്തിൽ 26.8 ലക്ഷത്തിനാണ് ഐപിഎൽ ടീം രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ കൂടിയായ സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ് . 3 ലക്ഷം മാത്രം…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    ചർച്ച പരാജയം; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം

    ചർച്ച പരാജയം; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം

    ‘വിമാനങ്ങൾ നഷ്ടമായിട്ടില്ല, ഒരു വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചു’; പാകിസ്താൻ അവകാശവാദം തള്ളി ദസോ CEO

    ‘വിമാനങ്ങൾ നഷ്ടമായിട്ടില്ല, ഒരു വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചു’; പാകിസ്താൻ അവകാശവാദം തള്ളി ദസോ CEO

    സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചു; സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നൽകി ലിസ്റ്റിൻ സ്റ്റീഫൻ

    സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചു; സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നൽകി ലിസ്റ്റിൻ സ്റ്റീഫൻ

    ഈ ഫാസ്റ്റ് ബൗളറെ കണ്ട് അമ്പരന്ന് ക്രിക്കറ്റ് ആരാധകര്‍; ന്യൂകാസിലിന്റെ താരത്തിന് ക്രിക്കറ്റും വഴങ്ങും

    ഈ ഫാസ്റ്റ് ബൗളറെ കണ്ട് അമ്പരന്ന് ക്രിക്കറ്റ് ആരാധകര്‍; ന്യൂകാസിലിന്റെ താരത്തിന് ക്രിക്കറ്റും വഴങ്ങും

    കോന്നിയില്‍ പാറമടയിലെത്തിയ ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലുകള്‍ പതിച്ചു; രണ്ട് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു

    കോന്നിയില്‍ പാറമടയിലെത്തിയ ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലുകള്‍ പതിച്ചു; രണ്ട് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു

    ബെംഗളൂരുവിൽ ചിട്ടിയുടെ പേരിൽ നിക്ഷേപ തട്ടിപ്പ്; മലയാളികൾ ഉടമയും കുടുംബവും മുങ്ങി

    ബെംഗളൂരുവിൽ ചിട്ടിയുടെ പേരിൽ നിക്ഷേപ തട്ടിപ്പ്; മലയാളികൾ ഉടമയും കുടുംബവും മുങ്ങി