യൂറോയില്‍ ജര്‍മ്മനിക്ക് രണ്ടാം ജയം; ഹംഗറിയെ തോല്‍പ്പിച്ചത് രണ്ട് ഗോളുകള്‍ക്ക്

യൂറോയില്‍ ജര്‍മ്മനിക്ക് രണ്ടാം ജയം; ഹംഗറിയെ തോല്‍പ്പിച്ചത് രണ്ട് ഗോളുകള്‍ക്ക്യൂറോ കപ്പില്‍ ആതിഥേയയരായ ജര്‍മ്മനിക്ക് രണ്ടാം ജയം. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഹംഗറിയെയാണ് ജര്‍മ്മനി പരാജയപ്പെടുത്തിയത്. കളിയുടെ 22-ാം മിനിറ്റില്‍ ജമാല്‍ മൂസിയാലയും 67-ാം മിനിറ്റില്‍ ഗുണ്ടുകാനുമാണ് ജര്‍മ്മനിയുടെ ഗോളുകള്‍ നേടിയത്. കളിയില്‍ ഉടനീളം ആധിപത്യം പുലര്‍ത്തിയ ജര്‍മ്മനി മത്സരഫലവും അവര്‍ക്ക് അനുകൂലമാക്കി മാറ്റി. പതിവ് രീതിയില്‍ നിന്നു മാറി അതിവേഗ മുന്നേറ്റങ്ങള്‍ ഇല്ലാതെ ജാഗ്രതയോടെയാണ് ജര്‍മ്മനിയുടെ നീക്കങ്ങള്‍ നടത്തിയത്. രണ്ടാം ജയത്തോടെ ഗ്രൂപ്പില്‍ അവര്‍ ഒന്നാം സ്ഥാനത്താണ്. സ്വിറ്റ്‌സര്‍ലാന്‍ഡ് ആണ് രണ്ടാമത്.

കളിയില്‍ ഉടനീളം ലഭിച്ച മികച്ച അവസരങ്ങള്‍ ഗോളാക്കിമാറ്റാന്‍ സാധിക്കാത്തത് ഹംഗറിക്ക് തിരിച്ചടിയായി. 2016-ല്‍ ഓസ്ട്രിയക്കെതിരേ 2-0ന് ജയിച്ച ശേഷം പിന്നീട് ഇതുവരെ ഹംഗറിക്ക് യൂറോ കപ്പില്‍ ഒരു ജയം പോലും നേടാന്‍ സാധിച്ചിട്ടില്ല.

Related Posts

ഐപിഎല്ലിൽ ചെന്നൈക്ക് ഇന്ന് നിർണായക ദിനം; തലവേദനയായി ബാറ്റ്‌സ്മാൻമാരുടെ ഫോം ഇല്ലായ്മയും മെല്ലെപ്പോക്കും
  • April 16, 2025

ഐപിഎല്ലിൽ ഇന്ന് ചെന്നൈ- ലക്നൗ മത്സരം നടക്കുമ്പോൾ ആരാധകർ വളരെ ആവേശത്തിലാണ്. മഹേന്ദ്ര സിംഗ് ധോണിയും യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തും നേർക്കുന്നേർ വരുമ്പോൾ ആര് ജയിക്കുമെന്ന ആവേശത്തിലാണ് ആരാധകർ. ആറു മത്സരത്തിൽ ഒരു വിജയം മാത്രമുള്ള ചെന്നൈയ്ക്ക് ഇന്ന്…

Continue reading
എണ്ണം പറഞ്ഞ രണ്ട് നെടുനീളനടികള്‍; ഡെക്ലാന്‍ റൈസിന്റെ ഫ്രീകിക്ക് ഗോളുകളില്‍ പിറന്നത് ചാമ്പ്യന്‍സ് ലീഗ് റെക്കോര്‍ഡ്
  • April 9, 2025

യുവേഫ ചാമ്പ്യന്‍സ് ലീഗ് മുന്‍ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിന്റെ പോസ്റ്റിലേക്ക് രണ്ട് നെടുനീളന്‍ ഫ്രീകിക്ക് അടിച്ചുകയറ്റുമ്പോള്‍ ആര്‍സണലിന്റെ ഇംഗ്ലീഷ് മിഡ്ഫീല്‍ഡര്‍ ഡെക്ലാന്‍ റൈസ് പുതിയ ചരിത്രം കുറിക്കുകയായിരുന്നു. ഒരു നോക്കൗട്ട്-സ്റ്റേജ് മത്സരത്തില്‍ രണ്ട് ഡയറക്ട് ഫ്രീകിക്കുകളില്‍ നിന്ന് ഗോള്‍ നേടുന്ന ആദ്യ കളിക്കാരനായി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

9 വിക്കറ്റിന് ചെന്നൈയെ തകർത്ത് മുംബൈയ്ക്ക് തകർപ്പൻ ജയം

9 വിക്കറ്റിന് ചെന്നൈയെ തകർത്ത് മുംബൈയ്ക്ക് തകർപ്പൻ ജയം

‘ആന്റി വേഷം’ ചെയ്യാൻ എന്തിന് നാണിക്കണം? നടിയെ വിമർശിച്ച് സിമ്രാൻ

‘ആന്റി വേഷം’ ചെയ്യാൻ എന്തിന് നാണിക്കണം? നടിയെ വിമർശിച്ച് സിമ്രാൻ

ബ്രാഹ്മണർക്കെതിരെ സമൂഹ മാധ്യമത്തിൽ നടത്തിയ പരാമർശം; സംവിധായകൻ അനുരാഗ് കശ്യപിനെതിരെ FIR

ബ്രാഹ്മണർക്കെതിരെ സമൂഹ മാധ്യമത്തിൽ നടത്തിയ പരാമർശം; സംവിധായകൻ അനുരാഗ് കശ്യപിനെതിരെ FIR

തൃശൂരിൽ രോഗിയുടെ കൂട്ടിരിപ്പുകാരൻ മദ്യലഹരിയിൽ ആംബുലൻസ് അടിച്ചു തകർത്തു

തൃശൂരിൽ രോഗിയുടെ കൂട്ടിരിപ്പുകാരൻ മദ്യലഹരിയിൽ ആംബുലൻസ് അടിച്ചു തകർത്തു

ഗുജറാത്തിൽ ഈസ്റ്റർ പ്രാർത്ഥന തടസപ്പെടുത്തി ബജ്റംഗ്ദൾ; അക്രമം മതപരിവർത്തനം ആരോപിച്ച്

ഗുജറാത്തിൽ ഈസ്റ്റർ പ്രാർത്ഥന തടസപ്പെടുത്തി ബജ്റംഗ്ദൾ; അക്രമം മതപരിവർത്തനം ആരോപിച്ച്

രോഗിയുടെ കൂടെയെത്തിയ വയോധികനെ മര്‍ദിച്ച ശേഷം തറയിലൂടെ വലിച്ചിഴച്ചു; മധ്യപ്രദേശില്‍ ഡോക്ടര്‍ക്കെതിരെ കേസ്

രോഗിയുടെ കൂടെയെത്തിയ വയോധികനെ മര്‍ദിച്ച ശേഷം തറയിലൂടെ വലിച്ചിഴച്ചു; മധ്യപ്രദേശില്‍ ഡോക്ടര്‍ക്കെതിരെ കേസ്