ഉടനൊന്നും വിരമിക്കാനില്ല! നിലപാട് വ്യക്തമാക്കി ക്രിസ്റ്റ്യാനോ; താങ്കളുടെ ഇഷ്ടമെന്ന് പോര്‍ച്ചുഗീസ് ടീം

നിലവില്‍ ക്രിസ്റ്റിയാനോനോയ്ക്ക് 39 വയസുണ്ട്. സൗദി ലീഗില്‍ അല്‍ നസറിനായി താരം മികച്ച ഫോമില്‍ കളിക്കുന്നുണ്ട്.

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യൂറോ കപ്പില്‍ നിന്ന് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റ് പുറത്തായതിന് പിന്നാലെയാണ് ക്രിസ്റ്റ്യാനോയുടെ പ്രഖ്യാപനം. ഇത് തന്റെ അവസാന യൂറോ കപ്പ് ആയിരിക്കുമെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞിരുന്നു. 2026 ലെ ലോകകപ്പില്‍ ക്രിസ്റ്റിയാനോ കളിക്കുമോ എന്നാണ് ആകാംക്ഷ. ലോകകപ്പില്‍ കളിക്കണോ എന്ന് റൊണാള്‍ഡോയ്ക്ക് തിരൂമാനിക്കാമെന്ന് പോര്‍ച്ചുഗല്‍ ടീം മാനേജ്‌മെന്റ് നേരത്തെ വ്യക്തമാക്കിയത്. 

നിലവില്‍ ക്രിസ്റ്റിയാനോനോയ്ക്ക് 39 വയസുണ്ട്. സൗദി ലീഗില്‍ അല്‍ നസറിനായി താരം മികച്ച ഫോമില്‍ കളിക്കുന്നുണ്ട്. ഈ യൂറോയില്‍ മികച്ച പ്രകടനം പുറത്തെടുക്കാതിരുന്ന ക്രിസ്റ്റിയാനോയ്ക്ക് നേരെ യൂറോപ്യന്‍ മാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാണ്. യൂറോയിലെ അഞ്ച് മത്സരങ്ങളില്‍ ഒരു ഗോള്‍ പോലും നേടാന്‍ ക്രിസ്റ്റിയാനോയ്ക്ക് സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഭാവി പദ്ധതികളെ കുറിച്ച് ക്രിസ്റ്റ്യാനോ വ്യക്തമാക്കിയത്. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ താരം പറയുന്നതിങ്ങനെ.. ”നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ എല്ലാത്തിനും കടപ്പെട്ടിരിക്കും. കളത്തിനകത്തും പുറത്തും ഈ പൈതൃകം മാനിക്കപ്പെടണം. തുടര്‍ന്നും നമുക്കൊരുമിച്ച് നില്‍ക്കാം.” ക്രിസ്റ്റ്യാനോ വ്യക്തമാക്കി.

യൂരോ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റാണ് പോര്‍ച്ചുഗല്‍ പുറത്താവുന്നത്. പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഫ്രാന്‍സ് ജയിക്കുന്നത്. നിശ്ചിത സമയവും അധിക സമയും ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചപ്പോഴാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഇരു ടീമുകള്‍ക്കും ഒട്ടനവധി അവസരങ്ങളാണ് വന്നുചേര്‍ന്നത്. എന്നാല്‍ ഒന്നുപോലും ഗോള്‍വര കടത്താന്‍ ഇരു ടീമിനുമായില്ല.

Related Posts

ഐസിസി പുതിയ ചെയർമാനായി സ്ഥാനം ഏറ്റെടുത്ത് ജയ് ഷാ
  • December 2, 2024

ഐസിസിയുടെ പുതിയ ചെയര്‍മാനായി ജയ് ഷാ. ഗ്രെഗ് ബാര്‍ക്ലേയുടെ പിന്‍ഗാമിയായാണ് ജയ് ഷാ ഐസിസി തലപ്പത്തേക്ക് എത്തുന്നത്. ഐസിസി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് 35കാരനായ ജയ് ഷാ. ഐസിസി ചെയര്‍മാനാകുന്ന മൂന്നാമത്തെ ഇന്ത്യക്കാരനുമാണ് ജയ് ഷാ.…

Continue reading
സിറ്റിയെ അടിമുടി മാറ്റിയെടുക്കാന്‍ പദ്ധതിയൊരുക്കി പെപ് ആശാന്‍
  • December 2, 2024

ബേണ്‍ മൗത്തിനോട് 2-1-ന്റെ തോല്‍വി, സ്‌പോര്‍ട്ടിങ് സിപിയോട് 4-1 സ്‌കോറില്‍ തോല്‍വി, ബ്രൈറ്റണോട് 2-1 ന്റെ തോല്‍വി, ടോട്ടനം ഹോട്ടസ്പറിനോട് 4-0-ന്റെ സ്‌കോറില്‍ പരാജയം. ഏറ്റവും ഒടുവില്‍ ഫെയ്‌നൂര്‍ഡിനോട് 3-3 സ്‌കോറില്‍ സമനിലയും. തുടര്‍ച്ചയായ തോല്‍വികളില്‍പെട്ട് മാഞ്ചസ്റ്റര്‍ സിറ്റി എക്കാലെത്തെയും മോശം…

Continue reading

You Missed

സക്കറിയ നായകനായ ക്രിക്കറ്റ് പിച്ചിലെ ‘കമ്മ്യൂണിസ്റ്റ് പച്ച’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

സക്കറിയ നായകനായ ക്രിക്കറ്റ് പിച്ചിലെ ‘കമ്മ്യൂണിസ്റ്റ് പച്ച’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

വിജയ് സേതുപതിയുടെ ‘മഹാരാജ’ ഇനി ചൈനീസ് ഹിറ്റ്

വിജയ് സേതുപതിയുടെ ‘മഹാരാജ’ ഇനി ചൈനീസ് ഹിറ്റ്

‘സുഡാനി ഫ്രം നൈജീരിയ’ സംവിധായകന്‍ നായകനാകുന്നു, ക്രിക്കറ്റ് പിച്ചിലെ ‘കമ്മ്യൂണിസ്റ്റ് പച്ച”

‘സുഡാനി ഫ്രം നൈജീരിയ’ സംവിധായകന്‍ നായകനാകുന്നു, ക്രിക്കറ്റ് പിച്ചിലെ ‘കമ്മ്യൂണിസ്റ്റ് പച്ച”

ബോഗയ്ന്‍വില്ല ഡിസംബര്‍ 13 മുതല്‍ ഒടിടിയില്‍

ബോഗയ്ന്‍വില്ല ഡിസംബര്‍ 13 മുതല്‍ ഒടിടിയില്‍

ട്വല്‍ത്ത് ഫെയില്‍ നടന്‍ അഭിനയത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു

ട്വല്‍ത്ത് ഫെയില്‍ നടന്‍ അഭിനയത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു

കരുവന്നൂർ കള്ളപ്പണ ഇടപാട്; സിപിഐഎം നേതാവ് പി.ആർ അരവിന്ദാക്ഷന് ജാമ്യം

കരുവന്നൂർ കള്ളപ്പണ ഇടപാട്; സിപിഐഎം നേതാവ് പി.ആർ അരവിന്ദാക്ഷന് ജാമ്യം