മൂന്നാം ടി20ക്ക് സഞ്ജു റെഡി! പക്ഷേ, എവിടെ കളിപ്പിക്കും? ഇനിയും പുറത്തിരുത്തുമോ? ഇക്കാര്യത്തില്‍ ആശങ്കകളേറെ

സഞ്ജുവിനെ അദ്ദേഹത്തിന്റെ ഇഷ്ട പൊസിഷനായ മൂന്നാം നമ്പറില്‍ കളിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം സബാ കരീം ആവശ്യപ്പെട്ടിരുന്നു.

സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരമായിരുന്നു സഞ്ജു സാംസണ്‍. എന്നാല്‍ അദ്ദേഹം ടി20 ലോകകപ്പ് ടീമിനൊപ്പം ആയതിനാല്‍ ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് അയക്കേണ്ടെന്ന് തീരുമാനമെടുത്തു. സ്വീകരണ ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം അവസാന മൂന്ന് മത്സരങ്ങള്‍ക്ക് മാത്രമാണ് ടീം മാനേജ്‌മെന്റ് സഞ്ജുവിനെ സിംബാബ്‌വെയിലേക്ക് പറഞ്ഞയച്ചത്. കഴിഞ്ഞ ദിവസം സഞ്ജു പുറപ്പെട്ട സഞ്ജു, ഇന്ന് ഹരാരെയിലെത്തിയിരുന്നു. സഞ്ജു വരുമ്പോള്‍ എവിടെ കൡപ്പിക്കുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ പ്രധാന ആശങ്ക.

സഞ്ജുവിനെ അദ്ദേഹത്തിന്റെ ഇഷ്ട പൊസിഷനായ മൂന്നാം നമ്പറില്‍ കളിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം സബാ കരീം ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ”സിംബാബ്വെ സഞ്ജുവിനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാവുമെന്ന് ഞാന്‍ കരുതുന്നു. ഈ പരമ്പരയില്‍ അവന്‍ അഞ്ച് മത്സരങ്ങളും കളിക്കണമായിരുന്നു. അതും മൂന്നാം നമ്പറില്‍. കാരണം അതാണ് അവന്‍ ഇഷ്ടപ്പെടുന്നതും മികച്ച പ്രകടനം കാഴ്ചവെച്ചതും. ഇത് ഇന്ത്യന്‍ ക്രിക്കറ്റില്‍ തലമുറ മാറ്റത്തിന്റെ സമയമാണ്. സിംബാബ്‌വെ സീരീസില്‍ നിന്ന് പരിവര്‍ത്തനം ആരംഭിക്കും. സെലക്റ്റര്‍മാര്‍ക്ക് മുന്നില്‍ ധാരാളം ഓപ്ഷനുണ്ടാവും. ഒരുപാട് പുതുമുഖങ്ങളിലേക്ക് ശ്രദ്ധ തിരിയും. വിക്കറ്റ് കീപ്പര്‍ സ്ലോട്ടില്‍ പോലും മത്സരമുണ്ടാവും. എങ്കിലും സഞ്ജുവിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കാന്‍ ടീം മാനേജ്മെന്റ് തയ്യാറാവണം.” സബാ കരീം പറഞ്ഞു.

  • Related Posts

    മുട്ടിലിഴഞ്ഞ് തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള പടികൾ കയറി ക്രിക്കറ്റ് താരം നിതീഷ് കുമാര്‍ റെഡ്ഡി
    • January 15, 2025

    ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടിയ ബോർഡർ- ഗവാസ്കർ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ മികച്ച പ്രകടനം കാഴ്ചവച്ചതിന് പിന്നാലെ തിരുമല തിരുപ്പതി ക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തി ഇന്ത്യൻ താരം നിതീഷ് കുമാർ റെഡ്ഡി. പരമ്പരയിൽ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടെങ്കിലും അരങ്ങേറ്റക്കാരനായ നിതീഷിന് മോശമല്ലാത്ത…

    Continue reading
    ലോക ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയത് ക്രിസ്റ്റിയാനോ റൊണാള്‍ഡോ, മെസി രണ്ടാമത്; വരുമാനത്തില്‍ റെക്കോര്‍ഡിട്ട പത്ത് താരങ്ങള്‍
    • January 11, 2025

    പോയ വര്‍ഷം ലോക ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടി റെക്കോര്‍ഡിട്ട പത്ത് കളിക്കാരെ പരിചയപ്പെടുത്തി ഫ്രഞ്ച് മാധ്യമമായ ഫൂട്ട് മെര്‍ക്കാറ്റോ. 263 മില്യണ്‍ യൂറോ (2321 കോടി രൂപ) യുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വരുമാനത്തിന്റെ കാര്യത്തില്‍ ഒന്നാമത്. 124 മില്യണ്‍…

    Continue reading

    You Missed

    ‘നാടകം കളിക്കരുത്, വേണ്ടി വന്നാൽ ജാമ്യം റദ്ദാക്കും’; ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

    ‘നാടകം കളിക്കരുത്, വേണ്ടി വന്നാൽ ജാമ്യം റദ്ദാക്കും’; ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

    വ്യാപക കൈക്കൂലി; സംസ്ഥാനത്ത് 20 മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കും

    വ്യാപക കൈക്കൂലി; സംസ്ഥാനത്ത് 20 മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കും

    മലപ്പുറത്ത് കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

    മലപ്പുറത്ത് കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

    കടൽ കടന്ന്, മലയാള സിനിമയുടെ കീർത്തി : ലെറ്റർ ബോക്സ്ഡ് പട്ടികയിൽ 4 ചിത്രങ്ങൾ

    കടൽ കടന്ന്, മലയാള സിനിമയുടെ കീർത്തി : ലെറ്റർ ബോക്സ്ഡ് പട്ടികയിൽ 4 ചിത്രങ്ങൾ

    ഡൽഹിയിൽ ശൈത്യ തരംഗം രൂക്ഷം; ഓറഞ്ച് അലേർട്ട്, വ്യോമ റെയിൽ – റോഡ് ഗതാഗതത്തെ ബാധിച്ചു

    ഡൽഹിയിൽ ശൈത്യ തരംഗം രൂക്ഷം; ഓറഞ്ച് അലേർട്ട്, വ്യോമ റെയിൽ – റോഡ് ഗതാഗതത്തെ ബാധിച്ചു

    സൂര്യയെ നായകനാക്കി വെട്രിമാരന്റെ മാഗ്നം ഓപ്പസ് വാടിവാസൽ വരുന്നു…

    സൂര്യയെ നായകനാക്കി വെട്രിമാരന്റെ മാഗ്നം ഓപ്പസ് വാടിവാസൽ വരുന്നു…