സൂര്യകുമാര്‍ യാദവിന് പരിക്ക്, ബുച്ചി ബാബു ക്രിക്കറ്റില്‍ നിരാശപ്പെടുത്തി ശ്രേയസ് അയ്യരും സര്‍ഫറാസ് ഖാനും

വേദനകൊണ്ട് പുളഞ്ഞ സൂര്യക്ക് മുംബൈയുടെ മെഡിക്കല്‍ സംഘം പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും വേദന മാറാത്തതിനെത്തുടര്‍ന്ന് താരം ഗ്രൗണ്ട് വിട്ടു.

കോയമ്പത്തൂര്‍: ടെസ്റ്റ് ടീമില്‍തിരിച്ചെത്താമെന്ന സൂര്യകുമാര്‍ യാദവിന്‍റെ മോഹങ്ങള്‍ക്ക് തിരിച്ചടിയായി പരിക്ക്. ബുച്ചി ബാബു ക്രിക്കറ്റില്‍ തമിഴ്നാട് ഇലവനെതിരെ മുംബൈക്കായി ഇറങ്ങിയ സൂര്യകുമാർ യാദവിന് ഫീല്‍ഡിംഗിനിടെ കൈവിരലിന് പരിക്കേറ്റു. കോയമ്പത്തൂരില്‍ നടക്കുന്ന മത്സരത്തില്‍ ലെഗ് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ പ്രദോഷ് രഞ്ജന്‍ പോളിന്‍റെ ഷോട്ട് തടുക്കാന്‍ ശ്രമിക്കവെയാണ് സൂര്യകുമാര്‍ യാദവിന്‍റെ വിരലുകള്‍ക്ക് പരിക്കേറ്റത്.

വേദനകൊണ്ട് പുളഞ്ഞ സൂര്യക്ക് മുംബൈയുടെ മെഡിക്കല്‍ സംഘം പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും വേദന മാറാത്തതിനെത്തുടര്‍ന്ന് താരം ഗ്രൗണ്ട് വിട്ടു. ഇതോടെ സെപ്റ്റംബര്‍ അഞ്ചിന് ആരംഭിക്കുന്ന ദുലീപ് ട്രോഫി ടൂര്‍ണമെന്‍റില്‍ സൂര്യകുമാര്‍ കളിക്കുന്ന കാര്യം സംശയത്തിലായി. ദുലീപ് ട്രോഫിയില്‍ കളിച്ച് ടെസ്റ്റ് ടീമില്‍ തിരിച്ചെത്താനുള്ള പരിശ്രമത്തിലായിരുന്നു സൂര്യകുമാര്‍ യാദവ്.

തമിഴ്നാട് ഇലവനെതിരെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന മുംബൈ മത്സരത്തില്‍ ബാക് ഫൂട്ടിലായിരിക്കെയാണ് സൂര്യകുമാര്‍ യാദവ് പരിക്കേറ്റ് മടങ്ങിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് ഇലവന്‍ ഒന്നാം ഇന്നിംഗ്സില്‍ 379 റണ്‍സടിച്ചപ്പോള്‍ സൂര്യകുമാര്‍ യാദവും ശ്രേയസ് അയ്യരും സര്‍ഫറാസ് ഖാനും മുഷീര്‍ ഖാനും എല്ലാം അടങ്ങിയ മുംബൈ ബാറ്റിംഗ് നിര 156 റണ്‍സിന് പുറത്തായിരുന്നു. നല്ലതുടക്കം ലഭിച്ച സൂര്യകുമാര്‍ യാദവ് 30 റണ്‍സെടുത്ത് പുറത്തായപ്പോള്‍ സര്‍ഫറാസ് ഖാന്‍ ആറും ശ്രേയസ് അയ്യര്‍ രണ്ടും റണ്‍സെടുത്ത് മടങ്ങി.

രണ്ടാ ഇന്നിംഗ്സില്‍ തമിഴ്നാട് 286 റണ്‍സ് നേടി.ഇതോടെ 510 റണ്‍സിന്‍റെ കൂറ്റൻ വിജയ ലക്ഷ്യം പിന്തുടരുന്ന മുംബൈ മൂന്നാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ ആറ് റണ്‍സെന്ന നിലയിലാണ് ക്രീസ് വിട്ടത്. ഇന്ന് അവസാന ദിനം ജയത്തിലേക്ക് 504 റണ്‍സ് കൂടി മുംബൈക്ക് വേണം. മുംബൈക്കായി രണ്ടാം ഇന്നിംഗ്സില്‍ സൂര്യകുമാര്‍ ബാറ്റിംഗിന് ഇറങ്ങുമോ എന്ന കാര്യം വ്യക്തമല്ല.

  • Related Posts

    യുപി ക്രിക്കറ്റ് അസോസിയേഷന് വരെ കണ്ണുതള്ളി; അപ്രതീക്ഷിത വരുമാനം നല്‍കി ഇന്ത്യ-ഓസ്‌ട്രേലിയ എ ടീം പരമ്പര
    • October 6, 2025

    എട്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യ-ഓസ്‌ട്രേലിയ എ ടീമുകളുടെ ഏകദിന പരമ്പരക്ക് കാണ്‍പൂരിലെ ചരിത്രപ്രസിദ്ധമായ ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയം ആതിഥേയത്വം വഹിക്കുമ്പോള്‍ ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ അധികൃതര്‍ക്കും ടൂര്‍ണമെന്റ് ഡയറക്ടര്‍ ഡോ. സഞ്ജയ് കപൂറിനും കാണികളെത്തുമോ എന്നതിനെ കുറിച്ച് വലിയ ധാരണയൊന്നുമില്ലായിരുന്നു.…

    Continue reading
    വെറും 92 റണ്‍സിന് ഓള്‍ ഔട്ട്!; പാക് ടീമിനെതിരെ കമന്റുകളുമായി സ്വന്തം കാണികള്‍
    • August 13, 2025

    വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പരയിലെ അവസാനമത്സരത്തില്‍ ദയനീയ ജോല്‍വി ഏറ്റുവാങ്ങിയ പാക്‌സ്താന്‍ ടീമിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തി പാക് ക്രിക്കറ്റ് ആരാധകര്‍. ബുധനാഴ്ച നടന്ന മൂന്നാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ വെറും 92 റണ്‍സ് എടുക്കാന്‍ മാത്രമാണ് പാക്…

    Continue reading

    You Missed

    ഡൽഹി സ്ഫോടനക്കേസ്; മകനെ കസ്റ്റഡിയിലെടുത്തതിൽ മനംനൊന്ത് പഴക്കച്ചവടക്കാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു

    ഡൽഹി സ്ഫോടനക്കേസ്; മകനെ കസ്റ്റഡിയിലെടുത്തതിൽ മനംനൊന്ത് പഴക്കച്ചവടക്കാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു

    പാലക്കാട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ചു

    പാലക്കാട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ചു

    രാക്ഷസ നടികന്മാർ നേർക്കുനേർ ; ഹീറ്റ് 2 വിൽ ക്രിസ്ത്യൻ ബെയ്‌ലും, ഡികാപ്രിയോയും ഒന്നിക്കുന്നു

    രാക്ഷസ നടികന്മാർ നേർക്കുനേർ ; ഹീറ്റ് 2 വിൽ ക്രിസ്ത്യൻ ബെയ്‌ലും, ഡികാപ്രിയോയും ഒന്നിക്കുന്നു

    പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,280 രൂപ; ഇന്നത്തെ സ്വർണവില

    പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,280 രൂപ; ഇന്നത്തെ സ്വർണവില

    ഓർമ്മ ശക്തിക്കുള്ള ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി IQ Man അജി ആർ

    ഓർമ്മ ശക്തിക്കുള്ള ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി IQ Man അജി ആർ

    പതിനാറുകാരനെ ISISൽ ചേരാൻ പ്രേരിപ്പിച്ച് പെറ്റമ്മ!; വെഞ്ഞാറമൂട്ടിൽ അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ UAPA ചുമത്തി കേസ്

    പതിനാറുകാരനെ ISISൽ ചേരാൻ പ്രേരിപ്പിച്ച് പെറ്റമ്മ!; വെഞ്ഞാറമൂട്ടിൽ അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ UAPA ചുമത്തി കേസ്