പരാജയ കാരണമായ വിഷയങ്ങള്‍ ആരായുന്ന 34 ചോദ്യങ്ങള്‍; ചോദ്യാവലിയുമായി സിപിഐഎം; വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുമെന്ന് എം വി ഗോവിന്ദന്‍

തിരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ചോദ്യാവലിയുമായി സിപിഐഎം. തോല്‍ക്കാന്‍ കാരണമായ വിഷയങ്ങള്‍ ആരായുന്ന 34 ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഏരിയാ കമ്മിറ്റികള്‍ക്കാണ് ചോദ്യാവലി നല്‍കിയിരിക്കുന്നത്. ലോക്‌സഭാ, തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ എത്ര വോട്ട് കിട്ടി? ബിജെപി വോട്ടുകള്‍ എത്ര? സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളുടെ യോഗം വിളിച്ചോ? തുടങ്ങിയവയാണ് ചോദ്യാവലിയില്‍ ഉള്ളത്.

ഏരിയാ കമ്മിറ്റിയുടെ കീഴിലുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം പ്രലപ്രദമായി നടന്നോ, ബിജെപിക്ക് വോട്ട് കുറഞ്ഞിട്ടുണ്ടോ? , വര്‍ധിച്ചിട്ടുണ്ടോ?, യുഡിഎഫിനെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചിട്ടുണ്ടോ, പരാജയത്തിന്റെ കാരണങ്ങള്‍ എന്തൊക്കെയാണ്? അവ എങ്ങനെയാണ് ഏരിയാ കമ്മിറ്റിയുടെ കീഴില്‍ പ്രതിഫലിച്ചത്? തുടങ്ങിയ ചോദ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.

അതേമയം, തിരഞ്ഞെടുപ്പ് അവലോകനയോഗങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇന്ന് പറഞ്ഞു. വിമര്‍ശനത്തിന് അതീതരായി ആരുമില്ലെന്നും, തെറ്റ് തിരുത്തലാണ് കമ്മ്യൂണിസ്റ്റുകാരുടെ കടമയും ഉത്തരവാദിത്തവുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജനും പ്രതികരിച്ചു.

കല്‍പ്പറ്റയില്‍ ടി സിദ്ദിഖിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ വിശ്വാസയോഗ്യത ഇല്ലാത്തതെന്ന് സിപിഐഎം വയനാട് ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ടൗണ്‍ഷിപ്പ് ഉദ്ഘാടന പരിപാടി പാര്‍ട്ടി പരിപാടിയാക്കി മാറ്റി. പാര്‍ട്ടി ജില്ലാ സെക്രട്ടറി എസ്എഫ്‌ഐ നേതാവല്ല എന്നോര്‍ക്കണമെന്നും സെലിബ്രിറ്റികള്‍ വരുമ്പോള്‍ റീല്‍സ് എടുക്കല്‍ അല്ല സംഘടനാ പ്രവര്‍ത്തനം എന്നും ജില്ലാ സെക്രട്ടറി കെ റഫീഖിനെതിരെയും വിമര്‍ശനം ഉയര്‍ന്നു

Related Posts

സായ് ബാബയുടെ 101-ാം ജന്മദിനം, മുഖ്യമന്ത്രി പുട്ടപർത്തിക്ക്; കേരള മുഖ്യമന്ത്രി എത്തുന്നത് ഇതാദ്യം
  • November 21, 2026

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശൻ തിങ്കളാഴ്ച പുട്ടപർത്തി സന്ദർശിക്കും. സായ് ബാബയുടെ 101ാം ജന്മദിനം പ്രമാണിച്ചാണ് സന്ദർശനം. കേരള മുഖ്യമന്ത്രി പുട്ടപർത്തിയിൽ എത്തുന്നത് ഇതാദ്യമാണ്. പുട്ടപർത്തിയിലെ പ്രശാന്തി നിലയത്തിൽ സത്യസായി ബാബയുടെ 101-ാം ജന്മവാർഷികത്തോടനുബന്ധിച്ചുള്ള ശതാബ്ദി ആഘോഷങ്ങളുടെ സമാപന പരിപാടികൾ നവംബർ 16…

Continue reading
സ്പോട്ട് ബുക്കിംഗ് കേന്ദ്രം നിലയ്ക്കലിൽ തന്നെ ; പമ്പയിൽ സ്പോട്ട് ബുക്കിംഗ് കേന്ദ്രം ആരംഭിക്കുന്ന കാര്യം പരിഗണനയിലില്ല, വ്യക്തത വരുത്തി ദേവസ്വം ബോർഡ്
  • November 21, 2026

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് പമ്പയിൽ സ്പോട്ട് ബുക്കിംഗ് കേന്ദ്രം ആരംഭിക്കുന്ന കാര്യം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പരിഗണനയിലില്ല . നിലയ്ക്കലിലാണ് സ്പോട്ട് ബുക്കിംഗ് കേന്ദ്രം. നിലയ്ക്കൽ- പമ്പ പാത വഴി ദർശനത്തിന് എത്തുന്ന ഭക്തർക്കായുള്ള സ്പോട്ട് ബുക്കിംഗ് കേന്ദ്രം ഹൈക്കോടതി നിർദേശത്തെ…

Continue reading

You Missed

ചാമ്പ്യന്‍സ് ലീഗും ലാ ലിഗയും റയല്‍ നേടും; കിരീടം സ്വന്തമാക്കുമെന്ന് മനസ് പറയുന്നു -കുക്കുറെല്ലയുടെ ഭാര്യ ക്ലോഡിയ

ചാമ്പ്യന്‍സ് ലീഗും ലാ ലിഗയും റയല്‍ നേടും; കിരീടം സ്വന്തമാക്കുമെന്ന് മനസ് പറയുന്നു -കുക്കുറെല്ലയുടെ ഭാര്യ ക്ലോഡിയ

രാവണനെ മഹത്വവത്കരിച്ചു’; രാമായണ സിനിമയ്‌ക്കെതിരെ വിശ്വഹിന്ദു പരിഷത്ത്

രാവണനെ മഹത്വവത്കരിച്ചു’; രാമായണ സിനിമയ്‌ക്കെതിരെ വിശ്വഹിന്ദു പരിഷത്ത്

രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലേക്ക്; ഏഴിമല നാവിക അക്കാദമിയിലെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കും

രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലേക്ക്; ഏഴിമല നാവിക അക്കാദമിയിലെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കും

കാണാതായ ഏഴുവയസുകാരിയെ കണ്ടെത്താന്‍ പൊലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പൂജ; സംഭവം വില്ലുപുരം സത്യമംഗലം പൊലീസ് സ്റ്റേഷനില്‍