‘തൂഫാനായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും’; പെരുമ്പാവൂരിനെ ക്ലീനാക്കാന്‍ തൂഫാന്‍ ജാഗരണ്‍

തൂഫാനായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ലഹരി വിപണന ശൃംഖലയുടെ പൂര്‍ണ വിവരം പൊലീസിന്റെ കൈവശമുണ്ടെന്നും പെരുമ്പാവൂര്‍ സ്റ്റേഷനില്‍ കൂടുതല്‍ പൊലീസുകാരെ നിയമിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എറണാകുളം പെരുമ്പാവൂരില്‍ നടന്ന റാലിയിലെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

അതിഥി തൊഴിലാളികളെ മറയാക്കിയും അവരെ ലക്ഷ്യമാക്കിയും ലഹരി മാഫിയ കേരളത്തില്‍ വലിയൊരു ബിസിനസായി മാറ്റിയിരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ വന്ന് ലഹരി മാഫിയയ്ക്ക് സ്വയം പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. കേരളത്തിന്റെ പലഭാഗത്തും ഇത് ആകര്‍ഷകമായൊരു വ്യവസായമാണെന്ന് കണ്ടെത്തിക്കൊണ്ട പല മാന്യന്മാരും ഈ ക്രിമിനലുകള്‍ക്കൊപ്പം ചേര്‍ന്നു – അദ്ദേഹം പറഞ്ഞു.

തൂഫാന്‍ അഞ്ഞടിച്ചപ്പോള്‍ 5000 ഏറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. തൂഫാന്‍ ചരിത്രമാണ് കേരള കര്‍ണാടക, പുതുചേരി, തമിഴ്‌നാട്, തെലങ്കാന ഡിജിപി മാരുടെ സംയുക്ത യോഗം ഉടന്‍ നടത്തും. ഇതര സംസ്ഥാനക്കാരെ മറയാക്കി ലഹരി വില്‍പന നടത്തുന്ന മലയാളികളും ഉണ്ട്. തൂഫാനായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാന്‍ തീരുമാനംമായി. ലഹരി മാഫിയയെ നിലയ്ക്ക് നിര്‍ത്തും. കേരളത്തിന്റെ തെരുവിലൂടെ അമ്മ പെങ്ങന്മാര്‍ക്ക് സുഗമമായി നടക്കാന്‍ അവസരം ഉണ്ടാകും. ലഹരി വിപണന ശൃംഖലയുടെ പൂര്‍ണ വിവരം പൊലീസിന്റെ പക്കല്ലുണ്ട്. ലഹരിമാഫിയയെ തുരത്തും. ഗുണ്ടകളെയും നിലക്ക് നിര്‍ത്താന്‍ കഴിയുന്നസര്‍ക്കാരനാണ് കേരളത്തില്‍ ഉള്ളത്. ഒരു കാരവാനിലും ലഹരി ഉപയോഗം അനുവദിക്കില്ല – അദ്ദേഹം വ്യക്തമാക്കി. തൂഫാന്‍ പെരുമ്പാവൂരില്‍ വലിയ മാറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Posts

അടൂർ പ്രകാശിന്റെ വിമർശനം: പറയാനുള്ളത് പാർട്ടി വേദികളിൽ പറയണം, ഇങ്ങനെ പെരുമാറുന്നത് ശരിയല്ല: മന്ത്രി കെ മുരളീധരൻ
  • October 2, 2026

തിരുവനന്തപുരം: അടൂർ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരൻ. പറയാനുള്ളത് പാർട്ടി വേദികളിൽ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ട്. ചില കാര്യങ്ങൾ പത്രം വായിച്ചിട്ടാണ് അറിയുന്നതെന്ന് താൻ മുൻപ് പറഞ്ഞിരുന്നുവെന്നും അന്ന് എല്ലാവരും തന്റെ മെക്കിട്ട് കയറിയെന്നും കെ…

Continue reading
മരംമുറിയിൽ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിച്ചു; അന്വേഷണം ഉന്നതരിലേക്കെത്തിയില്ല
  • October 2, 2026

വയനാട്: റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറായിരുന്ന എ ജയതിലകിന്റെ വിവാദ ഉത്തരവിന്റെ പേരിൽ , സംസ്ഥാനത്ത് നടന്ന മരംമുറിയിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം അട്ടിമറിച്ചു. അന്വേഷണം ഉന്നതരിലേക്കെത്താതെയാണ് അട്ടിമറി നടന്നതെന്നാണ് ആക്ഷേപം. ക്രൈംബ്രാഞ്ച് എസ് പിയായിരുന്ന കെ എസ് സുദർശനനായിരുന്നു അന്വേഷണ ചുമതല.…

Continue reading

You Missed

അടൂർ പ്രകാശിന്റെ വിമർശനം: പറയാനുള്ളത് പാർട്ടി വേദികളിൽ പറയണം, ഇങ്ങനെ പെരുമാറുന്നത് ശരിയല്ല: മന്ത്രി കെ മുരളീധരൻ

അടൂർ പ്രകാശിന്റെ വിമർശനം: പറയാനുള്ളത് പാർട്ടി വേദികളിൽ പറയണം, ഇങ്ങനെ പെരുമാറുന്നത് ശരിയല്ല: മന്ത്രി കെ മുരളീധരൻ

മരംമുറിയിൽ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിച്ചു; അന്വേഷണം ഉന്നതരിലേക്കെത്തിയില്ല

മരംമുറിയിൽ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിച്ചു; അന്വേഷണം ഉന്നതരിലേക്കെത്തിയില്ല

ഇന്നത്തെ കോടി ആര് നേടും? കാരുണ്യ ലോട്ടറി KR 770 ഫലം ഇന്ന്

ഇന്നത്തെ കോടി ആര് നേടും? കാരുണ്യ ലോട്ടറി KR 770 ഫലം ഇന്ന്

കൊല്ലത്ത് കൊടിയേരി അനുസ്മരണ ഫ്ലക്സ് നശിപ്പിച്ചത് SFI പ്രവർത്തകനല്ല; വിശദീകരണവുമായി SFI ജില്ലാ നേതൃത്വം

കൊല്ലത്ത് കൊടിയേരി അനുസ്മരണ ഫ്ലക്സ് നശിപ്പിച്ചത് SFI പ്രവർത്തകനല്ല; വിശദീകരണവുമായി SFI ജില്ലാ നേതൃത്വം

ഡെന്മാര്‍ക്കിനെതിരെയുള്ള മത്സരത്തിന് കാത്തുനില്‍ക്കാതെ ക്യാമ്പ് വിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; കോച്ചുമായി തര്‍ക്കിച്ചെന്ന് വിവരം

ഡെന്മാര്‍ക്കിനെതിരെയുള്ള മത്സരത്തിന് കാത്തുനില്‍ക്കാതെ ക്യാമ്പ് വിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; കോച്ചുമായി തര്‍ക്കിച്ചെന്ന് വിവരം

മന്ത്രി ഒ.ജെ ജനീഷിനെതിരായ ആക്രമണം: സംസ്ഥാനത്ത് അക്രമങ്ങൾ അഴിച്ചു വിടുന്നു, ക്രിമിനലുകളെ കൈകാര്യം ചെയ്യാൻ പൊലീസിന് അറിയാം; മുഖ്യമന്ത്രി

മന്ത്രി ഒ.ജെ ജനീഷിനെതിരായ ആക്രമണം: സംസ്ഥാനത്ത് അക്രമങ്ങൾ അഴിച്ചു വിടുന്നു, ക്രിമിനലുകളെ കൈകാര്യം ചെയ്യാൻ പൊലീസിന് അറിയാം; മുഖ്യമന്ത്രി