പാറ്റകളെ പൂട്ടിയതാര്? കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്സ് അക്കൗണ്ട് മരവിപ്പിച്ചു; ഇന്ത്യയില്‍ അക്കൗണ്ട് വിലക്കി എന്ന് സ്ഥാപകന്‍

സമൂഹമാധ്യമങ്ങളില്‍ തരംഗമായ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ട് മരവിപ്പിച്ചു. തെറ്റായതൊന്നും ചെയ്തിട്ടില്ലെന്നും ഇങ്ങനെ ഭയക്കുന്നത് എന്തിനെന്നും സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ് ചോദിച്ചു. ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ ശ്രമം നടക്കുന്നുവെന്ന് സിജെപി സ്ഥാപകന്‍ അഭിജിത്ത് പറഞ്ഞു.

മരവിപ്പിച്ചതിന് പിന്നാലെ എക്‌സില്‍ പുതിയ അക്കൗണ്ടുമായി രംഗത്തെത്തി. കോക്രോച്ച് ഈസ് ബാക് എന്നാണ് പുതിയ അക്കൗണ്ടിന്റെ പേര്. ഇല്ലാതാക്കാമെന്ന് കരുതിയോ എന്ന ചോദ്യത്തോടെയാണ് അക്കൗണ്ട്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതില്‍ പ്രതിഷേധിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഉയര്‍ന്നുവന്ന പാര്‍ഡി പാര്‍ട്ടിയാണ് സിജെപി അഥവാ കോക്രോച്ച് ജനതാ പാര്‍ട്ടി.വെറുമൊരു ഇന്റര്‍നെറ്റ് തമാശയായി തുടങ്ങിയ ഈ കൂട്ടായ്മയില്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷത്തിലധികം പേരാണ് അംഗങ്ങളായത്. തൊഴിലില്ലായ്മ പരീക്ഷാ വിവാദങ്ങള്‍ തുടങ്ങിയവയോട് പ്രതിഷേധിക്കാനുള്ള യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും വലിയൊരു താവളമായി ഈ ഓണ്‍ലൈന്‍ കൂട്ടായ്മ മാറി. പാര്‍ട്ടി മാറുന്ന ജനപ്രതിനിധികള്‍ക്ക് 20 വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പ് വിലക്ക് ഏര്‍പ്പെടുത്തുക, വിരമിച്ച ശേഷം ചീഫ് ജസ്റ്റിസുമാര്‍ക്ക് രാജ്യസഭാ സീറ്റുകള്‍ നല്‍കുന്നത് നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളും സിജെപി മുന്നോട്ടുവയ്ക്കുന്നു.

ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ പബ്ലിക് റിലേഷന്‍സ് വിദ്യാര്‍ത്ഥിയായ അഭിജീത് ദിപ്‌കെയാണ് സിജെപിയുടെ സ്ഥാപകന്‍. 2020 മുതല്‍ 2023വരെ ആം ആദ്മി പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ടീമിലെ അംഗവുമായിരുന്നു അഭിജിത്ത്.സമൂഹമാധ്യമങ്ങളില്‍ ബിജെപിയെ പിന്തള്ളിയും കോക്രോച്ച് ജനതാ പാര്‍ട്ടി മുന്നോട്ടു പോവുകയാണ്. ബിജെപിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിന് 80 ലക്ഷം ഫോളോവേഴ്‌സ് ഉള്ളപ്പോള്‍ നാല് ദിവസം കൊണ്ട് തന്നെ ഒരു കോടിയില്‍ അധികം പേരാണ് സിജെപിയുടെ പേജ് ഫോളോ ചെയുന്നത്

Related Posts

കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ; ബാറില്‍ മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കി യുവാവിനെതിരെ നടത്തിയത് ക്രൂര ആക്രമണം
  • June 30, 2026

കോൺഗ്രസ് നേതാവ് കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ. പിടിയിലായത് കൊച്ചങ്ങാടി സ്വദേശി ഷിബു എന്ന മുഹമ്മദ് റിസ. മട്ടാഞ്ചേരി ബാറിൽ ഇന്നലെയാണ് യുവാവിനെ ഷിബു ക്രൂരമായി അക്രമിച്ചത്. അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കെ.സുധാകരൻ പങ്കെടുത്ത ഗുണ്ടകളുടെ…

Continue reading
പോഷണ്‍ അഭിയാന്‍ പദ്ധതി; കേന്ദ്ര ഫണ്ട് ലഭിക്കുന്നില്ല; അങ്കണവാടികള്‍ക്ക് 26 കോടി രൂപ കുടിശിക
  • June 29, 2026

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പോഷന്‍ അഭിയാനില്‍ സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് കോടികളുടെ കുടിശിക. 26 കോടി രൂപയാണ് കുടിശിക ആയിട്ടുള്ളത്. ഇന്‍സെന്റിവുകളും കമ്മ്യൂണിറ്റി അധിഷ്ഠിത പരിപാടികളുടെയും തുകയാണ് മാസങ്ങളായി കുടിശികയുള്ളത്. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന അംഗണവാടികളുടെ കാര്യത്തിലും തുടരുന്നുവെന്നാണ് വിമര്‍ശനം. പോഷന്‍ അഭിയാന്‍ പദ്ധതിയില്‍…

Continue reading

You Missed

വേദനയോടെ മെസി പറഞ്ഞു-‘ ഞാന്‍ ഇത് മിസ് ചെയ്യും’; ലോകം വിങ്ങുന്ന ഹൃദയത്തോടെ കേട്ടിരുന്നു

വേദനയോടെ മെസി പറഞ്ഞു-‘ ഞാന്‍ ഇത് മിസ് ചെയ്യും’; ലോകം വിങ്ങുന്ന ഹൃദയത്തോടെ കേട്ടിരുന്നു

‘മലപ്പുറം മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നാട്’: പി നന്ദകുമാറിന്റെ വിമർശനം തളളി സിപിഐ

‘മലപ്പുറം മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നാട്’: പി നന്ദകുമാറിന്റെ വിമർശനം തളളി സിപിഐ

അധികാര കസേരയിൽ ഇരിക്കുന്നവരുടെ കൈകൾ ശുദ്ധമെന്ന് ജനങ്ങൾക്ക് ബോധ്യമാവണം; വിഡി സതീശന്റെയും, ജനീഷിന്റെയും സൗജന്യ യാത്രകൾ തള്ളി യൂത്ത് കോൺഗ്രസ്

അധികാര കസേരയിൽ ഇരിക്കുന്നവരുടെ കൈകൾ ശുദ്ധമെന്ന് ജനങ്ങൾക്ക് ബോധ്യമാവണം; വിഡി സതീശന്റെയും, ജനീഷിന്റെയും സൗജന്യ യാത്രകൾ തള്ളി യൂത്ത് കോൺഗ്രസ്

യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിലെ സംഘർഷം; കൻ്റോൺമെൻ്റ് SHO ക്കും, SI ക്കും എതിരെ പൊലീസിൽ പരാതി നൽകി SFI

യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിലെ സംഘർഷം; കൻ്റോൺമെൻ്റ് SHO ക്കും, SI ക്കും എതിരെ പൊലീസിൽ പരാതി നൽകി SFI

തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിക്ക് വന്‍ ആശ്വാസം: ആര്‍ സുഗതനെതിരെ കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിക്ക് വന്‍ ആശ്വാസം: ആര്‍ സുഗതനെതിരെ കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

സുഗതന് അനുകൂലമായത് കോൺഗ്രസ്-ബിജെപി ഡീൽ; കോൺഗ്രസ് സഹായിച്ചുവെന്ന ആരോപണവുമായി സിപിഐഎം

സുഗതന് അനുകൂലമായത് കോൺഗ്രസ്-ബിജെപി ഡീൽ; കോൺഗ്രസ് സഹായിച്ചുവെന്ന ആരോപണവുമായി സിപിഐഎം