ആകാശ് തില്ലങ്കേരിക്കെതിരെ പരാതി; ഫർസീൻ മജീദിൻ്റെ വീടിന് പൊലീസ് കാവൽ, ഷൈജലിനെ ചോദ്യം ചെയ്ത് പൊലീസ്

മട്ടന്നൂർ വെള്ളിയാംപറമ്പിലെ വീട്ടിലാണ് നിരീക്ഷണം ഏർപ്പെടുത്തിയത്. നൈറ്റ് പട്രോളിങ്ങും വീട്ടിൽ പൊലീസിന്റെ പട്ടാ ബുക്കും വെച്ചിട്ടുണ്ട്. വാഹനസവാരിയിലെ നിയമലംഘനം ചോദ്യം ചെയ്തായിരുന്നു ഫർസീൻ മജീദിന്റെ പരാതി.

ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ നിയമലംഘന യാത്രക്കെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിൻ്റെ വീടിന് സംരക്ഷണം ഏർപ്പെടുത്തി പൊലീസ്. മട്ടന്നൂർ വെള്ളിയാംപറമ്പിലെ വീട്ടിലാണ് നിരീക്ഷണം ഏർപ്പെടുത്തിയത്. നൈറ്റ് പട്രോളിങ്ങും വീട്ടിൽ പൊലീസിന്റെ പട്ടാ ബുക്കും വെച്ചിട്ടുണ്ട്. അതേസമയം, ആകാശ് തില്ലങ്കേരി നിയമലംഘനം നടത്തി ഓടിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആകാശിനൊപ്പം സഞ്ചരിച്ചിരുന്ന വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ ഷൈജലാണ് ഇന്നലെ രാത്രി വാഹനം പനമരം സ്റ്റേഷനിൽ എത്തിച്ചത്. ആകാശ് തില്ലങ്കേരി വയനാട്ടിൽ എന്തിനെത്തി എന്നത് അന്വേഷിക്കാൻ ഷൈജലിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. രൂപമാറ്റം വരുത്തി രജിസ്ട്രേഷൻ നമ്പ‍ർ ഇല്ലാത്ത ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ ആകാശ തില്ലങ്കേരിയും കൂട്ടാളികളും നടത്തിയ യാത്രക്കെതിരെ 9 കേസുകളാണ് മോട്ടോർ വാഹന വകുപ്പ് എടുത്തിരുന്നത്. ഇതിന് പിന്നാലെ വാഹനം ഹാജരാക്കാൻ വയനാട് പൊലീസ് ഉടമയോട് ആവശ്യപ്പെട്ടു. ആകാശിനൊപ്പം യാത്ര ചെയ്തിരുന്ന ഷൈജലാണ് ഇന്നലെ രാത്രി വാഹനം കെട്ടിവലിച്ച് സ്റ്റേഷനില്‍ എത്തിച്ചത്. വാഹനം പനമരം സ്റ്റേഷനില്‍ എത്തിച്ചപ്പോൾ വലിയ ടയറുകള്‍ മാറ്റി സാധാരണ ടയറാക്കിയിട്ടുണ്ട്. രജിസ്ട്രേഷൻ നമ്പറും വാഹനത്തില്‍ പ്രദ‍ർശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ജീപ്പിന്‍റെ റൂഫ് ഉള്‍പ്പെടെയുള്ളവ ഇപ്പോഴും രൂപമാറ്റം വരുത്തിയ നിലയിലാണ്. 

ഷൈജലും ആകാശ് തില്ലങ്കേരിയും ഒന്നിച്ച് നടത്തിയ യാത്രയില്‍ എന്തെങ്കിലും ദുരുഹതയുണ്ടോയെന്ന് പൊലീസും അന്വേഷിക്കുന്നുണ്ട്. വാഹനം ഹാജരാക്കാനെത്തിയ ഷൈജലിനെ കസ്റ്റഡിയില്‍ എടുത്ത പനമരം പൊലീസ് ഇയാളെ ചോദ്യം ചെയ്തു. അതേസമയം, നിലവില്‍ എടുത്തിരിക്കുന്ന 9 കേസുകളും വാഹന ഉടമയായ മലപ്പുറം മൊറയൂർ സ്വദേശി സുലൈമാനെതിരെ മാത്രമാണ്. വാഹനം ഓടിച്ച ആകാശ് തില്ലങ്കേരിക്കെതിരെ ഒരു കേസും പോലും മോട്ടോർ വാഹന വകുപ്പ് എടുത്തിട്ടില്ല. ആകാശ് തില്ലങ്കേരിയുടെ ലൈസൻസ് വിവരങ്ങളും ഇതുവരെ ലഭിച്ചിട്ടില്ല. തുടർച്ചയായ നിയമലംഘനങ്ങളുടെ സാഹചര്യത്തില്‍ ആകാശ് തില്ലങ്കേരി ഓടിച്ച വാഹനത്തിന്‍റെ ആർ സി റദ്ദാക്കാൻ വയനാട് മോട്ടോർ വാഹന വകുപ്പ് ശുപാ‌ർശ ചെയ്തു. 

  • Related Posts

    ആറ്റുകാൽ പൊങ്കാല മാർച്ച്‌ 13ന്, തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
    • February 18, 2025

    ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് മാർച്ച് 13 ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊങ്കാല ദിവസമായ മാര്‍ച്ച് 13ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അനുകുമാരി അറിയിച്ചു.…

    Continue reading
    ‘പൂരം കൊടിയേറി മക്കളെ’; ഷാജി പാപ്പനും പിള്ളേരും ക്രിസ്മസിന് എത്തും
    • February 18, 2025

    മലയാള സിനിമ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് “ആട് 3”. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള പുതിയ അപ്‌ഡേറ്റുകളുമായി അണിയറ പ്രവർത്തകർ എത്തിയിരിക്കുകയാണ്. ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ആട് സിനിമാ പരമ്പരയിലെ മൂന്നാം ചിത്രമാണിത്.കഴിഞ്ഞ വർഷം “ആട്…

    Continue reading

    You Missed

    ആറ്റുകാൽ പൊങ്കാല മാർച്ച്‌ 13ന്, തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

    ആറ്റുകാൽ പൊങ്കാല മാർച്ച്‌ 13ന്, തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

    ‘പൂരം കൊടിയേറി മക്കളെ’; ഷാജി പാപ്പനും പിള്ളേരും ക്രിസ്മസിന് എത്തും

    ‘പൂരം കൊടിയേറി മക്കളെ’; ഷാജി പാപ്പനും പിള്ളേരും ക്രിസ്മസിന് എത്തും

    പോട്ട ബാങ്ക് കവർച്ച കേസ്; പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

    പോട്ട ബാങ്ക് കവർച്ച കേസ്; പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

    “ഗുഡ് ബൈ ജൂൺ” സംവിധായികയാകാൻ ഒരുങ്ങി കേറ്റ് വിന്‍സ്ലെറ്റ്

    “ഗുഡ് ബൈ ജൂൺ” സംവിധായികയാകാൻ ഒരുങ്ങി കേറ്റ് വിന്‍സ്ലെറ്റ്

    ഇടുക്കി ആനയിറങ്കൽ ഡാമിൽ കുളിക്കാനിറങ്ങിയ 2 പേരെ കാണാതായി

    ഇടുക്കി ആനയിറങ്കൽ ഡാമിൽ കുളിക്കാനിറങ്ങിയ 2 പേരെ കാണാതായി

    കൂവിക്കൂവി സ്വൈര്യം കെടുത്തിയെന്ന പരാതിയില്‍ ‘പ്രതി പൂവന്‍കോഴി’; വയോധികന്റെ പരാതിയില്‍ നടപടിയെടുത്ത് ആര്‍ഡിഒ

    കൂവിക്കൂവി സ്വൈര്യം കെടുത്തിയെന്ന പരാതിയില്‍ ‘പ്രതി പൂവന്‍കോഴി’; വയോധികന്റെ പരാതിയില്‍ നടപടിയെടുത്ത് ആര്‍ഡിഒ