വ്‌ളോഗറായ വ്യവസായിയില്‍ നിന്ന് ഉപഹാരം കൈപറ്റി; കണ്ണൂര്‍ ടൗണ്‍ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

കണ്ണൂര്‍ ടൗണ്‍ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി. വ്‌ളോഗറായ വ്യവസായിയില്‍ നിന്ന് ഉപഹാരം കൈപറ്റിയെന്നാണ് പരാതി. സ്ഥാപനത്തിലെത്തി ഉപഹാരം കൈപ്പറ്റുന്ന ദൃശ്യങ്ങള്‍ വ്യവസായി തന്നെ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. റിജേഷ് കെ വി എന്ന വ്യവസായിയുടെ സ്ഥാപനത്തില്‍ എത്തിയാണ് എസ്എച്ച്ഒ ശ്രീജിത്ത് കൊടേരി വിലപിടിപ്പുള്ള ഉപഹാരം കൈപറ്റിയത്.

പൊലീസ് ആക്ടിന്റെ ലംഘനമെന്നും, നടപടി വേണമെന്നും പരാതിയില്‍ ആവശ്യമുണ്ട്. സംഭവത്തില്‍ എസ്എച്ച്ഒക്കെതിരെ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. പിറന്നാള്‍ ദിനത്തില്‍ സമ്മാനം എന്ന നിലയിലാണ് ഉപഹാരം നല്‍കിയതെന്ന് വീഡിയോയില്‍ വ്യക്തമാണ്.

Related Posts

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
  • August 14, 2026

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

Continue reading
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading

You Missed

അഭിമന്യു വധക്കേസ്: സാക്ഷി വിസ്‌താരം ഒക്ടോബറിൽ തുടങ്ങും

അഭിമന്യു വധക്കേസ്: സാക്ഷി വിസ്‌താരം ഒക്ടോബറിൽ തുടങ്ങും

നെഹ്‌റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ നാളെ പ്രാദേശിക അവധി

നെഹ്‌റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ നാളെ പ്രാദേശിക അവധി

കള്ളൻ വിജയൻ ലേഖന വിവാദം: ദേശാഭിമാനി ന്യൂസ് എഡിറ്റർ കെ ആർ അജയൻ രാജിവച്ചു

കള്ളൻ വിജയൻ ലേഖന വിവാദം: ദേശാഭിമാനി ന്യൂസ് എഡിറ്റർ കെ ആർ അജയൻ രാജിവച്ചു

‘ഭരണകൂട ഭീകരതയുടെ രാഷ്ട്രീയമാണ് പറഞ്ഞത്, അത് കൊള്ളേണ്ടിടത്ത് കൊണ്ടു’

‘ഭരണകൂട ഭീകരതയുടെ രാഷ്ട്രീയമാണ് പറഞ്ഞത്, അത് കൊള്ളേണ്ടിടത്ത് കൊണ്ടു’

‘ജെന്‍സികളെ ആകര്‍ഷിക്കണം, നേതാക്കളുടെ വസ്ത്രധാരണത്തിലും മാറ്റം വേണം’

‘ജെന്‍സികളെ ആകര്‍ഷിക്കണം, നേതാക്കളുടെ വസ്ത്രധാരണത്തിലും മാറ്റം വേണം’

കുഞ്ഞ് നേരിട്ടത് ക്രൂരമർദനം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലയിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി

കുഞ്ഞ് നേരിട്ടത് ക്രൂരമർദനം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലയിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി