കള്ളൻ വിജയൻ ലേഖന വിവാദം: ദേശാഭിമാനി ന്യൂസ് എഡിറ്റർ കെ ആർ അജയൻ രാജിവച്ചു

കള്ളൻ വിജയൻ വിവാദം, ദേശാഭിമാനി അസോസിയേറ്റ് എഡിറ്റർ കെ ആർ അജയൻ രാജിവച്ചു. വിവാദത്തെ തുടർന്ന് അജയനെ മാറ്റിനിർത്തിയിരിക്കുകയായിരുന്നു. 2027 ഫെബ്രുവരി വരെ സർവീസ് ഉണ്ടായിരിക്കയാണ് രാജി. കെആർ അജയനോട് ഒന്നുകിൽ രാജിവെക്കാനോ അല്ലെങ്കിൽ അവധിയെടുക്കാനോ നേരത്തെ ദേശാഭിമാനി നിർദ്ദേശം നൽകി.

ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശനാണ് വാക്കാൽ നിർദ്ദേശം നൽകിയത്. വിവാദത്തിന് പിന്നാലെ അജയനെ വാരാന്തപ്പതിപ്പ് എഡിറ്റർ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. പുല്ലംപാറയിലെ നാടക പ്രവർത്തകൻ കള്ളൻ വിജയനെ കുറിച്ചുള്ള ലേഖനത്തിൻ്റെ തലക്കെട്ടിനെ കുറിച്ച് വലിയ തർക്കം ദേശാഭിമാനി എഡിറ്റോറിയൽ ബോർഡിലുണ്ടായിരുന്നു. ഇതേ തുടർന്ന് വിഎസിൻ്റെ അനുസ്മരണം അടങ്ങിയ വാരാന്തപ്പതിപ്പിൻ്റെ പ്രസിദ്ധീകരണം മുടങ്ങിയിരുന്നു.

ലേഖനത്തിൻ്റെ തലക്കെട്ട് മാറ്റണമെന്ന ആവശ്യം അംഗീകരിക്കാത്തതിൻ്റെ പേരിലും വിവാദം മാധ്യമങ്ങളിൽ ചർച്ചയായതിന്‍റെ പേരിലുമാണ് അജയനെ ചുമതലയില്‍ നിന്ന് മാറ്റിയത്. അജയന് ചീഫ് ന്യൂസ് എഡിറ്റർ ടി ചന്ദ്രമോഹനാണ് പകരം ചുമതല നൽകിയത്. പുല്ലമ്പാറയിലെ കള്ളൻ വിജയൻ എന്ന നാടകപ്രവ‍ർത്തകനെ കുറിച്ചുള്ള ലേഖനത്തിന്‍റെ ഉചിതമായ തലക്കെട്ടാണ് കള്ളൻ വിജയൻ എന്നായിരുന്നു അജയൻ്റെ നിലപാട്.

Related Posts

കൊച്ചി സിനഗോഗിന് നേരെയുള്ള ആക്രമണം: എബിന്റെ ‘ബോസിനെ’ തിരഞ്ഞ് പൊലീസ്; ചാറ്റ് വിവരങ്ങള്‍ തേടി ടെലഗ്രാമിന് നോട്ടീസ്
  • October 16, 2026

കൊച്ചി: സിനഗോഗിന് നേരെയുള്ള ആക്രമണത്തില്‍ പ്രതി എബിന്‍ പോളിനെ കേന്ദ്രീകരിച്ച് പോലീസിന്റെ വിപുലമായ അന്വേഷണം. എബിന്‍ മൂവാറ്റുപുഴയില്‍ ആക്രമണം നടത്തിയത് പരിശീലനത്തിന്റെ ഭാഗമെന്ന നിഗമനത്തില്‍ പോലീസ്. കൂടുതല്‍ വിശദാംശങ്ങള്‍ തേടി ടെലഗ്രാമിന് പോലീസ് കത്ത് നല്‍കി. ( Attack on Kochi…

Continue reading
മെസിയുടെ പേരിലെ തട്ടിപ്പ്; 126 കോടി നൽകി എന്നത് അവകാശവാദം മാത്രം: സ്പോൺസർ പണം കൈമാറിയത് സ്ഥിരീകരിക്കാനുള്ള രേഖകൾ ഇല്ല
  • October 16, 2026

തിരുവനന്തപുരം: മെസിയുടെ പേരിലെ തട്ടിപ്പിൽ സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി പണം കൈമാറിയത് സ്ഥിരീകരിക്കാനുള്ള രേഖകൾ ഇല്ലെന്ന് കായിക മന്ത്രി ഒ.ജെ ജനീഷ്. അർജന്‍റീന ഫുട്ബോൾ അസോസിയേഷന് സ്പോൺസർ ഏകദേശം 126 കോടി രൂപ നൽകി എന്നത് ആർബിസിയുടെ അവകാശവാദം മാത്രമാണെന്നും…

Continue reading

You Missed

കൊച്ചി സിനഗോഗിന് നേരെയുള്ള ആക്രമണം: എബിന്റെ ‘ബോസിനെ’ തിരഞ്ഞ് പൊലീസ്; ചാറ്റ് വിവരങ്ങള്‍ തേടി ടെലഗ്രാമിന് നോട്ടീസ്

കൊച്ചി സിനഗോഗിന് നേരെയുള്ള ആക്രമണം: എബിന്റെ ‘ബോസിനെ’ തിരഞ്ഞ് പൊലീസ്; ചാറ്റ് വിവരങ്ങള്‍ തേടി ടെലഗ്രാമിന് നോട്ടീസ്

ഇന്ന് ഇടിവില്ല; സ്വര്‍ണം സ്റ്റെഡി; നിരക്കുകള്‍ ഇങ്ങനെ

ഇന്ന് ഇടിവില്ല; സ്വര്‍ണം സ്റ്റെഡി; നിരക്കുകള്‍ ഇങ്ങനെ

മെസിയുടെ പേരിലെ തട്ടിപ്പ്; 126 കോടി നൽകി എന്നത് അവകാശവാദം മാത്രം: സ്പോൺസർ പണം കൈമാറിയത് സ്ഥിരീകരിക്കാനുള്ള രേഖകൾ ഇല്ല

മെസിയുടെ പേരിലെ തട്ടിപ്പ്; 126 കോടി നൽകി എന്നത് അവകാശവാദം മാത്രം: സ്പോൺസർ പണം കൈമാറിയത് സ്ഥിരീകരിക്കാനുള്ള രേഖകൾ ഇല്ല

സ്വകാര്യ ബസ്സുകൾ KSRTC വാടകയ്ക്ക് എടുക്കുന്ന കാര്യം പരിഗണനയിൽ; പ്രിയദർശിനി പദ്ധതി വന്നതുകൊണ്ട് മാത്രമല്ല പ്രശ്നമെന്ന് മന്ത്രി

സ്വകാര്യ ബസ്സുകൾ KSRTC വാടകയ്ക്ക് എടുക്കുന്ന കാര്യം പരിഗണനയിൽ; പ്രിയദർശിനി പദ്ധതി വന്നതുകൊണ്ട് മാത്രമല്ല പ്രശ്നമെന്ന് മന്ത്രി

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിൽ; ദളപതി വിജയ് ഇന്ന് തൃശൂരിലെത്തും

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിൽ; ദളപതി വിജയ് ഇന്ന് തൃശൂരിലെത്തും

‘ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കില്ല’; ഒരു സമ്മര്‍ദത്തിനും വഴങ്ങില്ലെന്ന് രാജ്‌നാഥ് സിങ്

‘ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കില്ല’; ഒരു സമ്മര്‍ദത്തിനും വഴങ്ങില്ലെന്ന് രാജ്‌നാഥ് സിങ്