‘പ്രതി ചെന്താമര ഇടം കൈയ്യൻ’; നെന്മാറ ഇരട്ടക്കൊലപാതക കേസിൽ കുറ്റപത്രം സമർപ്പിച്ചു

നാടിനെ നടുങ്ങിയ നെന്മാറ ഇരട്ട കൊലപാതകം നടന്ന് 58 -ാം ദിവസമാണ് ആലത്തൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്. 480 പേജുള്ള കുറ്റപത്രത്തിൽ 132 സാക്ഷികളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ചെന്താമര ലക്ഷ്മിയെ കൊലപ്പെടുത്തുന്നത് നേരിൽ കണ്ട സാക്ഷിയുടെ മൊഴിയാണ് പ്രധാനം.

അന്വേഷണ ഘട്ടത്തിൽ സാക്ഷികൾ പലരും കൂറുമാറിയ സാഹചര്യത്തിൽ ഇവരുടെ ഗൂഗിൾ ടൈം ലൈൻ ഉൾപ്പെടെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതി ചെന്താമര ഇടം കൈയ്യൻ ആണെന്നും രണ്ട് കൈകൾക്കും ഒരുപോലെ ശക്തിയുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. ശാസ്ത്രീയ തെളിവുകൾ വേഗത്തിൽ ശേഖരിക്കാൻ ആയതാണ് 58 ദിവസത്തിന് ശേഷം കുറ്റപത്രം സമർപ്പിക്കാൻ പൊലീസിന് കഴിഞ്ഞത്. ചെന്താമരയ്ക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കുകയാണ് ലക്ഷ്യമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ആലത്തൂർ ഡിവൈഎസ്പി എൻ മുരളീധരൻ പറഞ്ഞു.

ചെന്താമര എലവഞ്ചേരിയിൽ നിന്നാണ് കൊലപാതകത്തിന് ഉപയോഗിച്ച കൊടുവാൾ വാങ്ങിയതെന്നും, കൊടുവാളിലെ രക്തക്കറയും ചെന്താമരയുടെ വസ്ത്രത്തിലെ രക്തക്കറയുടെ ശാസ്ത്രീയ തെളിവുകളും കോടതിക്കു മുന്നിലെത്തി. തൻറെ കുടുംബം തകരാൻ കാരണം അയൽവാസികളാണെന്ന ചിന്തയും അടങ്ങാത്ത പകയുമാണ് 2019 ൽ സജിത എന്ന യുവതിയെ കൊലപ്പെടുത്തുന്നതിനും ശേഷം ജാമ്യത്തിൽ ഇറങ്ങി സജിതയുടെ ഭർത്താവ് സുധാകരനെയും ഭർതൃമാതാവ് ലക്ഷ്മിയെയും കൊലപ്പെടുത്തിയതിന് പിന്നിലെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

Related Posts

സ്വരമധുരമായ ഒരു സംഗീത നദി; മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് 63-ാം പിറന്നാള്‍
  • July 27, 2026

നാലു പതിറ്റാണ്ടിലേറെയായി മലയാളി മനസുകളെ തൊട്ടുണര്‍ത്തിക്കൊണ്ട് ഒഴുകുകയാണ് ചിത്ര എന്ന സംഗീത നദി. മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് 63-ാം പിറന്നാള്‍. ആഴവും പരപ്പും ആര്‍ദ്രതയുമുള്ള ആലാപനമാണ് കെ എസ് ചിത്രയുടെ സവിശേഷത. സ്വരമധുരമായ ഒരു സംഗീത നദിയാണ്…

Continue reading
കോറോ ഹെൽത്ത് കൂട്ട പിരിച്ചുവിടൽ; ജീവനക്കാർക്ക് 5 മാസത്തെ ശമ്പളം കൂടി നൽകും, ചർച്ചയിൽ ധാരണയായി
  • July 20, 2026

കോറോ ഹെൽത്ത് കൂട്ട പിരിച്ചുവിടലുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ ധാരണ. ജീവനക്കാർക്ക് അഞ്ചു മാസത്തെ ആനുകൂല്യം കൂടി നൽകാമെന്ന് സമ്മതിച്ചു. തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. ഈമാസം 26 ന് മുൻപ് പണം നൽകും. ആകെ ഏഴ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘പിന്തുണച്ച എല്ലാവർക്കും നന്ദി’; സോനം വാങ്ചുക് ആശുപത്രി വിട്ടു

‘പിന്തുണച്ച എല്ലാവർക്കും നന്ദി’; സോനം വാങ്ചുക് ആശുപത്രി വിട്ടു

ഹരിപ്പാട് ശീതളപാനീയ കട ഇടിച്ചു പൊളിച്ചു; വാര്‍ത്തയായതിന് പിന്നാലെ കേസ്; ഒടുവില്‍ ഇടിച്ചു നിരത്തിയ ശ്രീവത്സം ഗ്രൂപ്പ് തന്നെ പുതിയ കട പണിതു നല്‍കും

ഹരിപ്പാട് ശീതളപാനീയ കട ഇടിച്ചു പൊളിച്ചു; വാര്‍ത്തയായതിന് പിന്നാലെ കേസ്; ഒടുവില്‍ ഇടിച്ചു നിരത്തിയ ശ്രീവത്സം ഗ്രൂപ്പ് തന്നെ പുതിയ കട പണിതു നല്‍കും

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് നാലാം മെഡല്‍; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തില്‍ രാജാ മുത്തുപ്പാണ്ടിക്ക് വെള്ളി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് നാലാം മെഡല്‍; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തില്‍ രാജാ മുത്തുപ്പാണ്ടിക്ക് വെള്ളി

‘അതിനെ കുറിച്ച് സംസാരിക്കാന്‍ സന്തോഷമേയുള്ളൂ; പിഎസ്സി റാങ്ക് ജേതാക്കളുടെ സമരത്തെ കുറിച്ച് വിവരങ്ങള്‍ കൈമാറാമോ?’ രഞ്ജിനി ഹരിദാസ്

‘അതിനെ കുറിച്ച് സംസാരിക്കാന്‍ സന്തോഷമേയുള്ളൂ; പിഎസ്സി റാങ്ക് ജേതാക്കളുടെ സമരത്തെ കുറിച്ച് വിവരങ്ങള്‍ കൈമാറാമോ?’ രഞ്ജിനി ഹരിദാസ്

മുണ്ട് മുറുക്കണം! സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി; വകുപ്പുകള്‍ ചെലവ് കുറയ്ക്കണമെന്ന് ധനവകുപ്പ്

മുണ്ട് മുറുക്കണം! സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി; വകുപ്പുകള്‍ ചെലവ് കുറയ്ക്കണമെന്ന് ധനവകുപ്പ്

മയക്കുമരുന്ന് സാമ്പത്തിക ഇടപാട്; അറസ്റ്റിലായ രണ്ടാമത്തെ അധ്യാപികയെയും സർവീസിൽ നിന്ന് പുറത്താക്കി

മയക്കുമരുന്ന് സാമ്പത്തിക ഇടപാട്; അറസ്റ്റിലായ രണ്ടാമത്തെ അധ്യാപികയെയും സർവീസിൽ നിന്ന് പുറത്താക്കി