എമ്പുരാൻ റിലീസ്: ജീവനക്കാർക്ക് പ്രത്യേക സ്‌ക്രീനിങ് ഒരുക്കി എഡ്യൂഗോ

കേരളത്തിലും കേരളത്തിന് പുറത്തും വിദേശ മാർക്കറ്റുകളിലുമെല്ലാം എമ്പുരാൻ തരംഗമാവുകയാണ്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ ഈ ബിഗ് ബജറ്റ് ചിത്രം മാർച്ച് 27 നാണ് ആഗോള റിലീസായി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് ദിവസം, ഈ ചിത്രം കാണുവാനായി ജോലിക്കാർക്ക് പ്രത്യേക സ്‌ക്രീനിങ് ഒരുക്കിയിരിക്കുകയാണ് വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസിയായ എഡ്യൂഗോ. ജീവനക്കാർക്കെല്ലാം അവധി നൽകുന്നതോടൊപ്പമാണ് പ്രത്യേക സ്‌ക്രീനിങ് ഒരുക്കിയിരിക്കുന്നത്. മാനേജിങ് ഡയറക്ടർ സുജിത് സുകുമാരനാണ് ജീവനക്കാർക്ക് സിനിമക്കായി അവധി നൽകാൻ നിർദേശിച്ചത്.

ജീവനക്കാർക്ക് എച്ച്ആർ അയച്ചിരിക്കുന്ന മെയിൽ പുറത്തുവന്നിട്ടുണ്ട്. ‘ഗെറ്റ് റെഡി ഫോർ എ മൂവി ഡേ’ എന്ന രീതിയിലായിരുന്നു ജീവനക്കാർക്ക് സന്ദേശം എത്തിയത്. എമ്പുരാന്റെ റിലീസിനോടനുബന്ധിച്ച് കോളജിന് വരെ അവധി നൽകിയ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാർ‌ക്ക് അവധി നൽകികൊണ്ട് കമ്പനികളും രം​ഗത്തെത്തുന്നത്.

അതേസമയം മലയാളത്തിലെ തന്നെ ആദ്യ ഐമാക്സ് ചിത്രം കൂടിയാണ് എമ്പുരാൻ. ആശിർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവരുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്ക്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ സിനിമ എന്ന റെക്കോർഡുകൾ ഇതിനകം കരസ്ഥമാക്കിയ ചിത്രത്തിനായി ആരാധകർക്കൊപ്പം നിരവധി സിനിമ ആസ്വാദകരാണ് കാത്തിരിക്കുന്നത്.

Related Posts

‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading
സംഗീതം പെയ്തിറങ്ങുന്ന ഒരു രാത്രി; പ്രതിഭകള്‍ക്ക് ആദരം; ഫ്‌ളവേഴ്‌സ് മ്യൂസിക് അവാര്‍ഡ് 2026 ഇന്ന് വൈകീട്ട്; പ്രവേശനം സൗജന്യം
  • August 12, 2026

സംഗീതത്തിനും സംഗീത പ്രതിഭകള്‍ക്കും ആദരം നല്‍കാന്‍ ഫ്‌ളവേഴ്‌സ് ഒരുക്കുന്ന ഫ്‌ളവേഴ്‌സ് മ്യൂസിക് അവാര്‍ഡ് 2026 ഇന്ന്. വൈകീട്ട് ആറ് മണിക്ക് നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പ്രൗഢഗംഭീരമായ മ്യൂസിക് അവാര്‍ഡ്‌സ് നടക്കുക. പരിപാടിയിലേക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കും. (flowers music awards…

Continue reading

You Missed

വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ

‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ; നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ; നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട്

അടിച്ചോ കോടി? അറിയാം ധനലക്ഷ്മി DL 65 ലോട്ടറിയുടെ സമ്പൂർണഫലം

അടിച്ചോ കോടി? അറിയാം ധനലക്ഷ്മി DL 65 ലോട്ടറിയുടെ സമ്പൂർണഫലം

FCRA ഭേദഗതി ബില്ലിൽ ഭരണ – പ്രതിപക്ഷ പോര്; കെ സി വേണുഗോപാൽ പറയുന്നത് തെറ്റെന്ന് കിരൺ റിജിജു

FCRA ഭേദഗതി ബില്ലിൽ ഭരണ – പ്രതിപക്ഷ പോര്; കെ സി വേണുഗോപാൽ പറയുന്നത് തെറ്റെന്ന് കിരൺ റിജിജു

കാസർകോഡ് MDMA കേസ്: മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം

കാസർകോഡ് MDMA കേസ്: മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം